Activate your premium subscription today
തിരുവനന്തപുരം∙ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹകകപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കിയെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തി. വാട്ടര്‍ സല്യൂട്ട് നല്കി കപ്പലിനെ സ്വീകരിച്ചു. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന് കപ്പല്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയുണ്ട്.
ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ചരക്കു നീക്കവുമായി കൊച്ചി പോർട്ട് അതോറിറ്റി. കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് 37.75 മില്യൻ മെട്രിക് ടൺ ചരക്കാണ്. വർധന 3.94%. കഴിഞ്ഞ 5 വർഷമായി തുടർച്ചയായി വളർച്ച കൈവരിക്കുകയാണ് കൊച്ചി തുറമുഖം. സംയോജിത ചരക്കു കൈകാര്യ വാർഷിക വളർച്ച 5.04%. ബൾക്ക്, കണ്ടെയ്നർ വിഭാഗങ്ങളിൽ നേട്ടം.
ഒരുമാസം അൻപതിലധികം കപ്പലുകൾ എത്തിച്ചേരുകയെന്ന നേട്ടം വിഴിഞ്ഞം രാജ്യാന്തര തുറമുഖം കരസ്ഥമാക്കിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഒപ്പം ഒരു ലക്ഷത്തിലധികം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ചരക്കും കൈകാര്യം ചെയ്തു. മാർച്ചിൽ 53 കപ്പലുകളാണെത്തിയത്. 1,12,562 ടിഇയു ചരക്കു കൈകാര്യം ചെയ്തു.
കാസർകോട് ∙ പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കാമറൂണിലെ ഡുവാല തുറമുഖത്തേക്ക് ബിറ്റുമിനുമായി പോയ ബിറ്റു റിവർ കപ്പലിൽനിന്നു കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയടക്കം പത്തുപേർ അജ്ഞാതകേന്ദ്രത്തിലെന്നു വിവരം. കൊച്ചി സ്വദേശിയും കപ്പലിലുണ്ടെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇല്ലെന്നാണ് അറിയുന്നത്.
പാലക്കുന്ന് ∙ ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും. ഇവർ ഉൾപ്പെടെ 18 ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. കാസർകോട് ബേക്കൽ പനയാൽ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു കൊച്ചി സ്വദേശിയും ഉൾപ്പെടെ കപ്പലിൽ 7 ഇന്ത്യക്കാർ ഉണ്ടെന്നാണു വിവരം.
മാരിടൈം കരിയർ വികസനം ലക്ഷ്യമിട്ട് കൊച്ചി കിഴക്കമ്പലത്തെ യൂറോടെക് മാരിടൈം അക്കാദമിയിൽ സംഘടിപ്പിച്ച 'മൈറ്റി മാരിനർ ഇവന്റ്' ശ്രദ്ധേയമായി. ഇന്റർനാഷനൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് (ഐഎംഐ)ആണ് ഇന്റർനാഷനൽ മാരിടൈം ക്ലബ് (ഐഎംസി), ഏരീസ് എനർജി, ഏരീസ് ഇന്റർനാഷനൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഐഎംആർഐ), ഏരീസ് ഓവർസീസ് സർവീസസ് എന്നിവയുടെ പങ്കാളിത്തത്തിൽ ഇവന്റ് സംഘടിപ്പിച്ചത്.
കൊച്ചി ∙ കേരളത്തിന്റെ ‘ഗ്ലോബൽ’ ഷിപ്യാഡായി മാറിക്കഴിഞ്ഞ കൊച്ചിൻ ഷിപ്യാഡിന്റെ ഉപ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്യാഡിന്റെ (യുസിഎസ്എൽ) ഓർഡർ ബുക്ക് 1500 കോടി രൂപയിലേക്ക്. മുൻപു ടെബ്മ ഷിപ്യാഡ് ലിമിറ്റഡ് ആയിരുന്ന യുസിഎസ്എലിനെ കൊച്ചി ഷിപ്യാഡ് ഏറ്റെടുത്തതു 2020ലാണ്. ലാഭമുണ്ടാക്കുന്ന കപ്പൽ നിർമാണശാലയായി
ഷാർജ ∙ ഷാർജ തീരത്തു ചരക്കുകപ്പലിൽ കുടുങ്ങിയ 2 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
IN NYY 1 - കടല്‍വഴിയുള്ള ചരക്കുനീക്കത്തിന്റെ ഭൂപടത്തില്‍ തെളിഞ്ഞു നിൽക്കുകയാണ് ആ ലൊക്കേഷൻ കോഡ്. കേരളതീരത്തെ സുവര്‍ണശോഭയില്‍ അടയാളപ്പെടുത്തി ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ചു കഴിഞ്ഞു വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ട്രയല്‍ റണ്‍ വിജയകരമായതോടെ ഇനി വാണിജ്യാടിസ്ഥാനത്തിലാവും തുറമുഖം പ്രവര്‍ത്തിക്കുക. 2024 ജൂലൈ 11ന് ആദ്യ മദര്‍ഷിപ്പ് അടുത്തതു മുതല്‍ അഞ്ചു മാസം നീണ്ട ട്രയല്‍ റണ്‍ ഘട്ടത്തില്‍ ലോകത്തെ മറ്റേതു പ്രമുഖ തുറമുഖത്തോടു കിടപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞം കാഴ്ചവച്ചത്. ട്രയല്‍ റണ്‍ കാലത്ത് അള്‍ട്രാ ലാര്‍ജ് മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 75 ചരക്ക് കപ്പലുകള്‍ എത്തുകയും 1.51 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സര്‍വീസുകളെ ബാധിക്കാത്ത ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി നടക്കാനുള്ളത്. ഇതിനായി മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാ
കുവൈത്ത് സിറ്റി ∙ ഇറാൻ ചരക്കുകപ്പൽ കുവൈത്ത് തീരത്തു മറിഞ്ഞ് 3 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർ മരിച്ചു. കപ്പലിൽ 2 മലയാളികൾ ജോലി ചെയ്തിരുന്നതായാണു സൂചന. അപകടസമയത്ത് ഇവർ കപ്പലിലുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അറബക്തർ എന്ന കപ്പലാണ് ഞായറാഴ്ച അപകടത്തിൽപെട്ടത്. കുവൈത്ത്-ഇറാൻ നാവിക സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലിൽ 3 മൃതദേഹങ്ങൾ കണ്ടെടുത്തു.
Results 1-10 of 86