Activate your premium subscription today
സോൾ ∙ ദക്ഷിണ കൊറിയയിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ പിറ്റേന്ന് അതേ കമ്പനിയുടെ മറ്റൊരു യാത്രാവിമാനം ലാൻഡിങ് ഗിയർ പ്രശ്നം മൂലം പറന്നുയർന്നയുടൻ തിരിച്ചിറക്കേണ്ടി വന്നു. സോളിലെ ജിംപോ വിമാനത്താവളത്തിൽ നിന്ന് ജെജുവിലേക്കു തിരിച്ച ജെജു എയർ വിമാനമാണ് ഉടൻ തിരിച്ചിറക്കേണ്ടി വന്നത്. വ്യോമഗതാഗത മേഖലയുടെ മുഴുവൻ അടിയന്തര സുരക്ഷാ പരിശോധനയ്ക്കു സർക്കാർ ഉത്തരവിട്ടുണ്ട്
ന്യൂയോർക്ക്∙ ഡിസംബറിൽ ആറു വിമാന അപകടങ്ങളിൽ മരിച്ചത് 236 പേർ. പക്ഷി മുതൽ മിസൈൽ ആക്രമണം വരെയുള്ള കാരണങ്ങൾ അപകടങ്ങൾക്ക് പിന്നിൽ. ഇതോടെ പ്രധാന ചോദ്യം ഉയരുന്നു. വിമാന യാത്ര സുരക്ഷിതമാണോ ? കണക്കുകൾ അനുസരിച്ച് ഏറ്റവും സുരക്ഷിതം വിമാന യാത്രയാണ്. സുരക്ഷാ സൗകര്യങ്ങൾ തന്നെ കാരണം. യുഎസിലെ എംഐടി നടത്തിയ പഠനത്തിൽ വിമാന അപകടത്തിൽ മരണ സാധ്യത 1.37 കോടി യാത്രക്കാരിൽ ഒരാൾക്ക് മാത്രമാണ്. 2018 മുതൽ 2022 വരെയുള്ള യാത്രക്കാരുടെ എണ്ണവും അപകടവും അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടൽ. 2008 മുതൽ 2017 വരെയുള്ള കണക്കിൽ 79 ലക്ഷം പേർക്ക് ഒരാൾക്ക് മരണ സാധ്യത എന്നായിരുന്നു. ആ കണക്കുകളെ അട്ടിമറിക്കുകയാണോ 2024 ഡിസംബർ ?
റാസൽഖൈമ ∙ ചെറുവിമാനം റാസൽഖൈമ കടലിൽ തകർന്നുവീണ് യുവ ഇന്ത്യൻ ഡോക്ടറും പൈലറ്റും മരിച്ചു. ഡോ. സുലൈമാൻ അൽ മാജിദ്(26), പാക്കിസ്ഥാനി വനിതാ പൈലറ്റ് എന്നിവരാണു മരിച്ചത്. ആകാശക്കാഴ്ചകൾ കാണാൻ വാടകയ്ക്കെടുത്ത ജസീറ ഏവിയേഷൻ ക്ലബിൽ നിന്നുള്ള ഗ്ലൈഡർ ഉച്ചയ്ക്ക് ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് തകർന്നത്. ഡോക്ടറുടെ കുടുംബാംഗങ്ങൾ ക്ലബിൽ എത്തിയിരുന്നു. അടുത്ത വിമാനത്തിൽ സഹോദരനും യാത്ര ചെയ്യേണ്ടതായിരുന്നു. ഡോ. സുലൈമാൻ റാസൽഖൈമയിൽ തന്നെയാണു ജനിച്ചു വളർന്നത്.
സോൾ∙ വിമാനത്തിലെ 181 പേരിൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് രണ്ടുപേർ മാത്രം! അവരിലൊരാളായ ലീ ആശുപത്രി ജീവനക്കാരോട് ചോദിച്ചു– ‘‘ എനിക്കെന്താണ് സംഭവിച്ചത്, ഞാൻ എങ്ങനെ ഇവിടെയെത്തി ?’’. ദക്ഷിണ കൊറിയയുടെ ജെജു എയർലൈൻ തകർന്നുവീണ് 179 പേരാണ് മരിച്ചത്. പക്ഷികൾ ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെട്ട രണ്ടുപേരും വിമാനജീവനക്കാരാണ്. ഓർമ വീണ്ടെടുത്തെങ്കിലും നടന്ന സംഭവം കൃത്യമായി പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും.
ബാക്കു∙ റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്ബൈജാൻ എയര്‍ലൈന്‍സ് വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നുവീണതെന്നും അവർ കുറ്റം സമ്മതിക്കണമെന്നും അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം മറച്ചുവയ്ക്കാന്‍ റഷ്യ ശ്രമിച്ചെന്നും അലിയേവ് പറഞ്ഞു.
സോൾ∙ ദക്ഷിണ കൊറിയയിൽ വിമാനം അപകടത്തിൽപ്പെടുന്നതിനു മിനിറ്റുകൾക്കുമുൻപുതന്നെ അവസാന നിമിഷങ്ങൾ അടുത്തുവെന്നു യാത്രക്കാർക്കു വ്യക്തമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. യാത്രക്കാരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രിയപ്പെട്ടവർക്ക് അവസാന സന്ദേശം പലരും അയച്ചിരുന്നുവെന്നാണു വിവരം. വിമാനത്തിലെ 181 പേരിൽ 2 പേരെ മാത്രമാണു രക്ഷിക്കാനായത്.
മോസ്കോ∙ വിമാന ദുരന്തത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അസർബൈജാൻ പ്രസിഡന്റുമായി പുട്ടിൻ ഫോണിൽ സംസാരിച്ചതായാണ് വിവരം. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിൽ ക്ഷമ ചോദിക്കുന്നെന്ന് പുട്ടിൻ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവർക്ക് വേഗം സുഖംപ്രാപിക്കട്ടെയെന്നും പുട്ടിൻ പറഞ്ഞു.
അക്തൗ∙ അസർബൈജാൻ വിമാനം കസഖ്സ്ഥാനിലെ അക്തൗവിൽ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി എയർലൈൻസ്. ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനാപകടത്തിന് കാരണമായതെന്ന് അസർബൈജാൻ എയർലൈൻസ് അറിയിച്ചു. ക്രിസ്മസ് ദിനത്തിൽ വിമാനം തകർന്നുവീണ് 38 പേരാണ് മരിച്ചത്. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു തകർന്നു വീണത്.
ന്യൂഡൽഹി∙ ക്രിസ്മസ് ദിനത്തിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നു വീണ് 38 പേർ മരിച്ച സംഭവത്തിനു പിന്നിൽ റഷ്യയുടെ മിസൈലുകളെന്നു സംശയം. കസഖ്സ്ഥാനിലെ അക്തൗവിനടുത്ത് തകർന്ന് വീണ അസർബൈജാൻ എയർലൈൻസ് വിമാനത്തിലേക്കു റഷ്യയുടെ ഉപരിതല മിൈസൽ അബദ്ധത്തിൽ ഇടിച്ചിരിക്കാമെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവന്നു. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു അക്തൗവിൽ തകർന്നു വീണത്.
അസ്താന∙ അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ മരിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾക്ക് സാക്ഷിയായി മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപമാണ് വിമാനം തകർന്നു വീണത്.
Results 1-10 of 165