Activate your premium subscription today
കോട്ടയം∙ എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ബസ് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തീർഥാടകർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
പാലാ ∙ ഏറ്റുമാനൂർ–പാലാ ഹൈവേയിൽ കുമ്മണ്ണൂരിലും പാലാ-കോഴാ റോഡിൽ ഇല്ലിക്കലും കെഎസ്ആർടിസി ബസുകൾ അപകടത്തിൽപെട്ടു. 2 അപകടങ്ങളിലായി 12 പേർക്കു പരുക്ക്. ഇന്നലെ പകൽ 2.30നു കുമ്മണ്ണൂരിൽ നിയന്ത്രണംവിട്ട ബസ് മരത്തിലിടിക്കുകയായിരുന്നു.ഇടുക്കി സ്വദേശി എബിൻ ജയിംസ് (22), തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14), പാക്കിൽ
ബൈക്ക് യാത്രക്കാരനായ വിദ്യാർഥി സ്വകാര്യ ബസ് ഇടിച്ച് മരിക്കാനിടയായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമിത വേഗത്തിൽ ദിശ തെറ്റിച്ചാണ് ബസ് വന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുളിയങ്ങൽ ചെക്യോലത്ത് റസാക്കിന്റെ മകൻ ഷാദിൽ (19) ആണ് മരിച്ചത്.
അമിത വേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ കൊല്ലപ്പെട്ടു. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ സ്റ്റാൻസിലാവോസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേശീയപാതയിൽ പാമ്പനാർ ജംക്ഷന് സമീപത്താണ് അപകടം നടന്നത്.
നെടുമ്പാശേരി ∙ യാത്രയ്ക്കിടെ തളർന്ന കെഎസ്ആർടിസി ഡ്രൈവർക്ക് വാഹനം റോഡരികിൽ ഒതുക്കി നിർത്താനായത് 56 യാത്രക്കാരുടെ ജീവന് തുണയായി. ബസിൽ സഞ്ചരിച്ചിരുന്നവരിലൊരാൾ ബസ് ഓടിച്ച് ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത് ഡ്രൈവർക്കും രക്ഷയായി. ഒരു നന്ദി വാക്കു കേൾക്കാൻപോലും കാത്തുനിൽക്കാതെ അദ്ദേഹവും മറ്റു യാത്രക്കാരോടൊപ്പം ആശുപത്രിയിൽ നിന്നു പോയി.
കേച്ചേരി∙ തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയിൽ കേച്ചേരി പാലത്തിനു സമീപം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് ചെരിഞ്ഞ് ബസിലെ യാത്രക്കാരായ 5 പേർക്കും ബൈക്ക് യാത്രക്കാരനുമുൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം.കുന്നംകുളം
നെടുമങ്ങാട്∙ വാളികോട് വഴിയോര വിശ്രമ കേന്ദ്രത്തിന് മുന്നിലേക്ക് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കയറി നാല് ടൂ വീലറുകൾ പൂർണമായും തകർന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വിതുര ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് ഇലക്ട്രിസിറ്റി പോസ്റ്റും 4 ടൂ വീലറും ഇടിച്ച് തകർത്തത്. ഡ്രൈവർ വിതുര സ്വദേശി അരുൺ (42)ന് പെട്ടെന്ന് ബിപി കൂടിയതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ചു നിന്നത്.
മങ്കട (മലപ്പുറം) ∙ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്കു സമീപം കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. 22 പേർക്ക് പരുക്കേറ്റു. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21) ആണു മരിച്ചത്. പരുക്കേറ്റ 13 പേർ
കോഴിക്കോട്∙ കുണ്ടായിത്തോട് കരിമ്പാടത്ത് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ചു മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂൾ വിദ്യാർഥിനിയായ, നല്ലളം കീഴ്വനപാടം വി.പി.അഫ്സലിന്റെ (നല്ലളം സൗത്ത് ശാഖ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി) മകൾ സൻഹ മറിയം (7) ആണ് മരിച്ചത്.
പുത്തനത്താണി ∙ ആറുവരിപ്പാതയിൽ ചുങ്കത്ത് ദീർഘദൂര സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 17 പേർക്ക് പരുക്ക്. രാത്രി 7 മണിയോടെയാണ് അപകടം. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോയ ബസ്സാണ് മറിഞ്ഞത്.
Results 1-10 of 109