Activate your premium subscription today
പൂർവികരാൽ ചിട്ടപ്പെടുത്തിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും തുടർന്ന് പോരുന്നു. ഓരോ ആചാരങ്ങൾക്കും ഓരോ സവിശേഷതയാണുള്ളത് . കാല ദേശത്തിനനുസരിച്ചു ആചാരങ്ങളിൽ മാറ്റം സംഭവിച്ചിട്ടുണ്ട്.
വൈക്കം മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി 20ന് ആഘോഷിക്കും. കുംഭാഷ്ടമിയെ വരവേൽക്കാൻ ഒരുങ്ങി വൈക്കം. പുലർച്ചെ 4.30നാണ് അഷ്ടമി ദർശനം. 9ന് ശ്രീബലി, 10ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഏകാദശ രുദ്രഘൃത കലശവും തുടർന്ന് പ്രാതലും നടക്കും.
പുലർച്ചെ ശുഭമുഹൂർത്തത്തിൽ ശംഖനാദം മുഴങ്ങിയപ്പോൾ കടുത്ത തണുപ്പിൽ കാത്തുനിന്ന ജനക്കൂട്ടം നദിയിലേക്ക് സ്തുതികൾ മുഴക്കി ഇറങ്ങി. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ നിമിഷം, മഹാകുംഭമേളയ്ക്കു സാക്ഷിയാവാൻ യുപിയിലെ പ്രയാഗ്രാജിലേക്ക് കോടിക്കണക്കിനു പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്നത്. ഗംഗയും യമുനയും അദൃശ്യയായ സരസ്വതിയും സംഗമിക്കുന്നതെന്നു കരുതുന്ന നദിയിലേക്ക്, ത്രിവേണീസംഗമപുണ്യം നുകരാനാണ് കിലോമീറ്ററുകൾ താണ്ടി ഭക്തരെത്തുന്നത്. ഫെബ്രുവരി 26 വരെ, 45 നാൾ നീളുന്ന മേളയിൽ 40 കോടിയിലേറെ പേർ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. ഇതിൽ വിശിഷ്ടമായ ജനുവരി 25 മുതൽ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടിക്കും മേൽ ഭക്തരെ പ്രതീക്ഷിച്ചായിരുന്നു ഒരുക്കങ്ങൾ. ഒരേസമയം ഒരുകോടിയോളം തീർഥാടകരെ സ്വീകരിക്കാനായി 10,000 ഏക്കർ ഭൂമിയിൽ താൽക്കാലിക നഗരമാണ് യുപി ഒരുക്കിയത്. മികച്ച സജ്ജീകരണങ്ങളാണ് സുരക്ഷയ്ക്കായി ഇവിടെ ഒരുക്കിയിരുന്നത്. എന്നിട്ടും കുംഭമേളയിൽ ഒന്നിലേറെ തവണ അപകടമുണ്ടായി. സുരക്ഷയ്ക്കായി 45,000 പൊലീസുകാരെ വിന്യസിച്ചിട്ടും അത്യാധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്? എന്തൊക്കെയാണ് കുംഭമേളയിലെ കാഴ്ചകൾ? പ്രയാഗ്രാജ് സന്ദര്‍ശിച്ച മനോരമ പ്രതിനിധി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് (മകരം 20) വസന്ത പഞ്ചമി ആഘോഷം നടക്കുന്നു. മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാംനാൾ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്.
പാലക്കാട്∙ പരുതൂര്‍ കുളമുക്കില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കുടുംബാംഗങ്ങൾ ചേർന്നു വർഷം തോറും നടത്താറുള്ള ആട്ടം ചടങ്ങിനിടെയാണ് ഷൈജു കാഞ്ഞിരക്കായ കഴിച്ചത്. കായ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ഷൈജുവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്കാരത്തിന്റെ തിരുശേഷിപ്പുകളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ആദി ദ്രാവിഡ നാഗഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യപൂർവ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം )നടന്നു.
പാലക്കാട്ടു ജില്ലയിൽ വയലുകൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തേനാരി ശ്രീ മദ്ധ്യാരണ്യ ശ്രീരാമ ക്ഷേത്രം. ഉത്രാളിക്കാവ് പോലെ പ്രകൃതിരമണീയമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനും ലക്ഷ്മണനുമാണ് പ്രധാന പ്രതിഷ്ഠ. ഉപദേവതയായി ഹനൂമാൻ പ്രതിഷ്ഠയുമുണ്ട്.
ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. ഇവിടെ വെച്ചാണ് അയപ്പ സ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്നു പറയുന്നു. മണിമണ്ഡപം മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്. മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്. റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ , തിരുവാഭരണവിഭൂഷിതനായ ശാസതാവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.
സൂര്യൻ ധനുരാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. 'ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്' എന്ന സന്ദേശമാണ് മകരസംക്രമം നൽകുന്നത് . ധനുരാശിയില്‍ നിന്ന് മകരം രാശിയിലെക്കുള്ള സൂര്യന്റെ പ്രവേശനത്തിനെ മകരസംക്രമം എന്ന് പറയുന്നു.
ഇന്ന് മഹാദേവന്റെ പിറന്നാളായ ധനുമാസത്തിലെ തിരുവാതിരയും ഭഗവാനു പ്രധാനമായ തിങ്കളാഴ്ചയും ദേവീ പ്രീതികരമായ പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനം. ഇന്ന് ശിവപാർവതീ മന്ത്രങ്ങള്‍ ചേര്‍ത്ത് 'നമ:ശിവായ ശിവായ നമ:' എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമം.
ധനുമാസത്തിലെ തിരുവാതിര മലയാളികൾ നെഞ്ചേറ്റിയ ഉത്സവമാണ്. ഭഗവാൻ പരമശിവന്റെ പിറന്നാളാണെന്നും പാർവതീദേവി നോമ്പു നോൽക്കുന്ന ദിവസമാണെന്നുമൊക്കെയാണു തിരുവാതിരപ്പാട്ടുകൾ:
Results 1-10 of 328