ഫാസ്ടാഗ്
Fastag

ഇലക്ട്രോണിക് ആയി ടോൾ സ്വീകരിക്കുന്നതിന് ഒരു സംവിധാനമാണ് ഫാസ്‌ടാഗ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സങ്കേതം ഉപയോഗിച്ചാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്. വാഹന ഉടമസ്ഥന്റെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നും ഓരോ ടോൾ ഉടമസ്ഥനും പണം ലഭ്യമാവുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഈ ടാഗ് പതിച്ചിട്ടുണ്ടെങ്കിൽ, ടോൾ പ്ലാസയിൽ നിർത്താതെ തന്നെ യാത്ര തുടരാമെന്ന സവിശേഷതയുണ്ട്.