പറക്കും കാർ
Flying Car

റോഡിലൂടെയും ആകാശത്തുകൂടെയും സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളെയാണ് ഫ്ലൈയിങ് കാർ എന്ന് പറയുന്നത്. "പറക്കുന്ന കാർ" എന്ന പദം ചിലപ്പോൾ ഹോവർകാറുകൾ കൂടാതെ/അല്ലെങ്കിൽ VTOL വ്യക്തിഗത എയർ വെഹിക്കിളുകൾ ഉൾപ്പെടുത്താനും ഉപയോഗിക്കാറുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പലതരം ഫ്ലൈറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിരവധി പ്രോട്ടോടൈപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. റൺവേ ഉപയോഗിച്ച് പരമ്പരാഗതമായി ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനുമാകും മിക്കവയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവില്‍ റൺവേ ഇല്ലാതെ പറന്നുയരാൻ സാധിക്കുന്ന വാഹനങ്ങളുടെ പരീക്ഷണങ്ങളും നടക്കുന്നത്. ഭാവിയിലെ ഗാതാഗത സംവിധാനങ്ങൾ എന്ന് അറിയപ്പെടുന്ന ഈ യാത്ര സംവിധാനങ്ങൾ ഇപ്പോഴും വികസന ഘട്ടത്തിൽ തന്നെയാണ്.