Activate your premium subscription today
റോഡിനു നടുവിൽ ഭീമൻ തൂണുകൾക്കു മുകളിലൂടെ പായുന്ന കുഞ്ഞൻ തീവണ്ടി. കേട്ടപ്പോൾത്തന്നെ പല കൊച്ചിക്കാരുടെയും നെറ്റി ചുളിഞ്ഞത് ആശങ്ക കൊണ്ടാണ്. തിരക്കേറിയ റോഡുകളിൽ മെട്രോത്തൂണുകൾ വന്നാൽ ഗതാഗതക്കുരുക്കു കൂടില്ലേ? ആദ്യത്തെ കൗതുകം കഴിഞ്ഞാൽ മെട്രോയിൽ ആളു കയറുമോ? ഇങ്ങനെ പലതായിരുന്നു ചോദ്യങ്ങൾ. ഇന്ന്, ഏഴു വർഷത്തിനിപ്പുറം, ‘മെട്രോ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനേ?’ എന്നു കൊച്ചിക്കാരോടു ചോദിച്ചാൽ ഉത്തരം ‘പണി കിട്ടിയേനേ’ എന്നാണ്. കൊച്ചിയുടെ യാത്രകളെ മെട്രോ അത്രമേൽ അനായാസമാക്കുന്നു. നഗരത്തിന്റെ വിശാലദൂരങ്ങളെ മിനിറ്റുകളുടെ അടുപ്പത്തിലേക്കു ചുരുക്കുന്നു. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ കയറുന്ന കൊച്ചി മെട്രോ തുടർച്ചയായി രണ്ടാം വർഷവും പ്രവർത്തന ലാഭം നേടിയെന്ന വാർത്ത, ഒരു പൊതുഗതാഗത സംവിധാനത്തിന്റെ വിജയത്തിനു തെളിവാണ്. അതിന്റെ കണക്കുകൾ തിരഞ്ഞുപോകുമ്പോൾ ആ വിജയത്തിനു തിളക്കം കൂടുന്നു. മെട്രോയുടെ ആദ്യഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെയായിരുന്നു സ്റ്റേഷനുകൾ. രണ്ടാം ഘട്ടത്തിലാണ് തൃപ്പൂണിത്തുറ വരെ മെട്രോ സർവീസ് ആരംഭിച്ചത്. ഡിസംബർ 24ന് ഏകദേശം ഒരുലക്ഷത്തി പതിനാലായിരം ആളുകളാണ് മെട്രോ ഉപയോഗിച്ചതെന്ന് കണക്കുകൾ രേഖപ്പെടുത്തി. സർവീസ് ആരംഭിച്ചതിനു ശേഷം രണ്ടാം തവണയാണ് മെട്രോ പ്രവർത്തന ലാഭം നേടുന്നത്. 2022 – 2023 ൽ 5.35 കോടി രൂപയായിരുന്നു ലാഭം. 2023 – 2024 ൽ അത് 23 കോടിയായി ഉയർന്നു. കണക്കുകളിൽ കണ്ണോടിക്കുമ്പോൾ മനസ്സിലാകും, തണുത്ത കുഞ്ഞൻ കോച്ചുകളിൽ നഗരത്തിന്റെ തലയ്ക്കു മുകളിലൂടെ പായുന്നതിന്റെ കൗതുകത്തിനപ്പുറം മെട്രോയെ കൊച്ചി ഏറ്റെടുത്തിരിക്കുന്നു. എന്തുകൊണ്ടാവും അത്? യാത്രക്കാരോടു തന്നെ ചോദിച്ചറിയാമെന്നു തീരുമാനിച്ചു. തൃപ്പൂണിത്തുറ മുതൽ ആലുവ വരെ ഒരു അന്വേഷണ യാത്ര.
