വിശാഖം നക്ഷത്രം
Vishakam

ഭർത്താവിനോട് കൂറും അകമഴിഞ്ഞ സ്നേഹവും പുലർത്തുന്നവരാണ് വിശാഖം നക്ഷത്രക്കാർ. സംഭാഷണ പ്രിയരും ബുദ്ധിപരമായി ഒൗന്നത്യം പുലർത്തുന്നവരുമാണ്. പൊതുവേ ക്ഷിപ്രകോപികളായിരിക്കും. സ്വപരിശ്രമത്തിലൂടെ പുരോഗതി സ്വന്തമാക്കും.ഒരേസമയം  പാരമ്പര്യവാദവും  സ്വതന്ത്ര ചിന്തയും പുലർത്തും. ദുർവാശി പലപ്പോഴും ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം  ഉണ്ടാക്കാം. ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാര കർമങ്ങൾ ചെയ്യണം.