Activate your premium subscription today
സിനിമയുടെ പിന്നണിയിൽ നിന്നും അഭിനയത്തിലേക്കെത്തി തിളങ്ങി നിൽക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സൗബിൻ ഷാഹിർ. വാഹനങ്ങളോടും ഏറെ പ്രിയമുള്ള നടന്റെ ഗാരിജിലേക്കു മിനി കൂപ്പറിന്റെ ആഡംബരം കൂടി എത്തിയിരിക്കുന്നു. കൊച്ചിയിലെ ബി എം ഡബ്ള്യു മിനി ഓട്ടോക്രാഫ്റ്റിൽ നിന്നും കുടുംബത്തോടൊപ്പം എത്തിയാണ്
കൊയ്ത്തു കഴിഞ്ഞാല്‍ വൈക്കോല്‍ കത്തിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണ കാഴ്ച്ചയാണ്. മഞ്ഞുകാലത്ത് നിലമൊരുക്കാന്‍ കര്‍ഷകര്‍ ചെയ്യുന്ന ഈ എളുപ്പപ്പണി ഫലത്തില്‍ ശ്വാസം മുട്ടിക്കുന്നത് നമ്മുടെ തലസ്ഥാനമായ ഡല്‍ഹിയേയും. ഡല്‍ഹിയുടെ വായു മലിനീകരണത്തിന്റെ 30-40 ശതമാനവും ഈ വൈക്കോല്‍ കത്തിക്കുന്നതു മൂലമാണെന്നാണെന്ന് അറിയുമ്പോഴാണ് ഈ പ്രശ്നത്തിന്റെ വലിപ്പം തിരിച്ചറിയുക. ഡല്‍ഹി നിവാസികളുടെ മലിനീകരണത്തിനും കര്‍ഷകരുടെ വൈക്കോല്‍ പ്രശ്നത്തിനും പരിഹാര നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. വൈക്കോല്‍ റോഡ് ടാര്‍ ചെയ്യാനുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതു വഴി മലിനീകരണം ഒഴിവാക്കാനും കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പിക്കാനുമാവുമെന്നാണ് പുതിയ പദ്ധതിയുടെ സവിശേഷത
ഇതൊരു സമ്മാനമായി കാണുന്നില്ല...മുതിർന്ന സഹോദരങ്ങൾ ഇളയ അനിയന്റെ സ്വപ്നത്തിനൊപ്പം നിന്നതാണെന്നു കരുതുന്നു. നന്ദി സൂര്യ അണ്ണാ, കാർത്തി ബ്രദർ, രാജ സാർ. ഏറെ നാളുകൾ കനവ് കണ്ട വാഹനം സ്വന്തമായപ്പോൾ ആ സന്തോഷത്തിനു വാക്കുകളാൽ നന്ദി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല തമിഴിലെ യുവസംവിധായകരിൽ പ്രമുഖനായ പ്രേംകുമാർ ചന്ദ്രന്. 96, മെയ്യഴകൻ തുടങ്ങിയ വിജയ ചിത്രങ്ങളുടെ സംവിധായകനു സൂര്യയും കാർത്തിയും ചേർന്ന് കരുതി വച്ചത് മഹീന്ദ്രയുടെ ഥാർ റോക്സ് എ എക്സ് 5 എൽ 4x4. വളരെ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം തന്നിലേക്ക് എത്തിയതെങ്ങനെ എന്ന് കുറിച്ച് കൊണ്ട് മനോഹരമായ ഒരു കുറിപ്പും പ്രേംകുമാർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ സ്വന്തമാക്കണമെന്നു സ്വപ്നം കണ്ട വാഹനമായിരുന്നു വൈറ്റ് ഷെയ്ഡിലുള്ള ഥാർ റോക്സ് 5 ഡോർ പതിപ്പ്
ഇന്ത്യന്‍ കാര്‍വിപണിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു നേടിയ കുതിപ്പ് തുടരാനാണ് മഹീന്ദ്രയുടെ ശ്രമം. അതിനായി 2026ല്‍ മഹീന്ദ്രയുടെ അഞ്ച് എസ്യുവികളാണ് പുറത്തിറങ്ങുക. അതില്‍ ഇവികളും മുഖം മിനുക്കിയെത്തുന്നവയുമുണ്ട്. മുഖം മിനുക്കിയെത്തുന്ന എക്സ്യുവി700, സ്കോര്‍പിയോ എന്‍, ഥാര്‍, എന്നീ മോഡലുകള്‍.
