Activate your premium subscription today
മുംബൈ∙ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 മരണം. മുംബൈയിലെ ദിവാ–കോപ്പർ സ്റ്റേഷനുകൾക്കിടയിൽ പുഷ്പക് എക്സ്പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിനു സമീപംനിന്ന് യാത്ര ചെയ്തവരാണ് അപടകത്തിൽപ്പെട്ടത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ഭുവനേശ്വർ ∙ ഒഡീഷയിൽ കട്ടക്ക് ജില്ലയിൽ കാമാഖ്യ എക്സ്പ്രസ് ട്രെയിനിന്റെ 11 ബോഗികൾ പാളം തെറ്റി. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാവിലെ 11.54ന് മംഗുളിക്ക് സമീപമുള്ള നിർഗുണ്ടിയിലാണ് അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ അശോക് കുമാർ മിശ്ര പറഞ്ഞു.
ഏറ്റുമാനൂർ ∙ നഴ്സായ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് നോബി ലൂക്കോസിന്റെ (44) കസ്റ്റഡി കാലാവധി ഇന്നു തീരും. 3 ദിവസത്തേക്കാണു നോബിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നു വൈകിട്ട് 4നു നോബിയെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. നോബി കഴിഞ്ഞ ദിവസം നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഏറ്റുമാനൂർ∙ പാറോലിക്കലിൽ തീവണ്ടിക്ക് മുന്നിൽ ചാടി അമ്മയും 2 പെൺമക്കളും ജീവനൊടുക്കിയ കേസിൽ, ഭർത്താവ് നോബി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമ്പോൾ വലിയ അസ്വസ്ഥനായിരുന്നുവെന്ന് വിവരം. റിമാൻഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ (44) 3 ദിവസത്തേക്കാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കോട്ടയം ∙ ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ ഭർത്താവ് നോബിയ്ക്കെതിരെ കുരുക്ക് മുറുകുന്നു. ഷൈനി വായ്പ എടുത്തത് ഭർത്താവിന്റെ അച്ഛന്റെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ കേസ് കൊടുത്തിരുന്നു. എന്നാൽ തിരിച്ചടയ്ക്കാൻ നോബിയും കുടുംബവും തയാറായില്ല.
ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽതെറ്റി വീണ യാത്രക്കാരിക്ക് രക്ഷകനായി റെയിൽവേ പൊലീസ്. മുംബൈയിലെ ബോറവല്ലി സ്റ്റേഷനിലാണ് സംഭവം. പാളത്തിലേക്ക് വീഴാൻ പോയ യാത്രക്കാരിയെ അത്ഭുതകരമായി രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്.
കോട്ടയം ∙ പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങുന്ന വാട്സാപ് ശബ്ദ സന്ദേശം പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുടുംബ
കോട്ടയം ∙ പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയാണ് ഇന്ന് ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് 8 വർഷമാകുമ്പോഴും നീതി തേടി അലയുന്ന കുടുംബത്തിന്റെ നേരനുഭവം, വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളിൽ കൂടി പ്രതികളാക്കിയ സിബിഐ നടപടി, ആശാ വർക്കമാരുടെ സമരം എന്തിനുവേണ്ടി? അവരുടെ ആവശ്യങ്ങൾ എന്തെല്ലാം ഇതിന്റെ തടസ്സവാദങ്ങൾ എന്തെല്ലാം എന്നിവയുടെയെല്ലാം സമഗ്രമായ ചിത്രം തുടങ്ങിയവയായിരുന്നു പ്രധാന വാർത്തകളിൽ മറ്റു ചിലത്.
പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഗൃഹനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ നോബിക്കു പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും.
തൊടുപുഴ / ഏറ്റുമാനൂർ ∙ ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ച ചുങ്കം ചേരിയിൽ വലിയപറമ്പിൽ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ സംസ്കാരം തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടത്തി. കുടുംബപ്രശ്നങ്ങൾമൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കുകയായിരുന്നു. ഭർത്താവ് നോബിയുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് 9 മാസത്തോളമായി ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂർ പാറോലിക്കലിലെ വടകരയിൽ വീട്ടിലായിരുന്നു താമസം.
Results 1-10 of 89