Activate your premium subscription today
പുറത്തിറക്കി വെറും ഇരുപത്തിയഞ്ചു മാസങ്ങൾ കൊണ്ട് 10 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക്...ബട്ട് ഐ ക്യാൻ...പറയുന്നത് വേറെ ആരുമല്ല, ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബി വൈ ഡിയാണ്. സീഗൾ എന്ന വാഹനത്തിലൂടെയാണ് ബി വൈ ഡി ഈ നേട്ടത്തിലെത്തിയത്. 69800 യുവാൻ ഏകദേശം എട്ട് ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഈ വാഹനം ഇന്ത്യയിലെത്തിയിട്ടില്ലെങ്കിലും ഡോൾഫിൻ സർഫ് എന്ന പേരിൽ യൂറോപ്യൻ വിപണിയിൽ സജീവമാണ്. ആഗോള വിപണിയിൽ ബി വൈ ഡി യുടെ സ്ഥാനം മെച്ചപ്പെടുത്താൻ സീഗൾ വഹിച്ച പങ്ക് ചെറുതല്ല എന്നുതന്നെയാണ് ഈ വിൽപന കണക്കുകൾ നൽകുന്ന സൂചന.
ചൈനീസ് ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ബി വൈ ഡിയ്ക്ക് രാജ്യത്ത് പ്രിയമേറുകയാണെന്നതിന്റ തെളിവാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ വി എം ബി വൈ ഡി യിൽ വെച്ച് നടന്ന മെഗാ ഇവന്റ്. റെക്കോർഡ് ബുക്കിൽ ഇടം നേടിയ ആ ഡെലിവെറിയിൽ 51 വാഹനങ്ങളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്. ബി വൈ ഡി യുടെ ഏറ്റവും പുതിയ വാഹനമായ സീലയൺ 7
ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബി വൈ ഡി ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ ഏറ്റവും പുതിയ വാഹനങ്ങളിൽ ഒന്നാണ് സീലയൺ 7. 48.9 ലക്ഷം രൂപ വില വരുന്ന ഈ ഇ വി ഇടിക്കൂട്ടിൽ അഞ്ചു സ്റ്റാർ നേടി കരുത്തനെന്നു തെളിയിച്ചു കഴിഞ്ഞു. ഭാരത് എൻ സി എ പി പരീക്ഷയിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സീലയണിന്റെ നേട്ടം യൂറോ എൻ സി എ പി ക്രാഷ് ടെസ്റ്റിലാണ്. കാറുകളുടെ സുരക്ഷ കൃത്യമായി പരിശോധിക്കപ്പെടുന്ന യൂറോപ്പിലെ ഏറ്റവും വിശ്വസനീയമായ ഇടി പരീക്ഷയാണ് യൂറോ എൻ സി എ പി. ഈ ഇടി പരീക്ഷ ഉൾപ്പെടെ രാജ്യാന്തര തലത്തിലുള്ള 7 സുരക്ഷാ പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സീലയണിനു കഴിഞ്ഞു
ചൈനീസ് വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ബിവൈഡിയുടെ വന്‍ നിക്ഷേപ പദ്ധതി വേണ്ടെന്നു വെച്ച് കേന്ദ്ര സര്‍ക്കാര്‍. ഹൈദരാബാദില്‍ 85,000 കോടി രൂപ നിക്ഷേപിച്ചുകൊണ്ടുള്ള ബിവൈഡിയുടെ പദ്ധതിക്കുള്ള അനുമതിയാണ് നിഷേധിച്ചത്. കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനീസ് കമ്പനിയോട് നിയന്ത്രണം തുടരുമ്പോഴും അമേരിക്കന്‍ കമ്പനിയായ ടെസ്ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവ് സുഗമമായി പുരോഗമിക്കുകയാണ്
ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ഫ്ളാഗ്ഷിപ്പ് യു8 എസ്യുവി പ്രദര്‍ശിപ്പിച്ച് ബിവൈഡിക്കു കീഴിലുള്ള ആഡംബര ബ്രാന്‍ഡായ യാങ്വാങ്. പ്ലഗ് ഇന്‍ ഹൈബ്രിഡ്(പിഎച്ച്ഇവി) വിഭാഗത്തില്‍ പെടുന്ന ആഡംബര വാഹനമായ യു8ന് 3,500 കിലോഗ്രാം ഭാരമുള്ളപ്പോഴും 3.2 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍
ടെസ്ലയെ വെല്ലാന്‍ പോന്ന ഒരേയൊരു രാജ്യാന്തര ഇവി വാഹന ബ്രാന്‍ഡായി ബിവൈഡി മാറി കഴിഞ്ഞു. ബിവൈഡിയുടെ ഏറ്റവും പുതിയ ആറ്റോ 2 ഇവി എസ്യുവി ബ്രസല്‍സ് മോട്ടോര്‍ ഷോയിലൂടെ രാജ്യാന്തര വിപണിയിലെത്തിയിരിക്കുകയാണ്. നിലവില്‍ കൂടുതല്‍ വലിയ മോഡലായ ആറ്റോ 3 ഇന്ത്യന്‍ വിപണിയില്‍ ബിവൈഡി വില്‍ക്കുന്നുണ്ട്. ഭാവിയില്‍
ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇ–മാക്സ് 7 വിപണിയിൽ. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പ്രീമിയം ട്രിമ്മിന്റെ ആറ് സീറ്റ് മോഡലിന് 26.90 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 27.50 ലക്ഷം രൂപയുമാണ് വില. ഉയർന്ന മോഡലായ സുപ്പീരിയറിന്റെ ആറ് സീറ്റ് ട്രിമ്മിന് 29.30 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 29.9 ലക്ഷം
ഒക്ടോബറില്‍ അഞ്ചു പുതിയ കാറുകളാണ് ഇന്ത്യന്‍ വിപണിയിലേക്കിറങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. ഭൂരിഭാഗവും പ്രീമിയം മോഡലുകളാണെങ്കിലും ജനകീയ മോഡലുകളും കൂട്ടത്തിലുണ്ട്. കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നിവയുടെ ഓരോ മോഡലുകളുമാണ് ഉത്സവകാലം ആഘോഷമാക്കാനെത്തുന്നത്. ഒക്ടോബറിലെത്തുന്ന
തുർക്കിയിൽ നിർമാണ പ്ലാന്റ് തുറക്കുന്നതിനായി 1 ബില്യൻ ഡോളർ കരാറിൽ ഒപ്പുവെച്ച് ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ബിവൈഡി.
ഒറ്റ ദിവസം 200 സീൽ സെഡാൻ ഉപഭോക്താക്കൾക്ക് നൽകി ബിവൈഡി. നേരത്തെ 1000 ബുക്കിങ്ങുകൾ സീലിന് ലഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് വെറും രണ്ടുമാസങ്ങൾകൊണ്ടാണ് മികച്ച പ്രതികരണം ലഭിച്ചത് എന്നാണ് കമ്പനി അറിയിക്കുന്നത്. ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവങ്ങളിലാണ് വാഹനത്തിന്റെ വിതരണം
Results 1-10 of 31