ഇന്ത്യൻ വാഹന വിപണിയിലേക്ക് ചെറു എസ് യു വി യായ കൈലാഖിനെ അവതരിപ്പിക്കുമ്പോൾ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രീമിയം ബ്രാൻഡ് എന്നതിൽ നിന്നും മാറി, ഇന്ത്യയിലെ സാധാരണക്കാരുടെയും കൈകളിൽ വാഹനമെത്തിക്കുക. വിലയിലും നിലവാരത്തിലും സൗകര്യങ്ങളിലും പെർഫോമൻസിലും ആ സെഗ്മെന്റിലെ ഇതര വാഹനങ്ങളെ കവച്ചു വയ്ക്കുന്ന തരത്തിൽ കൈലാഖ് എത്തിയപ്പോൾ ഇന്ത്യക്കാർ ആ വാഹനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആവശ്യക്കാരുടെ എണ്ണം വർധിച്ചപ്പോൾ ബുക്കിങ് പോലും സ്കോഡയ്ക്ക് ഇടയ്ക്ക് നിർത്തിവെയ്ക്കേണ്ട സാഹചര്യമുണ്ടായി. 7.89 ലക്ഷത്തിനാണ് കൈലാഖിന്റെ ബേസ് വേരിയന്റ് ലഭിക്കുക. ഏപ്രിലിൽ വില അൽപം വർധിപ്പിച്ചെങ്കിലും ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്ന ഒരു വർധനവ് ആയിരുന്നില്ല അത്. എന്നാൽ മറ്റൊരു മികച്ച തീരുമാനവുമായി എത്തിയിരിക്കുകയാണ് സ്കോഡയിപ്പോൾ. ടോപ് എൻഡ് വേരിയന്റുകൾക്ക് 46000 രൂപ വരെയാണ് കുറിച്ചിരിക്കുന്നത്
എംജി മോട്ടോർ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച എംജി വിൻഡ്സർ ഇവി പ്രോ വമ്പൻ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്, പുറത്തിറക്കി വെറും 24 മണിക്കൂറിനുള്ളിൽ 8000 യൂണിറ്റുകളുടെ ബുക്കിങ്ങാണ് കൈവരിച്ചത്. ഇതിനു പിന്നാലെ ഇപ്പോൾ വിൻഡ്സർ ഇവി പ്രോയ്ക്ക് 60,000 രൂപയുടെ വില വർധനവും ലഭിച്ചിരിക്കുകയാണ്
വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിറ്റു തീർന്നു ചരിത്രം കുറിക്കുകയാണ് ഫോക്സ്വാഗന്റെ ഗോൾഫ് ജി ടി ഐ. ബുക്കിങ് ആരംഭിച്ച് നാലു ദിവസങ്ങൾക്കുള്ളിലാണ് ഈ നേട്ടം. മെയ് 5 നാണ് ഓൺലൈൻ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. ആവശ്യക്കാർ ധാരാളമായി എത്തുമെന്നതു കൊണ്ടുതന്നെ രസകരമായ ഒരു ഒരു ക്വിസ് മത്സരവും
ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലെ രണ്ടാമത്തെ ഷോറൂം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്‍ഡല്‍ വീല്‍സ് എല്‍എല്‍പി ഡീലര്‍ഷിപ്പുമായി സഹകരിച്ചാണ് പാപ്പനംകോട് 1375 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള റിവര്‍ സ്റ്റോർ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഡി, ആക്സസറികള്‍, മറ്റ്
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് പുരോഗമിക്കുന്നതിനിടെ രാജ്യത്തെ മേധാവി പ്രശാന്ത് മേനോൻ രാജി വച്ചതായി റിപോർട്ടുകൾ. ഒരു സ്വകാര്യ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇലക്ട്രിക് കാർ വിപണിയിലെ ഭീമൻ ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണ് ഉന്നത പദവിയുള്ള വ്യക്തിയുടെ രാജി എന്നത് ശ്രദ്ധേയമാണ്.
പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പു ചീട്ടായ എസ് 400 ട്രയംഫ് പ്രതിരോധ സംവിധാനം ചുമക്കുന്നത് മൂന്നു വമ്പൻമാർ. ഉരാൽ, എംസികെടി, ബാസ് എന്നിങ്ങനെ മൂന്നു ഓഫ് റോഡ് ഹെവിഡ്യൂട്ടി ട്രക്കുകളിലാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനം ഉറപ്പിച്ചിരിക്കുന്നത്. മികച്ച സൈനിക വാഹനങ്ങളെന്നു
Results 1-10 of 4926