Activate your premium subscription today
തൃശൂർ ∙ വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ലക്ഷാർച്ചന യജ്ഞം സമാപിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി സ്വർണക്കുടവുമായി പ്രദക്ഷിണം നടത്തി സമാപനം കുറിച്ചു. ശിവരാത്രി കെടാവിളക്ക് തെളിയിക്കൽ കൊച്ചിൻ
ആകാശഗംഗ. സ്വർഗത്തിലൂടെ ഒഴുകിയിരുന്ന നദി. അങ്ങനെയിരിക്കെ ഭൂമിയിൽ ഭഗീരഥൻ എന്ന അയോധ്യയിലെ സൂര്യവംശ രാജാവ് തപസ്സ് ആരംഭിച്ചു. തന്റെ പൂർവ പിതാമഹന്മാരുടെ പാപം തീർക്കാൻ വേണ്ടിയായിരുന്നു ആ കഠിന തപസ്സ്. അതിന് അദ്ദേഹത്തിനു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ; ആകാശഗംഗയെ ഭൂമിയിലെത്തിക്കുക. തപസ്സ് ഫലം കണ്ടു. ഗംഗ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങി. എന്നാൽ ഭൂമിയിലേക്ക് ഗംഗ പതിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ ഭൂമിക്ക് ആകുമായിരുന്നില്ല. ഭഗീരഥൻ കഠിനതപസ്സിലൂടെ ശിവ ഭഗവാനെയും പ്രീതിപ്പെടുത്തി. ഭഗീരഥന്റെ അഭ്യർഥന പ്രകാരം ഗംഗയെ ശിവ ഭഗവാൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. ഭഗവാന്റെ ജടയിൽനിന്ന് ഉദ്ഭവിച്ചാണ് പിന്നീട് ഭൂമിയിലേക്ക് ഗംഗ ഒഴുകിപ്പരന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തജനങ്ങളും ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് സകല പാപങ്ങളിൽനിന്നും മുക്തി നേടുന്നു. ശിവരാത്രി ദിനത്തിലും ഗംഗാസ്നാനം മഹാപുണ്യമായാണു കണക്കാക്കുന്നത്. കേരളത്തിലുമുണ്ട് ഗംഗയുടെ സാന്നിധ്യം നിറഞ്ഞ ഒരു ക്ഷേത്രം. മലപ്പുറത്തെ ശ്രീ നീർപുത്തൂർ മഹാദേവ ക്ഷേത്രം. ശ്രീകോവിൽ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രം. ദൈവികതയും പ്രകൃതിയും തമ്മിലുള്ള ആത്മീയ ബന്ധം അനുഭവപ്പെടുന്ന നീർപുത്തൂർ ശിവ ക്ഷേത്രത്തിലെത്തിയാൽ സർവം ശിവമയമാകും. ശ്രീകോവിലിനെയും നാലകത്തെയും ഗംഗാ ജലത്തിന്റെ
അമേരിക്കൻ വിപണിയുടെ തുടർവീഴ്ചയുടെ ആഘാതത്തിൽ മറ്റ് ഏഷ്യൻ വിപണികളോടൊപ്പം ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി അവസാനം നഷ്ടം ഒഴിവാക്കി. മറ്റ് ഏഷ്യൻ വിപണികളെല്ലാം വൻ നഷ്ടം കുറിച്ചപ്പോൾ സെൻസെക്സ് നേട്ടം കുറിച്ചു. സെൻസെക്സ് 147 പോയിന്റ് നേട്ടത്തിൽ 74602 പോയിന്റിൽ ക്ളോസ് ചെയ്തു. ഇന്ന് 22516
1875 ലെ ശിവരാത്രി അമാവാസി നാൾ. തിരുവല്ല താലൂക്കിലെ കുറിയന്നൂർ മയിലാടുംപാറയിൽ തപസ്വി ഓമൽ അന്നാണ് ശിവപ്രതിഷ്ഠ നടത്തിയത്. അക്കാലത്തെ സാമൂഹിക സങ്കൽപങ്ങളെ ഭേദിച്ച മഹാസംഭവം. ആ പ്രതിഷ്ഠയ്ക്ക് ഈ ശിവരാത്രി നാളിൽ 150 വർഷം. ഓമൽ എന്ന ചെറുപ്പക്കാരനെ ശൈവഭക്തനാക്കിയതും കുറിയന്നൂരിലെ വിപ്ലവമായ പ്രതിഷ്ഠയിലേക്കു നയിച്ചതും സ്വജീവിതം നൽകിയ അനുഭവങ്ങളായിരുന്നു.
