കൈരേഖ ശാസ്ത്രം
Palmistry

തലവര മായ്ക്കാൻ പറ്റില്ല എന്ന ഒരു ചൊല്ലുണ്ട്. കൈവരയും ഏറെക്കുറെ അങ്ങനെ തന്നെ. ഒരാൾ ജനിക്കുമ്പോള്‍ കൈപ്പത്തികളിലും അനുബന്ധ ഭാഗങ്ങളിലും രൂപം കൊണ്ട സുപ്രധാന രേഖകൾ ഒരിക്കലും ആർക്കും മാഞ്ഞു കണ്ടിട്ടില്ല. ചെറുരേഖകൾ മാഞ്ഞും മറഞ്ഞും മാറിയും വരാറുമുണ്ട്. അപ്പോൾ കൈരേഖ ഒരു ജീവിതരേഖയാണ്. ആ രേഖയ്ക്കകത്ത് ആ വ്യക്തിയുടെ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്. അത് വ്യക്തമായി ഉൾക്കൊള്ളുന്ന ഒരു വ്യക്തിയ്ക്ക് തന്റെ ജീവിതത്തെക്കുറിച്ച് മുൻകൂർ വ്യക്തമായ ഒരു ധാരണ സാധ്യമാകും. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് കൈരേഖാശാസ്ത്രം രൂപം കൊണ്ടത്.