ഹ്യുണ്ടേയ് വെർന
Hyundai Verna

ഹ്യുണ്ടേയ് 2006 ലാണ് മിഡ് സൈസ് സെഡാൻ വെർന വിപണിയിലെത്തുന്നത്. വളരെ പെട്ടെന്നു തന്നെ വർന സൂപ്പർഹിറ്റായി മാറി. രാജ്യാന്തര വിപണിയിലെ മൂന്നാം തലമുറ വെർനയാണ് ഇന്ത്യയിൽ ഒന്നാം തലമുറയായി എത്തിയത്. തുടർന്ന് 2011 ൽ രണ്ടാം തലമുറയും 2017 ൽ മൂന്നാം തലമുറയുമെത്തി. ഈ വർഷമെത്തിയ നാലാം തലമുറ വെർനയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.