ബജാജ് മോട്ടോഴ്‌സ്
Bajaj Motors

മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണ കമ്പനിയാണ്. പ്രധാനമായും ഇരുചക്ര, മുചക്ര വാഹനങ്ങളാണ് ബജാജ് നിർമിക്കുന്നത്.  1940 കളിൽ രാജസ്ഥാനിൽ ജംനലാൽ ബജാജാണ് ഇത് സ്ഥാപിച്ചത്. കമ്പനിക്ക് ചകാൻ (പുണെ), വലുജ് (ഔറംഗബാദ്) പന്ത് നഗർ (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിൽ നിർമാണ ശാലകളുണ്ട്. ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ബജാജ് ഓട്ടോ. ലോകത്തിലെ ഏറ്റവും വലിയ മുചക്രവാഹന നിർമ്മാതാവും ബജാജാണ്.