Activate your premium subscription today
ഭയം, ദുഃഖം, ആശങ്ക, ഉത്കണ്ഠ, പശ്ചാത്താപം, നൈരാശ്യം മുതലായവ ഏവരിലും ഉണ്ടായെന്നു വരാം. അനിഷ്ടസംഭവങ്ങൾ, മുന്നനുഭവങ്ങൾ, അന്യരുടെ പെരുമാറ്റം തുടങ്ങിയവ ഇവയ്ക്കു പിന്നിലുണ്ടാവാം. പക്ഷേ ഇവയ്ക്കു കീഴടങ്ങിയാൽ നമ്മുടെ കർമശേഷി തകരാറിലാകും. കാരണങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളവയോ അല്ലാത്തവയോ ആകാം. നിയന്ത്രണത്തിലല്ലാത്തവയെക്കുറിച്ച് ചിന്തിച്ചു മനസ്സു മലിനമാക്കാതിരിക്കുന്നതാണ് വിവേകത്തിന്റെ വഴി. പക്ഷേ, മിക്കവരും അത്തരം കാരണങ്ങളെക്കുറിച്ച് ആവർത്തിച്ചു ചിന്തിക്കുകയും പറയുകയും ചെയ്യുന്നതോടെ മനഃപ്രയാസം കൂടിവരും. അത്തരം ചിന്ത നിഷ്പ്രയോജനമെന്ന് യുക്തി ഉപയോഗിച്ചു മനസ്സിലാക്കി, അതിനെ ഉപേക്ഷിച്ചേ മതിയാകൂ. നിഷേധവികാരത്തിനു പിന്നിൽ നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാണെങ്കിൽ, മനസ്സുവച്ചു പ്രയത്നിച്ചു വിജയിക്കാനാവും. ഉദാഹരണത്തിന് ‘എനിക്കിതിനു കഴിവില്ല’, ‘ഇതിൽ ഞാൻ പരാജയപ്പെടും’ തുടങ്ങിയ അടിസ്ഥാനരഹിതമായ ചിന്തകളെ യുക്തിയുപയോഗിച്ചു മറികടക്കാം. സ്വന്തം കഴിവുകൾക്കു യുക്തിരഹിതമായി പരിധി വരച്ചുവയ്ക്കേണ്ട. ജോലിക്കുള്ള ഇന്റർവ്യൂവിനു പോകുന്ന യുവാവ് ‘ഓ, എനിക്കിതു കിട്ടാൻ പോകുന്നില്ല’ എന്നു വിചാരിച്ചുകൊണ്ടു പോയാൽ, ജോലി കിട്ടാനുള്ള സാധ്യത കുറയും. ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, ചെയ്യേണ്ട ജോലിയുടെ ചുമതലകൾ, ഇന്റർവ്യൂവിൽ വിജയിക്കാനുള്ള ശരിയായ രീതികൾ, തെറ്റുകൾ ഒഴിവാക്കാനുള്ള
വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല, എല്ലാത്തിനും തടസ്സം, മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില സാഹചര്യത്തിൽ നാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളാവും പ്രതികൂല ഊർജത്തിനു കാരണം.
നമുക്കു പൊതുവേ യോജിച്ച രസകരമായ പ്രയോഗമുണ്ട് : ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക. ഏതെങ്കിലും പ്രശ്നമുണ്ടായാൽ അതു ശ്രദ്ധയോടെ പരിഹരിക്കുന്നതിനു പകരം എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട്, പ്രശ്നം ഭംഗിയായി പരിഹരിച്ചെന്ന വീമ്പിളക്കൽ. പഴയൊരു വർക്ഷോപ്പുകാരനെപ്പറ്റിയുള്ള നർമ്മകഥയുണ്ട്. ജോലിയിൽ വേണ്ടത്ര പ്രാവീണ്യമില്ലെങ്കിലും വാചാലതവഴി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിൽ വിരുതൻ. കാറിന്റെ ബ്രേക്കു വേണ്ടതുപോലെ പിടിക്കുന്നില്ലെന്ന പരാതിയുമായി രാവിലെ വണ്ടിയേൽപ്പിച്ചിട്ടു വണ്ടിയുടമ പോയി. ബ്രേക്കു ശരിയാക്കിയ വണ്ടിയെടുക്കാൻ വൈകിട്ട് ഉടമസ്ഥൻ വർക്ഷോപ്പിലെത്തി. ചോദിച്ച പണം കൊടുത്തു. ‘ബ്രേക്കു ശരിയായല്ലോ, ഇല്ലേ?’
വാസ്തുപ്രകാരമുള്ള വീടുപണിയോളം പ്രാധാന്യം ചുറ്റുമതിൽ നിർമാണത്തിലും ഏറി വരികയാണ്. വീട് നിർമിക്കുന്ന സ്ഥലം വാസ്തു മണ്ഡലം എന്നറിയപ്പെടുന്നു. അഞ്ചോ പത്തോ സെന്റ് ആയിരുന്നാലും വസ്തുവിന് ചുറ്റും മതിൽ കെട്ടിത്തിരിക്കേണ്ടത് അത്യാവശ്യമാണ്.
