Activate your premium subscription today
തിരുവനന്തപുരം∙ പാറശാല പൊഴിയൂരില്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ശീവേലിക്ക് ഇടയില്‍ ഇടഞ്ഞ ആനയെ തളച്ചത് രാത്രി രണ്ടരയോടെ. മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി നാശനഷ്ടങ്ങള്‍ വരുത്തിയ ആനയെ കൂടുതല്‍ പാപ്പാന്മാര് എത്തിയാണ് തളച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഒാടെ പൊഴിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.
കാട്ടാക്കട ∙ കാട്ടാൽ മുടിപ്പുരയിലെ ചരിത്രപ്രസിദ്ധമായ തൂക്ക നേർച്ച ഇഷ്ട വരദായിനിയായ കാട്ടാൽ അമ്മയുടെ നടയിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. കൂപ്പുകൈകളും പ്രാർഥന മന്ത്രങ്ങളുമായി അണിനിരന്ന നൂറുകണക്കിനു ഭക്തർ തൂക്ക നേർച്ചയ്ക്ക് സാക്ഷികളായി. ഇക്കുറി 34 കുരുന്നുകളാണ് തൂക്ക നേർച്ചയ്ക്കെത്തിയത്. 4 അമ്മ
കൊല്ലം ∙ കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ക്ഷേത്രോപദേശക സമിതിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി.
കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ ഇടംപിടിച്ച് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം. നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും കുടമാറ്റത്തിൽ ഉയർന്നത്. കൊല്ലം പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കുടമാറ്റത്തിലായിരുന്നു സംഭവം.
ആലപ്പുഴ∙ തുറവൂർ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വൽസൺ നമ്പൂതിരി ഒളിവിലാണ്.
അങ്ങാടിപ്പുറം∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പത്താം പൂരത്തോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി ഭഗവതിയുടെ പള്ളിവേട്ട. ഭക്തിയുടെയും ഐതീഹ്യത്തിന്റെയും ആഘോഷവും ആവേശവും പകർന്ന് പന്നിയെന്ന സങ്കൽപത്തിൽ ട്രസ്റ്റ് പ്രതിനിധിയും രണ്ടാം രാജസ്ഥാനിയുമായ കെ.സി.രാജരാജൻ രാജ വരിക്ക ചക്കയ്ക്ക് അമ്പെയ്തതോടെ ഭക്തർ
അങ്ങാടിപ്പുറം∙ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഭഗവതി പള്ളിവേട്ടയ്ക്ക് എഴുന്നള്ളുന്ന പത്താം പൂരം ഇന്ന്. വൈകിട്ട് 5ന് ആണ് ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ ദേവി പരിവാര സമേതം ക്ഷേത്രം തെക്കേ നടയിറങ്ങി തിരുമാന്ധാംകുന്നിന്റെ കീഴേടമായ പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിലേക്ക് പള്ളിവേട്ടയ്ക്കായി എഴുന്നള്ളുക.
തിരുനാവായ∙ നവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ കൊടിയേറും. നാളെ വൈകിട്ട് എട്ടിനു ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കൊടിമരത്തിലാണു കൊടിയേറ്റം. പിറ്റേന്നു വിഷുദിനത്തിൽ ഇവിടെ കണിയൊരുക്കും. വിഷുവിനു കണി കാണാൻ സൗകര്യമുള്ള അപൂർവ ക്ഷേത്രമാണു തിരുനാവായ. നാളെ രാവിലെ എട്ടു മുതൽ ഇവിടെ കലവറ നിറയ്ക്കൽ
കടയ്ക്കൽ∙ കോട്ടുക്കൽ മഞ്ഞിപ്പുഴ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളയിൽ ആർഎസ്എസിന് അനുകൂലമായി പാട്ടു പാടിയെന്നും ക്ഷേത്രവളപ്പിൽ കാവിക്കൊടി പ്രദർശിപ്പിച്ചെന്നും പരാതി. ഇതു സംബന്ധിച്ച്ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റും സിപിഎം ഇട്ടിവ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
കടയ്ക്കൽ∙ കോട്ടുക്കൽ മഞ്ഞിപ്പുഴ ഭഗവതി ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളയിൽ ആർഎസ്എസിന് അനൂകൂലമായി പാട്ടു പാടിയെന്നും ക്ഷേത്രവളപ്പിൽ കാവിക്കൊടി പ്രദർശിപ്പിച്ചെന്നും പരാതി. ഇതു സംബന്ധിച്ചു ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റും സിപിഎം ഇട്ടിവ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
Results 1-10 of 618