നവരാത്രി
Navarathri

ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. വിദ്യാർഥികൾ മാത്രമല്ല  ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി  ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഈ  വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഒൻപതു  ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക്   7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന്  വിധിയുണ്ട്. എല്ലാ ദിവസവും വ്രതം നോക്കാൻ  കഴിയാത്തവർ  സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം നോക്കണം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ  പൂജിക്കേണ്ടത്. എങ്കിലുംഒൻപത്  ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.