ശുക്രദശാകാലമാണ് ഏറ്റവും മികച്ചതെന്നാണ് പലരുടെയും ധാരണ ശുക്രദശ വന്നിട്ടും നല്ല ഫലം ഒന്നും കിട്ടുന്നില്ലെന്നും ചിലരൊക്കെ പരാതിപ്പെടാറുണ്ട്. ജാതകത്തിൽ ശുക്രന് മൗഢ്യം ഉണ്ടെങ്കിലും ഗുണഫലങ്ങൾ കുറയും. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലിഷുകാർ ശുക്രന് കൊടുത്തിരിക്കുന്നത്. ഭാരതീയ വിശ്വാസമനുസരിച്ച് ശുക്രൻ അസുരഗുരുവാണ്. മഞ്ഞുകണത്തിൽ സൂര്യ രശ്മികൾ തട്ടി തിളങ്ങുന്നത് പോലെ തോന്നും ശുക്രനെ ആകാശത്തു കാണുമ്പോൾ. ശുക്രന്റെ ദിവസം വെള്ളിയും രത്നം വജ്രവും നിറം വെള്ളയുമാണ്.
മിക്ക ഭവനങ്ങളിലും ചെറുകാറ്റിൽ മണിനാദം പൊഴിച്ചുകൊണ്ടു തൂങ്ങിയാടുന്ന കാറ്റാടി മണികൾ കാഴ്ചയ്ക്കു മനോഹരമാണെന്നതിനൊപ്പം തന്നെ, ഭവനത്തിൽ അനുകൂലമായ അന്തരീക്ഷവും സന്തോഷവും നിറയ്ക്കുന്ന ഒന്നാണ്.
കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ നൽകിയേക്കാം. നമ്മുടെ നാട്ടിലെ വീട്ടുമുറ്റങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തി.
തെല്ലു മാറ്റങ്ങളോടെയാണെങ്കിലും വിവിധഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള വിവേകത്തിന്റെ മുന്നറിയിപ്പാണിത്. ശ്രീരാമൻ വിവേകശാലിയായിരുന്നെന്ന് എടുത്തുപറയേണ്ടതില്ല. സ്വർണമാൻ ഉണ്ടാകുക സാധ്യമല്ലെന്നു രാമനറിയാം. എന്നിട്ടും സ്വർണമാനിന്റെ കപടവേഷം പൂണ്ട് കൺമുന്നിലെത്തിയ മാരീചൻ, രാമനെ പ്രലോഭിപ്പിച്ചു. അമ്മാവൻ മാരീചനെ സ്വർണമാനിന്റെ വേഷത്തിലയച്ച രാവണൻ, സന്ന്യാസിയുെട കപടവേഷത്തിൽ ചെന്നു സീതയെ അപഹരിച്ചത് രാമായണത്തിലെ വൻവഴിത്തിരിവായി. കപടവേഷങ്ങൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ഈ കഥാഭാഗത്തിനുണ്ടല്ലോ. ഗൗതമമുനിയുടെ വിശ്വമോഹിനിയായ പത്നി അഹല്യയെക്കണ്ടു മോഹിച്ച ദേവേന്ദ്രൻ, ഗൗതമമുനിയുടെ തന്നെ രൂപം കൃത്രിമമായി സ്വീകരിച്ച് അത്യാചാരം ചെയ്തു. സത്യം പിന്നീടു തിരിച്ചറിഞ്ഞ മുനി കോപാകുലനായി ദേവേന്ദ്രനെ അതികഠിനമായി ശപിച്ചു. പൗരുഷം നഷ്ടപ്പെട്ടു പരിഹാസ്യനായി ദേവേന്ദ്രനു കഴിയേണ്ടിവന്നു.
വീട്ടിൽ വളർത്തേണ്ട ചെടികളിൽ ഏറ്റവും പ്രാധാന്യമുള്ള ചെടി തുളസിയാണ്. തുളസി എന്നാൽ മഹാലക്ഷ്മിയാണ്. തുളസിയോടൊപ്പം മഞ്ഞളും കൂടി നട്ടാൽ വിഷ്ണു ലക്ഷ്മീ സങ്കൽപ്പമായി. കസ്തൂരി മഞ്ഞളോ അല്ലെങ്കിൽ സാധാരണ മഞ്ഞളോ നടാം. രാമ തുളസി, കൃഷ്ണ തുളസി, കർപ്പൂര തുളസി എന്നിങ്ങനെ പലതരത്തിലുള്ള തുളസികൾ ഉണ്ട്. എല്ലാ തുളസിയും
ഭവനത്തിൽ വാസ്തു പ്രകാരം അടുക്കള നിര്മിച്ചാല് മാത്രം പോരാ, അനുകൂല ഫലത്തിനായി ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളയിൽ ഉണ്ടാവുന്ന ഏതു തരത്തിലുള്ള പ്രതികൂല ഊർജവും അതിൽ താമസിക്കുന്നവരെ ബാധിക്കും എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. അതിനാൽ വീടിന്റെ മറ്റു മുറികളേക്കാൾ അടുക്കളയ്ക്കു പ്രാധാന്യം
Results 1-10 of 22