Activate your premium subscription today
കോഴിക്കോട്∙ പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്ത്. ഇയാളെ പ്രതിചേര്‍ത്ത് കൊണ്ട് പൊലീസ് നോട്ടീസ് അയക്കും. റജിസ്ട്രേഷനും ഇന്ഷൂറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. നൗഫലിനെയും കേസില്‍ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും രേഖകളും കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫല്‍. കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്.
കോഴിക്കോട്∙ പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബരക്കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തി പൊലീസ്. കോഴിക്കോട് കടലുണ്ടി സ്വദേശി എ.കെ.നൗഫലിന്റെ ഉടമസ്ഥതയിലാണ് കാർ എന്നാണ് ഒടുവിൽ കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും. നൗഫലിന്റെ ഭാര്യയുടെ അക്കൗണ്ട് വഴിയാണ് പണമിടപാടുകള്‍ നടത്തിയത്. 1.35 കോടി രൂപ കൈമാറി. ഇവരുടെ പേരിലാണ് വിൽപനക്കരാർ എഴുതിയത്.
കോട്ടയ്ക്കൽ/പാണ്ടിക്കാട് ∙ ജില്ലയിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ നവവരൻ ഉൾപ്പെടെ 3 പേർ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. കോട്ടയ്ക്കൽ പുത്തൂർ ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാവതികളം ആലമ്പാട്ടിൽ അബ്ദുറഹിമാന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് റിഷാദ് (19), മാറാക്കര മരവട്ടം പാട്ടത്തൊടി ഹമീദിന്റെയും
താമരശേരി∙ ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരുക്ക്. രാവിലെ 9 മണിയോടെയാണ് ജീപ്പ് തലകീഴായി മറിഞ്ഞത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീപ്പ് പൂർണമായും തകർന്നു. കൊടുവള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
പത്തനംതിട്ട∙ ഇലവുങ്കൽ പ്ലാപ്പള്ളി റോഡിൽ പ്ലാപ്പള്ളിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ച് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് തീർഥാടകർക്ക് നിസ്സാര പരുക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്. ദർശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
മോട്ടർ വാഹന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള രാജ്യാന്തര പരിശോധനാ നടപടികൾക്കിടെയാണ് ഡിട്രോയിറ്റ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്.
തൊടുപുഴ ∙ കാറിടിച്ചു യുവാവു മരിച്ച കേസിൽ നഷ്ടപരിഹാരമായി 1.26 കോടി രൂപ ആശ്രിതർക്കു നൽകാൻ കോടതിവിധി. കരിങ്കുന്നം നടുക്കണ്ടം പുതിയാത്ത് വീട്ടിൽ ഡിജോ പി.ജോസ് (39) മരിച്ച കേസിലാണു വിധി. 2022 ഒക്ടോബർ 2നു രാത്രി 7.30നു വീടിനു മുന്നിൽ നിൽക്കുമ്പോൾ അമിതവേഗത്തിൽ എത്തിയ കാർ ഡിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആലപ്പുഴ∙ കോളജിലേക്കുള്ള റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റു 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം.
ആയൂർ ∙ എംസി റോഡിൽ നിന്ന് ഒന്നര കിലോമീറ്ററോളം മാത്രം അകലെയുള്ള ഭാഗത്തെ ഇടറോഡിലാണ് കാർ മറിഞ്ഞു തീ പിടിച്ചു ഐടി ഉദ്യോഗസ്ഥൻ വെന്തു മരിച്ചത്. ഒഴുകുപാറയ്ക്കലിൽ നിന്ന് എംസി റോഡിൽ എത്തുന്നതിനുള്ള പ്രധാന പാതയാണെങ്കിലും രാത്രി റോഡ് വിജനമാണ്. അപകടം നടന്ന ഭാഗം തോട്ടം മേഖലയും. ഇവിടെ ആൾത്താമസം ഇല്ലാത്തതിനാൽ അപകട
വയനാട്∙ പനമരത്ത് നിയന്ത്രണം വിട്ട കാർ ഫർണിച്ചർ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയോടെയാണ് സംഭവം.
Results 1-10 of 279