Activate your premium subscription today
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ വീട്ടിലേക്ക് താമസം മാറും. ആരോഗ്യം സൂക്ഷിക്കുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വൈകുന്നേരം 5 മണി വരെ പ്രതികൂലമായ അനുഭവങ്ങൾ കാണുന്നു. കാര്യങ്ങള്‍ അലോസരമായി തോന്നാം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ അനുകൂലമായ അനുഭവങ്ങൾ കാണുന്നു. കാര്യങ്ങൾ ശോഭനമാവും. കുറച്ചു കൂടി പ്രതീക്ഷകൾ വർധിക്കാം. നല്ല രീതിയിലുള്ള പുതിയ കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വരാം.
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) വീട്ടിൽ സുഖവും സന്തോഷവും നിലനിൽക്കും. കുടുംബസ്വത്ത് അധീനതയിൽ വന്നു ചേരും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. യാത്രകൾ ഗുണകരമാകും. ഉന്നത വ്യക്തികളുമായുള്ള ബന്ധം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് മികച്ച വാരമാണിത്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും.
അശ്വതി : കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.
മേടക്കൂറ്∙ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന് മേടക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നേട്ടങ്ങൾ കൈവരുന്നതാണ്. സർക്കാർ കാര്യങ്ങൾക്ക് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. കർമസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. അധികാര പ്രാപ്തി, ഭാഗ്യാനുഭവങ്ങൾ ഇവ ഉണ്ടാകുന്നതാണ്. ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാകും.
അശ്വതി∙ തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തികലാഭം വർധിക്കും. സുഹൃത്സഹായഗുണം ഉണ്ടാകും. പ്രവർത്തനമേഖലകളുടെ വിപുലീകരണത്തിനായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. അനുബന്ധവ്യാപാരം തുടങ്ങുവാൻ വിദഗ്ധ ഉപദേശം തേടും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകള്‍ വിജയിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം.
മേടക്കൂറ്: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം ശത്രുശല്യം കുറയുന്നതിനും ധനധാന്യ–വസ്ത്രാഭരണാദി ലാഭം എന്നിവയും പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകൾ വന്നു ചേരുന്നതാണ്. ദൂരദേശ യാത്രകൾ വേണ്ടിവരും. എങ്കിലും ചില ക്ലേശങ്ങളും യാത്രാവേളകളിൽ ഉണ്ടാകാം. നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്.
അശ്വതി : മനഃസംഘർഷം അയയും. ജോലിയിൽ ശ്രദ്ധ വർധിക്കും. യാത്രകളിലൂടെ നേട്ടം. ജോലി തേടിയുള്ള യാത്രകൾ നടത്തും. കാലാവസ്ഥാജന്യ രോഗസാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. കർമരംഗത്ത് മാറ്റം.
Results 1-10 of 563