മൂകാംബികാ ദേവി
Mookambika Devi

കേരളക്കരയുടെ സംരക്ഷണത്തിനായി  പ്രതിഷ്ഠിതമായ  നാല് അംബികമാരിൽ ഒന്നാണ്  മൂകാംബികാ ദേവി  എന്നാണ് സങ്കൽപ്പം. ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക എന്നി‌ങ്ങനെയാണ് പരശുരാമനാൽ പ്രതിഷ്ഠിതമായ നാലംബികമാരുടെ നാമങ്ങൾ.പരാശക്തിയുടെ  മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ  മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി മൂകാംബിക. മനുഷ്യരെ സദ് പ്രവൃത്തിയിലേക്ക് നയിക്കുന്ന  ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി,  എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ.  നിത്യവും ഭജിക്കുന്ന ഭക്തനെ ഒരു മാതാവിന്റെ കരുതൽ പോലെ ദേവി സംരക്ഷിക്കും എന്നാണു വിശ്വാസം.