Activate your premium subscription today
ഭദ്രത അഥവാ സുരക്ഷ നൽകുന്ന മാതാവാണ് ഭദ്രകാളി. ശരണം ഗമിപ്പോർക്കെല്ലാം രോഗശമനം, ദാരിദ്ര്യദുഃഖശമനം, മൃത്യുഭയത്തിൽ നിന്നുള്ള മോചനം ഇവ നൽകുന്ന ആശ്രയ സാന്നിദ്ധ്യമാണ് ഭദ്രകാളി. എട്ടു തൃക്കൈകളാലും അനുഗ്രഹം ചൊരിയുന്ന മൂർത്തിയായി കാളീ ഉപാസകർ ദേവിയെ കാണുന്നു. ഘോരരൂപിണിയായി തോന്നുമെങ്കിലും മുഖത്ത് നിറഞ്ഞു നിൽക്കുന്ന മാതൃവാത്സല്യം ഭക്തർക്ക് അനുഭവവേദ്യമാക്കിത്തരുന്നവളുമാണ് കാളി .
വൃശ്ചിക മാസത്തിലെ കാർത്തിക ദേവിയുടെ ജന്മനാളാണ്. ദേവിയുടെ പിറന്നാൾ ഭക്തർ തൃക്കാർത്തികയായി കൊണ്ടാടുന്നു. ഈ വർഷം തൃക്കാർത്തിക വരുന്നത് ഡിസംബർ 13 വെള്ളിയാഴ്ചയാണ്. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്യ്രദു:ഖശമനത്തിനും കാരണമാകുന്നു.
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ദിനം. തികഞ്ഞ ഭക്തിയോടെയും മനഃശുദ്ധിയോടെയും ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ സമ്പൽസമൃദ്ധി, കീർത്തി,ആയുരാരോഗ്യം, രോഗമുക്തി, മനഃശാന്തി, സൽസന്താന യോഗം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതാനുഷ്ഠാനം. ദശാപഹാരദോഷങ്ങൾ, സർവപാപങ്ങൾ എന്നിവ നീങ്ങാൻ ഈ ദിനത്തിലെ വിഷ്ണുഭജനം ഉത്തമമാണെന്നാണ് വിശ്വാസം. ഈ ഭജനം ഹരിവാസര സമയത്താണെങ്കിൽ അത്യുത്തമം.
മാതൃസ്വരൂപിണിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു
ഇന്ന് സവിശേഷമായ ആവണി അവിട്ടദിനം . ഈ ദിനത്തിൽ വിശ്വാമിത്ര മഹര്‍ഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവാണ്. ഇന്ന് അസ്തമയത്തിനു മുന്നേ 108 തവണ ഗായത്രി ജപിക്കുന്നത് മോക്ഷദായകമാണ്.
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. ഇന്നാണ് (ഓഗസ്റ്റ് 05 തിങ്കളാഴ്ച ) കർക്കടകമാസത്തിലെ ആയില്യം. അന്നേദിവസം നാഗപ്രീതികരമായ നാമങ്ങൾ ജപിക്കുന്നത് സവിശേഷഫലദായകമാണ്. സർപ്പ പ്രീതിയിലൂടെ രോഗദുരിതങ്ങക്ക് ഒരു പരിധിവരെ ശമനമുണ്ടാകുകയും കുടുംബത്തിൽ സമാധാനവും ഐശ്വര്യവും സന്തതി പാരമ്പരകൾക്ക് ശ്രേയസ്സുമാണ് ഫലം.
ഈ മാസത്തെ സങ്കഷ്ടി ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 24 ബുധനാഴ്ചയാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നമ്മുടെയും നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരുടെയും ആത്മീയവും ആരോഗ്യപരവും സാമ്പത്തികവുമായ ഉന്നതി ഉറപ്പുവരുത്താം.
ഇന്ന് കർക്കടക മാസത്തിലെ മുപ്പെട്ടു തിങ്കൾ. ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.
ഹൈന്ദവാചാരപ്രകാരം കാലങ്ങളായി കേട്ട് ശീലിച്ച ഒന്നാണ് ബ്രാഹ്മ മുഹൂർത്തം എന്ന പദം. എന്നും ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ശുഭകരമായ കാര്യങ്ങൾ ചെയ്യുന്നത് ആയുസിനും ആരോഗ്യത്തിനും ഉപരി ജീവിതത്തിൽ എല്ലാ തലത്തിലും പുരോഗതി ഉണ്ടാക്കും എന്നാണ് വിശ്വാസം.
Results 1-10 of 248