Activate your premium subscription today
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പ് 19 ചെക്ക് പോസ്റ്റുകളിൽ 150 കോടി രൂപ ചെലവിട്ട് എഐ ക്യാമറകളും സ്കാനറുകളും (വെർച്വൽ ചെക്ക് പോസ്റ്റ്) സ്ഥാപിക്കും. വാളയാറിലാണ് ആദ്യ വെർച്വൽ ചെക്ക് പോസ്റ്റ് . വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തിയിടേണ്ടതില്ല. അവ കടന്നു പോകുന്നതോടെ സ്കാനറിൽ നിന്നുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ ലഭ്യമാകും.
രാജ്യത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കോട്ടയം ∙ മലയാള മനോരമയിലെ പത്രപ്രവർത്തന മികവിനുള്ള 2024 ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ ജോജി സൈമണ്‍ ലഭിച്ചു. സ്വർണമെഡലും 50,000 രൂപയും അടങ്ങുന്ന പുരസ്കാരം പുതുവത്സര ദിനത്തിൽ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സമ്മാനിച്ചു.
മാനന്തവാടി ∙ തലശ്ശേരി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പാലാക്കുളി കവലയിലെ എഐ ക്യാമറ റോഡ് നവീകരണം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല.പ്രതിമാസം ഒന്നിലേറെ വാഹനാപകടങ്ങൾ നടന്ന ഇവിടെ എഐ ക്യാമറ സ്ഥാപിച്ചതോടെ അപകട രഹിതമായിരുന്നു. എന്നാൽ മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് വികസനത്തിനായി ക്യാമറ അഴിച്ച് മാറ്റി.
തിരുവനന്തപുരം ∙ ‘സേഫ് കേരള’ പദ്ധതിയിൽ മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകൾ ഒഴികെ, ഗതാഗത നിയമലംഘനം പിടികൂടാൻ വച്ച ഒരു ക്യാമറയും ‘സേഫ്’ അല്ല. അമിതവേഗക്കാരെ പിടികൂടാനായി മാത്രം പൊലീസും ഗതാഗതവകുപ്പും 2012 മുതൽ സ്ഥാപിച്ച നാനൂറോളം ക്യാമറകളിൽ മുന്നൂറെണ്ണം കാലപ്പഴക്കം, വാഹനാപകടം, റോഡ് നവീകരണം എന്നിവ മൂലം നശിച്ചു. ശേഷിച്ചവയുടെ ചുമതല സർക്കാർ കൈമാറാത്തതിനാൽ ഇവയുടെ പരിപാലനം കെൽട്രോൺ അവസാനിപ്പിച്ചു. എഐ ക്യാമറയിൽ അമിതവേഗം പിടിക്കപ്പെടില്ലെന്ന ന്യൂനതയുള്ളതിനാൽ, റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും മോട്ടർവാഹന വകുപ്പിനും നിലവിൽ സജ്ജീകരണമില്ല.
മൂവാറ്റുപുഴ∙ ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കടാതിയിൽ സ്ഥാപിച്ച എഐ ക്യാമറ തകർന്നു തരിപ്പണമായി കാനയിൽ വീണു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കാനകൾ നിർമിക്കുന്നതിനിടെയാണു എഐ ക്യാമറ തകർന്നു കാനയിൽ വീണത്. ക്യാമറ സ്ഥാപിച്ചിരുന്ന ഭാഗം ഒഴിവാക്കിയാണു കാന നിർമാണം നടന്നിരുന്നത്.
ദുബായ് ∙ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും.
തിരുവനന്തപുരം ∙ സിഗ്നൽ ലംഘനം കണ്ടെത്തുന്നതിനായി നഗരത്തിൽ രണ്ടിടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകളിൽ കരമനയിലേതിൽ പിഴവുണ്ടെന്നു കണ്ടെത്തൽ. ഇതു കണക്കിലെടുത്ത് നവംബർ 4 മുതൽ 22 വരെ കരമന ജംക്ഷനിലെ ഒരു ക്യാമറ പകർത്തിയ നിയമലംഘനങ്ങൾക്ക് നോട്ടിസ് അയക്കേണ്ടെന്നു മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു. തമ്പാനൂർ ഭാഗത്തു
നവംബര്‍ 9 മുതല്‍ 15 വരെയുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് (ജിടിഡി) പ്രതിവാര റിപ്പോര്‍ട്ട് പുറത്തിറക്കി. പ്രസ്തുത കാലയളവില്‍, ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആര്‍ട്ടിക്കിള്‍ 207 ലംഘിച്ചതിന് ട്രാഫിക് പട്രോളിങ് 39,170 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി. 105 വാഹനങ്ങളും 55 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, വിവിധ കേസുകളുമായി ബന്ധപ്പെട്ട് 48 വാഹനങ്ങള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ∙ റോഡ് ക്യാമറയിൽ ഇതുവരെ കുടുങ്ങിയത് 80 ലക്ഷം പേർ. ഇതിൽ ഏതാണ്ട് 500 കോടിയിലധികം രൂപയാണ് സർക്കാരിനു ലഭിക്കുക. റോഡ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയ 2023 ജൂലൈ മുതൽ കഴിഞ്ഞമാസം വരെയാണ് ഗതാഗത നിയമലംഘനത്തിന് 80 ലക്ഷം പേർക്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് ചലാൻ അയച്ചത്. ധനവകുപ്പ് പണം നൽകിത്തുടങ്ങിയതോടെ കെൽട്രോൺ, റോഡ് ക്യാമറകളിൽ കുടുങ്ങുന്നവർക്കു പിഴയുടെ ചലാനും കൃത്യമായി അയച്ചുതുടങ്ങി. പദ്ധതിയിൽനിന്ന് സർക്കാരിനു കാര്യമായി വരുമാനം ലഭിക്കുന്നതു കണ്ടതോടെ, മഹാരാഷ്ട്ര സർക്കാർ നാഗ്പുരിൽ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണിനെ ചുമതലപ്പെടുത്തി. മുൻപ് കരാറിനു താൽപര്യം പ്രകടിപ്പിച്ച അസം സർക്കാർ, വിവാദമുയർന്നപ്പോൾ കെൽട്രോണിനെ ഒഴിവാക്കിയിരുന്നു.
Results 1-10 of 444