ഫോഡ് എൻഡവർ
Ford Endeavour

രാജ്യന്തര വിപണിയിലെ ഫോഡ് എസ്‍യുവി എവറസ്റ്റിന്റെ ഇന്ത്യൻ പേരാണ് എൻഡവർ. 2003 മുതൽ എവറസ്റ്റ് എന്ന എൻഡവർ വിപണിയിലുണ്ട്. തായ്‌ലൻഡ് കേന്ദ്രീകരിച്ച് പ്രധാനമായും ഏഷ്യ-പസഫിക് മേഖലയ്ക്കായി വികസിപ്പിച്ചതാണ് ഈ വാഹനം. ഫോർഡ് റേഞ്ചർ പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കിയാണ് ആദ്യ തലമുറ എവറസ്റ്റിന്റെ നിർമാണം. 2021 ൽ എൻഡവർ ഇന്ത്യയിൽ നിർമാണം അവസാനിപ്പിച്ചെങ്കിലും രാജ്യാന്തര വിപണിയിൽ എവറസ്റ്റ് ഇപ്പോഴും വിൽപനയിലുണ്ട്.