ഹൈപ്പർ ലൂപ്പ്
Hyperloop

വിമാന വേഗത്തിൽ കരയിലൂടെ യാത്ര സാധ്യമാക്കുന്ന യാത്ര സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. എലോൺ മസ്ക് ആണ് ഈ ആശയത്തിന് പിന്നിൽ. കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ‌ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർ‌ലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം. മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിൽ ഹൈപ്പർലൂപ്പിന് സഞ്ചരിക്കാനാവും. പദ്ധതി യാഥാർഥ്യമായാൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നും സാൻഫ്രാൻസിസ്‌കോയിലെത്താന്നുള്ള 610 കിലോമീറ്ററിന് വെറും 30 മിനുറ്റ് മതിയാകും.