Activate your premium subscription today
ഓഹരി നിക്ഷേപത്തിന് വൻ സ്വീകാര്യത ലഭിച്ചൊരു വർഷം കൂടിയാണ് കടന്നുപോയത്. സെൻസെക്സും നിഫ്റ്റിയും നേട്ടം കുറിച്ചത് തുടർച്ചയായ 9-ാം വർഷവുമായിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത പല കമ്പനികളുടെ ഓഹരികളും 2024ൽ കാഴ്ചവച്ചത് മിന്നുന്ന പ്രകടനം. നേട്ടത്തിൽ മുൻപന്തിയിൽ കൊച്ചി വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരികളുമുണ്ട്.
നെടുമ്പാശേരി ∙ വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11ന് കൊച്ചിയിൽ നിന്ന് ക്വാലലംപുരിലേക്കു പോകേണ്ടിയിരുന്ന മലിൻഡോ എയർ വിമാനമാണു റദ്ദാക്കിയത്.
മലയാളികളുടെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഈവർഷം പ്രവർത്തനം ആരംഭിക്കുന്ന എയർ കേരള (Air Kerala) എയർലൈൻസിന് പറന്നുതുടങ്ങാൻ കണ്ണൂർ വിമാനത്താവളത്തിന് (Kannur Airport) പുറമേ മൈസൂരു വിമാനത്താവളവും (Mysuru Airport).
കൊച്ചി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി വിമാനത്താവളത്തിൽ ഹോട്ടൽ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നെടുമ്പാശേരി ∙ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ വിമാനത്താവളത്തിന് സമീപം ഇന്ന് പ്രവർത്തനം ആരംഭിച്ചു. സിയാൽ മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി
കൊച്ചി ∙ സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ഹോട്ടൽ’ 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(സിയാൽ) മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടൽ സമുച്ചയം. സിയാൽ പണി കഴിപ്പിച്ച പഞ്ച നക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പ്
കൊച്ചി∙ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പറന്നുയർന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 104 യാത്രക്കാരും 8 ജീവനക്കാരുമായി രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. പിന്നാലെ, റൺവേയിൽ ടയറിന്റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കാൻ അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തിക്കളഞ്ഞ ശേഷമായിരുന്നു ലാൻഡിങ്.
നെടുമ്പാശേരി ∙ 4.24 കോടി രൂപ വില വരുന്ന 14.12 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്തു.വിദേശത്തു നിന്നു കഞ്ചാവ് എത്തിച്ച മലപ്പുറം സ്വദേശി ആമിൽ ആസാദ് അത്രാപ്പിൽ (22) അറസ്റ്റിലായി.ഇന്നലെ തായ് എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നാണ് ഉണങ്ങിയ ഹൈബ്രിഡ് കഞ്ചാവ്
നെടുമ്പാശേരി ∙ മൂന്നര കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് യൂണിറ്റ് പിടികൂടി.
കൊച്ചി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവു വേട്ട. തായ് എയർവേയ്സിൽ ബാങ്കോക്കിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി ഉസ്മാനെയാണ് 12 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി കസ്റ്റംസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗേജിൽ ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
Results 1-10 of 294