Activate your premium subscription today
കൊച്ചി ∙ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിനു കണ്ടെയ്നർ കൈകാര്യത്തിൽ റെക്കോർഡ്; 2024 ൽ കൈകാര്യം ചെയ്തത് 840,564 ടിഇയു കണ്ടെയ്നറുകൾ. മുൻ വർഷത്തെക്കാൾ 17% വർധന. 2024ൽ ടെർമിനലിൽ എത്തിയത് 657 കപ്പലുകൾ. ദക്ഷിണ – കിഴക്കൻ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും വലിയ സിംഗിൾ
റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ നേടാൻ ശ്രമങ്ങളുമായി കൊച്ചിൻ ഷിപ്പ്യാർഡ്. സ്വാൻ എനർജിയുടെ കീഴിലെ റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ്ങുമായി ചേർന്നാണ് നിർമാണക്കരാറിന് കൊച്ചി കപ്പൽശാല ശ്രമിക്കുന്നതെന്ന് റിപ്പോർട്ട്.
ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ (APSEZ) നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് (UCSL).
കൊച്ചി ∙ കേരളത്തിന്റെ ‘ഗ്ലോബൽ’ ഷിപ്യാഡായി മാറിക്കഴിഞ്ഞ കൊച്ചിൻ ഷിപ്യാഡിന്റെ ഉപ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്യാഡിന്റെ (യുസിഎസ്എൽ) ഓർഡർ ബുക്ക് 1500 കോടി രൂപയിലേക്ക്. മുൻപു ടെബ്മ ഷിപ്യാഡ് ലിമിറ്റഡ് ആയിരുന്ന യുസിഎസ്എലിനെ കൊച്ചി ഷിപ്യാഡ് ഏറ്റെടുത്തതു 2020ലാണ്. ലാഭമുണ്ടാക്കുന്ന കപ്പൽ നിർമാണശാലയായി
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ വിജ്ഞാപനം ഉടൻ. 44 ഒഴിവാണുള്ളത്. ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കൽ (20), നേവൽ ആർക്കിടെക്ചർ (6), ഇലക്ട്രിക്കൽ (4), ഹ്യൂമൻ റിസോഴ്സ് (4), ഫിനാൻസ് (3), സിവിൽ (3), ഇലക്ട്രോണിക്സ് (2), ഇൻഫർമേഷൻ ടെക്നോളജി
നേട്ടത്തോടെയാണ് ഇന്ന് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. പൊടുന്നനേയായിരുന്നു വീഴ്ചയും. എന്നാൽ, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴേക്കും ഇരു സൂചികകളും നഷ്ടം നികത്തി വീണ്ടും പച്ചപ്പിലായി. എന്തായിരുന്നു ഇന്നത്തെ ആദ്യ സെഷനിലെ വൻ വീഴ്ചയ്ക്കു വഴിതെളിച്ചത്?
ന്യൂഡൽഹി∙ ദേശീയപാത 66നെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട തുറമുഖ ഇടനാഴിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ടെൻഡർ ചെയ്യുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി. കൊച്ചി
കൊച്ചി∙ ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകൾ നിർമിക്കുന്നതു നാവികസേനയുടെ ഗൗരവ പരിഗണനയിലെന്നു ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ്. ഇത്തരം കപ്പലുകൾ നിർമിക്കുന്നതു സംബന്ധിച്ചു കൊച്ചിൻ ഷിപ്യാഡുമായി ചർച്ച നടക്കുന്നുണ്ട്. സേന കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി
കൊച്ചി ∙ രാജ്യത്തിന്റെ വിമാനവാഹിനി ഐഎൻഎസ് വിക്രമാദിത്യയുടെ റീഫിറ്റിനായി 1207.5 കോടി രൂപയുടെ കരാറൊപ്പിട്ടു കൊച്ചിൻ ഷിപ്യാർഡ്. ശനിയാഴ്ചയാണു പ്രതിരോധ മന്ത്രാലയവുമായി ഷോർട്ട് റീഫിറ്റ് ആൻഡ് ഡ്രൈ ഡോക്കിങ്(എസ്ആർഡിഡി) കരാർ ഒപ്പിട്ടത്. കപ്പലിന്റെ മൂന്നാമത്തെ റീഫിറ്റാണ് ഇത്. ഇതിനായി ഒരാഴ്ച മുൻപു തന്നെ വിക്രമാദിത്യ കൊച്ചി തുറമുഖത്ത് എത്തിയിട്ടുണ്ട്.
Results 1-10 of 147