Activate your premium subscription today
കേരളത്തിലേക്ക് അടക്കം പ്രധാന റൂട്ടുകളിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ നടപടികൾ ആരംഭിച്ചു. ആർക്കോണം – ജോലാർപേട്ട്, സേലം കോയമ്പത്തൂർ, ചെന്നൈ – ഗുഡൂർ പാതകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പാളം ബലപ്പെടുത്തുന്ന നടപടി തുടങ്ങി.
‘ഇന്ന് ഒരു കല്ലെങ്കിലും ഇട്ടിട്ടേ നിങ്ങൾ മടങ്ങാവൂ...’ മുകളിൽനിന്നുള്ള ഉത്തരവ് എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ഈ വാശിയിലായിരുന്നു പൊലീസ്. അതാവണം 2022 മാർച്ച് 17ന് കോട്ടയം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാടപ്പള്ളിയിലേക്ക് അവർ രണ്ടു ജില്ലകളിലെ പൊലീസ് സംവിധാനങ്ങളോടെ എത്തിയത്. സിൽവർലൈനിന്റെ അടയാളമായ മഞ്ഞനിറത്തിലുള്ള കല്ല് ഉദ്യോഗസ്ഥർ പുറത്തെടുത്തതും ജനം സമാധാനത്തോടെ കൈകൾ കോർത്തുപിടിച്ചു നിന്ന് പ്രതിഷേധിച്ചു. എന്നാൽ പൊടുന്നനെയാണ് ബലിഷ്ഠമായ പൊലീസ് കരങ്ങൾ ആ കൈകളിൽ പിടിമുറുക്കിയത്. ശേഷം, ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കാൻ പുരുഷപൊലീസുകാർ വരെ, സ്ത്രീകളായ പ്രതിഷേധക്കാരെ വലിച്ചിഴച്ചു. മനസ്സിനും ശരീരത്തിനുമേറ്റ ആ മുറിവിന്മേൽ ആ നാട്ടുകാർ അവിടെ ഒരു സമരപ്പന്തൽ ഉയർത്തി. കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസത്തിലേക്ക് എത്തുമ്പോൾ ഇന്നും പോരാട്ടവീര്യത്തോടെ മാടപ്പള്ളിയിലെ ആ സമരപ്പന്തലിൽ എല്ലാ ദിവസവും സമരക്കാർ ഒത്തുകൂടുന്നുണ്ട്. 2022ൽ പൊലീസ് മർദനം നേരിട്ട സ്ഥലത്ത് ഉയർത്തിയ സമരപ്പന്തലും സമരവും ഇന്ന് മാടപ്പള്ളിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കെ റെയിൽ വിരുദ്ധ സമര സമിതി 1000 ദിവസത്തെ സമരം കേരളമൊട്ടാകെ ആചരിക്കുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതും കോട്ടയമാണ്. കാരണം സിൽവർലൈൻ പദ്ധതിയിൽനിന്ന് സർക്കാരിനെ പ്രത്യക്ഷത്തിൽ പിന്നോട്ടടിപ്പിച്ചതിൽ കോട്ടയത്തിലെ, പ്രത്യേകിച്ച് മാടപ്പള്ളിയിലെ സമരത്തിന് വലിയ പങ്കുണ്ട്. എങ്ങനെയാണ് ഈ നാട്ടുകാരുടെ ജീവിതം ഒരൊറ്റ സമരംകൊണ്ട് മാറിമറിഞ്ഞത്? പ്രതിഷേധത്തിന്റെ 100 ദിവസത്തിലേക്ക് എത്തുന്ന ജനുവരി 13ന് എന്തെല്ലാം പ്രതിഷേധ പരിപാടികളാണ് സമരസമിതി ഒരുക്കുന്നത്? എന്താണ് 1000 ദിവസത്തെ അനുഭവങ്ങൾ? കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ഭാരവാഹികളും നാട്ടുകാരും സമരപ്പന്തലിൽവച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
ജര്‍മന്‍-ഫ്രഞ്ച് സൗഹൃദത്തിന്റെ പ്രതീകമായി ബര്‍ലിന്‍-പാരിസ് അതിവേഗ ട്രെയിൻ സർവീസ് ആരംഭിച്ചു. 8 മണിക്കൂര്‍ യാത്രയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട്, കാള്‍സ്രൂഹെ, സ്ട്രാസ്ബുര്‍ഗ്, എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. പാരിസില്‍ നിന്ന് 9:55 ന് പുറപ്പെട്ട് 6:03ന് ബര്‍ലിനില്‍ എത്തിച്ചേരും. പാരിസിനും ബര്ലിനിനുമിടയില് നേരിട്ടുള്ള ആദ്യത്തെ അതിവേഗ റെയില്‍ പാതയാണിത്.
