ഹെലികോപ്റ്റർ
Helicopter

ആകാശത്തുകൂടി സഞ്ചരിക്കാൻ സാധിക്കുന്ന ഒരു ഉപാധിയാണ് ഹെലി‍കോപ്റ്ററുകൾ. വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നിന്ന നില്പിൽ പറന്നുയരാനും എവിടെ വേണമെങ്കിലും വന്നിറങ്ങാനും സാധിക്കും. ഇന്ന് നാം കാണുന്ന തരം ഹെലികോപ്റ്ററുകൾക്ക് ജന്മം കൊടുത്തത് റഷ്യക്കാരനായ ഇഗോർ സിഗോർസ്കിയാണ്. 1930-ൽ ഇദ്ദേഹം നിർമ്മിച്ച വിഎസ്-300 ആണ് ഇന്നത്തെ ഹെലികോപ്റ്ററുകളുടെ മുൻഗാമി. 1942-ൽ, സിക്കോർസ്‌കി R-4 പൂർണ്ണ തോതിലുള്ള ഉൽപ്പാദനത്തിലെത്തിയ ആദ്യത്തെ ഹെലികോപ്റ്ററായി.