തുളസി കൊണ്ടു മഹാവിഷ്ണുവിനെ അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില് നട്ടുവളർത്തുകയെന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുക എന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിരുന്നു.
ആലുവ ∙ ശിവരാത്രിയോട് അനുബന്ധിച്ചു മണപ്പുറത്തു നഗരസഭ നടത്തുന്ന ഒരു മാസത്തെ വ്യാപാര മേളയും അമ്യൂസ്മെന്റ് പാർക്കും ഗുണ്ടാപ്പിരിവുകാരുടെ ഭീഷണി മൂലം മുടങ്ങിയേക്കുമോ എന്ന് ആശങ്ക.മണപ്പുറത്തു സ്റ്റാളുകളുടെയും പാർക്കിന്റെയും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ കരാറുകാരെയും കഴിഞ്ഞ ഒരാഴ്ചയായി നഗരസഭാ
കോയമ്പത്തൂർ ∙ പശ്ചിമഘട്ട മലനിരകളിൽപെട്ട പൂണ്ടി വെള്ളിങ്കിരിമലയിലെ കോവിലിലേക്ക് കയറാൻ ആയിരങ്ങൾ എത്തി. കഴിഞ്ഞ 3 ദിവസംകൊണ്ട് അരലക്ഷം പേർ മലകയറിയതായി ബോലുവാംപട്ടി റേഞ്ചർ പറഞ്ഞു. ശിവരാത്രി ദിവസം മാത്രം ഇരുപതിനായിരം പേർ എത്തി. കുംഭത്തിലെ അമാവാസി ദിനത്തോടനുബന്ധിച്ച് മലമുകളിലെ ശിവന് അഭിഷേക ആരാധനകളും
ആലുവ∙ മഹാശിവരാത്രി നാളിൽ പിതൃതർപ്പണത്തിന് എത്തിയ അനേകായിരങ്ങൾ ആലുവ മണപ്പുറത്തെ ജനസാഗരമാക്കി. മൺമറഞ്ഞ ഉറ്റവരെ മനസ്സിൽ ധ്യാനിച്ച്, പിതൃമോക്ഷ മന്ത്രങ്ങൾ ഏറ്റുചൊല്ലി, ബലിപിണ്ഡം അർപ്പിച്ച്, പുണ്യനദിയായ പെരിയാറിൽ മുങ്ങിനിവർന്ന് അവർ സായുജ്യമടഞ്ഞു. പുഴയോരത്തു ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ നൂറിൽപരം
ശിവക്ഷേത്രങ്ങളില് ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ്. ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമപൂജകൾ ആണുള്ളത്. പൊതുവെ രാത്രി എട്ടര, പതിനൊന്ന്, രാവിലെ ഒന്നര, നാല്, ആറര എന്നീ
മഹാശിവരാത്രി വ്രതത്തിന് പിന്നിൽ മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുണ്ടായ ഒരു തർക്കത്തിന്റെ കഥയുണ്ട്. വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ജൻമമെടുത്ത ബ്രഹ്മാവ് വിഷ്ണുവിനോട് നീ ആരാണെന്ന് ചോദിച്ചു. ‘നിന്റെ പിതാവായ വിഷ്ണു’ എന്ന് മഹാവിഷ്ണു ഉത്തരം നൽകി. പക്ഷേ ഇത് വിശ്വസിക്കാൻ ബ്രഹ്മാവ് തയ്യാറായില്ല. ഇരുവരും തമ്മിൽ
Results 1-10 of 65