ബര്‍ലിന്‍ ∙ ബര്‍ലിന്‍-പാരിസ് പകല്‍സമയ അതിവേഗ ട്രെയിന്‍ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. എട്ട് മണിക്കൂര്‍ കൊണ്ട് ബര്‍ലിനില്‍ നിന്ന് പാരിസിലേക്ക് യാത്രചെയ്യാം.
അബുദാബി ∙ ഇത്തിഹാദ് റെയിലിനു പുറമെ യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ അതിവേഗ റെയിലും.
അബുദാബി ∙ യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. ഹഫീത് റെയിൽ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യുഎഇ
തൃശൂർ ∙ തൃശൂർ–കൊച്ചി അല്ലെങ്കിൽ ഷൊർണൂർ–കൊച്ചി ഹൈ സ്പീഡ് റെയിൽ തൃശൂരിനു ഏറെ ഗുണകരമായേക്കാവുന്ന പദ്ധതിയാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ഇതു നടപ്പായാൽ തൃശൂരിൽ നിന്ന് കൊച്ചിയിലേക്കു അര മണിക്കൂറും നെടുമ്പാശേരിയിലേക്കു 20 മിനിറ്റും മതി. പല കേന്ദ്ര സർക്കാർ പദ്ധതികളും നമ്മുടെ വാതിൽക്കൽ വന്നുനിൽക്കുന്നുണ്ട്.
രണ്ടാം വന്ദേഭാരത് മംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് വരുമോ? അതോ രാഷ്ട്രീയ പാളത്തിലൂടെ ഗോവയിലേക്കു പോകുമോ? ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷന് വന്ദേ ഭാരത് ട്രെയിൻ കൈമാറിയതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. വന്ദേഭാരത് ട്രെയിനുകളുടെ കോച്ചിങ് ഡിപ്പോ മംഗളൂരുവിലാണുള്ളത്. അതിനാൽ തന്നെ ട്രെയിൻ മംഗളൂരുവിൽ നിന്നു കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ആരംഭിക്കാം. അല്ലെങ്കിൽ മംഗളൂരു– ഗോവ റൂട്ടിലും സർവീസ് നടത്താം. ഏതു റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബിജെപി ദേശീയ നിർവാഹകസമിതി അംഗവും കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിയും ചേർന്ന് ഇടതു സർക്കാരിന്റെ ഏറ്റവും ബൃഹത്തായ വികസനപദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതുകണ്ട് തരിച്ചിരിക്കുകയാണ് സിപിഎമ്മുകാർ. വികസനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു പലരും ഉദ്ബോധിപ്പിക്കാറുണ്ടെങ്കിലും ഇങ്ങനെ നടപ്പാക്കാൻ നോക്കുന്നത് ആദ്യമായിട്ടാകും!
തിരുവനന്തപുരം∙ അതിവേഗ റെയിൽ പദ്ധതിയിൽ ഇ.ശ്രീധരന്റെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടയും ശ്രമിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സിൽവർലൈൻ പദ്ധതി അപ്രായോഗികമെന്നാണ് ഇ.ശ്രീധരന്റെ നിലപാട്. അത് സ്വീകാര്യമെങ്കിൽ സിൽവർലൈൻ ഉപേക്ഷിച്ചോയെന്ന്
Results 1-10 of 15