മൂലം നക്ഷത്രം
Moolam

സർക്കാർ സ്ഥാപനങ്ങളിലോ കമ്പനികളിലോ ബഹുമാന്യതയുള്ള ഉദ്യോഗം ലഭിക്കാൻ ഭാഗ്യമുള്ള നക്ഷത്രമാണ് മൂലം. ഉയർന്ന സാമ്പത്തിക സ്ഥിതി, നേതൃപാടവം, ഈശ്വര വിശ്വാസം, സ്വതന്ത്ര ചിന്താഗതി എന്നിവയാണ് പൊതുവായ പ്രത്യേകതകൾ.ഈ നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ പൊതുവേ ആഡംബര പ്രിയരായിരിക്കും. പിതാവിൽ നിന്ന് ഗുണാനുഭവങ്ങൾ കുറവായിരിക്കും. സൂര്യൻ, ചൊവ്വ, വ്യാഴം ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള പരിഹാരകർമങ്ങൾ ചെയ്യണം. ജന്മനക്ഷത്ര ദിനം തോറും ഗണപതി ഹോമം നടത്തുന്നതും മൂലം, അശ്വതി, മകം നക്ഷത്രങ്ങളിൽ ഗണേശ ക്ഷേത്രദർശനം നടത്തുന്നതും ഉത്തമഫലം നൽകും.