Activate your premium subscription today
വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില വർധന.
വില്പനയില് ലക്ഷം കടന്ന് ഹോണ്ട എലിവേറ്റ്. ഇന്ത്യന്‍ വിപണിക്കൊപ്പം വിദേശ കയറ്റുമതി കൂടി കട്ടക്കു നിന്നതോടെയാണ് ഹോണ്ട എലിവേറ്റിന് ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കാനായത്. ഇന്ത്യയില്‍ 53,326 എലിവേറ്റുകള്‍ വിറ്റപ്പോള്‍ ഹോണ്ട വിദേശത്തേക്ക് 47,653 എലിവേറ്റുകള്‍ കയറ്റി അയക്കുകയും ചെയ്തു. എതിരാളികളായ
പ്രീമിയം എസ്യുവി വിഭാഗത്തിലേക്ക് ഇസഡ്ആർ–വി പുറത്തിറക്കാൻ ഹോണ്ട ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യ പുതിയ എസ്യുവി ഹോണ്ട വിപണിയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പൂർണമായും ഇറക്കുമതി ചെയ്തു വിൽക്കുന്ന കാർ ഇന്ത്യൻ വിപണിയിൽ സിആർ–വിക്ക്
‘പിളരും തോറും വളരുകയും വളരും തോറും പിളരുകയും’ എന്ന വിശേഷണം രാഷ്ട്രീയം കഴിഞ്ഞാൽ പിന്നെ ഏറ്റവും യോജിക്കുന്നതു വാഹന വ്യവസായത്തിനാണ്. ഒന്നായിത്തുടങ്ങി പല കാലങ്ങളിൽ പലതായി പിളർന്ന്, പിന്നെ വളർന്നു വന്നതാണ് ലോകത്തിലുള്ള എതാണ്ടെല്ലാ വാഹന നിർമാതാക്കളും. ലയനങ്ങളും വിയോജനങ്ങളും ഇവിടെ പതിവാണ്. അങ്ങനെയുള്ള ഈ മേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നാണ് ഹോണ്ടയും നിസ്സാനുമായി സംഭവിക്കാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ 10 വാഹന നിർമാതാക്കൾ ആരൊക്കെയാണ്? 2023 ലെ വിൽപനക്കണക്കെടുത്താൽ പട്ടിക ഇങ്ങനെ പോകും: ടൊയോട്ട, ഫോക്സ് വാഗൻ, ഹ്യുണ്ടേയ്, സ്റ്റെല്ലാന്റീസ്, ജനറൽ മോട്ടോഴ്സ്, സായ്ക്, ഫോഡ്, ഹോണ്ട, നിസ്സാൻ, സുസുക്കി (95 ശതമാനവും വിൽപന ഇന്ത്യയിൽ), ബിവൈഡി, ബിഎംഡബ്ല്യു. ഹോണ്ടയും നിസ്സാനും ലയിക്കുന്നതോടെ ഹ്യുണ്ടേയ് മോട്ടോഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്ത് ഈ സഖ്യമെത്തും. ലയനത്തിനൊപ്പം ഹോണ്ട, നിസ്സാൻ, മിത്സുബിഷി, റെനോ, ഡാസിയ, ഇൻഫിനിറ്റി, അക്യൂറ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഒരുമിക്കുകയാണ്.
എട്ടു മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് മൂന്നാം തലമുറ ഹോണ്ട അമേസിന്റെ ഇന്ത്യയിലെ വില. ഹോണ്ടയുടെ തന്നെ സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകളില്‍ നിന്നും അകത്തും പുറത്തും രൂപകല്പനയില് സാമ്യതകളുണ്ട് അമേസിന്. ഫീച്ചറുകളിലും ഉപകരണങ്ങളിലും മുന്‍തലമുറ അമേസില്‍ നിന്നും മാറ്റങ്ങളുമുണ്ട്. ഹോണ്ട അമേസിന്റെ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെഡാനുകളിലൊന്നാണ് ഹോണ്ട അമേസ്. 2013ല്‍ പുറത്തിറങ്ങിയ ഹോണ്ട അമേസിന്റെ 5.80 ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇന്നു വരെ വിറ്റു പോയിട്ടുണ്ട്. ഏതൊരു കാറും വാങ്ങുന്നതിനു മുമ്പ് അതിന്റെ പ്രധാന ഫീച്ചറുകളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുന്നത്
എലിവേറ്റിന്റെ ബ്ലാക് എഡിഷനുമായി ഹോണ്ട. ഉയർന്ന മോഡലായ സിഎക്സ് എംടി, സിഎക്സ് സിവിടി മോഡലുകളിലാണ് ബ്ലാക് എഡിഷനും സിഗ്നേച്ചർ ബ്ലാക് എഡിഷനും. സിഎക്സ് എംടി ബ്ലാക് എഡിഷന് 15.51 ലക്ഷം രൂപയും സിഗ്നേച്ചർ ബ്ലാക് എഡിഷന് 15.71 ലക്ഷം രൂപയുമാണ് വില. സിഎക്സ് സിവിടിയുടെ ബ്ലാക് എഡിഷന് 16.73 ലക്ഷം രൂപയും
വർഷം അവസാനമായതോടെ ഓഫറുകളും പെരുമഴക്കാലമാണ് വാഹന വിപണിയിൽ. 2024 മോഡലുകൾ വിറ്റുതീർക്കുന്നതിന് വൻ ഓഫറുകളാണ് നൽകുന്നത്. എല്ലാ മോഡലുകളിലും ഹോണ്ട ഇളവുകൾ നൽകുന്നുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമിനും മോഡലുകൾക്കും അനുസരിച്ചായിരിക്കും ഇളവുകൾ നൽകുക. നവംബർ ഒന്നുമുതൽ 30 വരെയാണ് ഇളവുകളുടെ കാലാവധി. അമേയ്സ്
ഉടൻ വിപണിയിലെത്തുന്ന അമേസിന്റെ ഡിസൈൻ സ്കെച്ചുകൾ പുറത്തുവിട്ട് ഹോണ്ട. പുതിയ മോഡലിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ സ്കെച്ചുകളാണ് ഹോണ്ട പുറത്തുവിട്ടത്. എസ്യുവി എലിവേറ്റിന്റെയും പുതിയ സിറ്റിയുടേയും ഡിസൈൻ എലമെന്റുകൾ അമേസിന്റെ മൂന്നാം തലമുറയിൽ കാണാൻ സാധിക്കും. നേരത്തെ മുൻഭാഗത്തിന്റെ രേഖചിത്രങ്ങളും
പുതിയ തലമുറ അമേസിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ഹോണ്ട. ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ അമേസിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടത്. വലിയ ഗ്രില്ലും എൽഇഡി ഹെഡ്ലാംപുകളും അടങ്ങിയ ടീസർ ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബോൾഡ് ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ഹോണ്ടയുടെ
Results 1-10 of 83