Activate your premium subscription today
മലപ്പുറം∙ ഓട്ടോയിൽ 150 ദിവസം നീളുന്ന യാത്രയ്ക്കൊരുങ്ങുകയാണു മലപ്പുറം ആലത്തൂർപ്പടി വടക്കേപ്പുറം സ്വദേശി സി.കെ.മുഹമ്മദ് സൽമാനും (30) 2 സുഹൃത്തുക്കളും. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും ഒപ്പം നേപ്പാളും ഭൂട്ടാനും കൂടിയാണു ലക്ഷ്യം.ഈ സ്വപ്നയാത്ര യാഥാർഥ്യമാക്കാൻ നടത്തിയത് 8 മാസം നീണ്ട ‘ഗവേഷണവും’
തിരുവനന്തപുരം∙ ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ പതിക്കുന്നത് മാർച്ച് 1 മുതൽ നടപ്പാക്കും. ഉത്തരവിറങ്ങിയെങ്കിലും തയാറെടുപ്പിന് ഒരുമാസത്തെ സമയം വേണമെന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം പരിഗണിച്ചാണ് മാർച്ച് ഒന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
ചെന്നൈ ∙ ഓട്ടോറിക്ഷ നിരക്ക് കൂട്ടുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് ഈടാക്കാനുള്ള ഓട്ടോ യൂണിയനുകളുടെ തീരുമാനത്തിനു പിന്നാലെയാണ് സർക്കാരിന്റെ അറിയിപ്പ്. പുതിയ നിരക്ക് ഈടാക്കാൻ യൂണിയനുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഗതാഗത വകുപ്പ്
മുംബൈ ∙ ‘എത്ര സമയമെടുക്കും?’... കുത്തേറ്റ് ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയ ഉടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോടു ചോദിച്ചു. ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്.
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
ചെന്നൈ ∙ ഫെബ്രുവരി 1 മുതൽ ചെന്നൈ നഗരത്തിൽ ഓട്ടോറിക്ഷാ നിരക്കു വർധന പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർമാരുടെ സംഘടനകളുടെ കൂട്ടായ്മ. 2013ൽ സർക്കാർ നിശ്ചയിച്ച നിരക്കുകൾ 12 വർഷത്തിനു ശേഷവും പുതുക്കി നിശ്ചയിക്കാത്തതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ നിരക്കുവർധന പ്രഖ്യാപിച്ചത്. മിനിമം നിരക്ക് 50 രൂപയായിരിക്കും. ആദ്യ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പൊതുമേഖലയിൽ ആരംഭിച്ച ഓൺലൈൻ ഓട്ടോ, ടാക്സി ബുക്കിങ് പ്ലാറ്റ്ഫോം ‘കേരള സവാരി’ പണിമുടക്കി. കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആവിഷ്കരിച്ച പദ്ധതിയുടെ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഡ്രൈവർമാരും യൂസർമാരും ഉന്നയിച്ച പരാതികൾ യഥാസമയം പരിഹരിക്കാതെ ആപ്പിന്റെ പ്രവർത്തനം 4 മാസം മുൻപാണു പൂർണമായി നിലച്ചത്.
തിരുവനന്തപുരം ∙ ഓട്ടോറിക്ഷകൾക്കു വ്യവസ്ഥകളോടെ സ്റ്റേറ്റ് പെർമിറ്റ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. നിലവിൽ ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ മാത്രമേ ഓട്ടോകൾക്കു സഞ്ചാരത്തിന് അനുമതിയുള്ളു. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടെയും പോകാനും മടങ്ങാനും അനുമതി നൽകുന്നതാണ് സ്റ്റേറ്റ് പെർമിറ്റ്. കോർപറേഷൻ പ്രദേശങ്ങളിൽനിന്ന് യാത്ര തുടങ്ങാൻ അനുമതിയില്ല. നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ അവിടെനിന്ന് മറ്റു യാത്രക്കാരെ കയറ്റാൻ പാടില്ല.
ന്യൂഡൽഹി ∙ ‘അലക്കിത്തേച്ച ഷർട്ടും പാന്റ്സും പോളിഷ് ചെയ്ത ഷൂസും നിർബന്ധം. ഷർട്ട് ഇൻസേർട്ട് ചെയ്താൽ ഗംഭീരം. ജോലി സമയത്ത് പാനും ഗുഡ്കയും മദ്യപാനവും പുകവലിയും അനുവദിക്കില്ല. പെരുമാറ്റത്തിൽ സ്വീകാര്യതയും അച്ചടക്കവും ക്ഷമയും മര്യാദയുമുണ്ടാകണം. ഇംഗ്ലിഷ് ഉൾപ്പെടെ വിദേശഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന –’
തിരുവനന്തപുരം∙ കളഞ്ഞു കിട്ടിയ അരലക്ഷം രൂപ വിലയുള്ള മൊബൈൽഫോൺ ഉടമയ്ക്കു തിരികെ നൽകി ഓട്ടോറിക്ഷാഡ്രൈവർ. ആനയറ മുഖക്കാട് സ്വദേശി രാജേഷ് ആണ് റോഡിൽ നിന്നു കിട്ടിയ ഫോൺ പൊലീസിന്റെ മധ്യസ്ഥതയിൽ ഉടമയെ ഏൽപ്പിച്ചത്. പൊലീസ് പറഞ്ഞത്: ഞായർ രാത്രി 9ന് തമ്പാനൂർ–കിള്ളിപ്പാലം റോഡിൽ നിന്നാണ് രാജേഷിന് മൊബൈൽ ഫോൺ
Results 1-10 of 101