കൊച്ചി ∙മെട്രോയുടെ മണ്ണില്ലാ കൃഷി നാറ്റേക്കേസായി. എസ്എ റോഡിൽ എളംകുളം പാലത്തിനു സമീപത്തുകൂടെ യാത്ര ചെയ്താൽ ഇൗ നാറ്റക്കഥ എളുപ്പം മനസ്സിലാകും. മെട്രോ മീഡിയൻ മനോഹരമാക്കാൻ മണ്ണില്ലാ കൃഷിയിലൂടെ ചെടികൾ വച്ചുപിടിപ്പിക്കാൻ കെഎംആർഎൽ ഏൽപിച്ച ഏജൻസിയാണു നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ദുർഗന്ധം പരന്നതോടെ നാട്ടുകാരുടെ ആവശ്യ പ്രകാരം പൊലീസ് പരിശോധിച്ചപ്പോഴാണു ദുർഗന്ധത്തിനുള്ള കാരണം കണ്ടെത്തിയത്. രണ്ടു പാലങ്ങളുടെയും റോഡിന്റെയും ഇടയിലുള്ള സ്ഥലത്തു മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളി അതിനു മുകളിൽ ചകിരിച്ചോർ വിരിച്ച് ഒരുമാസത്തോളം മൂടിയിട്ടാണ് ഇവിടെ കംപോസ്റ്റ് ഉണ്ടാക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
കൊച്ചി∙ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകിട്ടുള്ള തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരത്തോടനുബന്ധിച്ച് ഡിസംബർ 31ന് രാതി 10.30ന് ശേഷവും സർവീസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പൂണിത്തുറയിൽ നിന്ന്
കൊച്ചി ∙ കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം 5 കോടിയിൽ നിന്ന് 23 കോടിയിലേക്ക് ഉയർന്നു. തുടർച്ചയായ രണ്ടാം വർഷവും പ്രവർത്തന ലാഭം നേടിയതോടെ നിത്യ നടത്തിപ്പിനു മറ്റാരെയും ആശ്രയിക്കാതെ കൊച്ചി മെട്രോയ്ക്കു മുന്നോട്ടു പോകാം. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായെന്ന സന്തോഷ വാർത്തയുമുണ്ട്. നടപ്പു
കൊച്ചി∙ ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. പുതുവൽസരദിനത്തിൽ പുലർച്ചെ വരെ സർവീസ് നടത്തും. അവസാന സർവീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ ഒന്നരയ്ക്കും ആലുവയിൽ നിന്നും ഒന്നേമുക്കാലിനും ആയിരിക്കും.
തിരുവനന്തപുരം∙ തലസ്ഥാനത്തിന്റെ യാത്രാ ദുരിതത്തിനു പരിഹാരമായി ആസൂത്രണം ചെയ്ത തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി പത്തു വര്‍ഷത്തിനിപ്പുറം വീണ്ടും സര്‍ക്കാരിനു മുന്നില്‍. പദ്ധതിക്കു നിര്‍ണായകമായ സമഗ്ര ഗതാഗത പദ്ധതിയും (സിഎംപി), ഓള്‍ടര്‍നേറ്റ് അനാലിസിസ് റിപ്പോര്‍ട്ടും (എഎആര്‍) ആണ് അനുമതിക്കായി സര്‍ക്കാരിനു മുന്നില്‍ എത്തിയിരിക്കുന്നത്. ഈ മാസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി ∙ കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡിൽ പബ്ലിക് റിലേഷന്‍സ് ഓഫിസറായി (പിആർഒ) കെ.കെ.ജയകുമാറിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. സെക്രട്ടേറിയേറ്റിൽ കോ–ഓർഡിനേറ്റിങ് ന്യൂസ് എഡിറ്ററാണ്. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വിവിധ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷം 2014 ലാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേരുന്നത്.
തൃപ്പൂണിത്തുറ∙ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടുന്നു. നവംബർ 29 മുതൽ ഡിസംബർ 06 വരെ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവ ഭാഗത്തേക്ക് രാത്രി 11.30 വരെ കൊച്ചി മെട്രോ സർവീസ് നടത്തുന്നതാണ്. രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലായിരിക്കും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നുള്ള സർവീസ്. രാത്രി 11.30ന് ആയിരിക്കും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നുളള അവസാന സർവീസ്. ഉത്സവത്തിനെത്തുന്നവർക്ക് സുരക്ഷിതമായി മടങ്ങുവാൻ ഈ അധിക സർവീസുകൾ സഹായകരമാകും.
ആലുവ∙ കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡർ ഓട്ടോ സർവീസ് ആലുവ സ്റ്റേഷനിലും ആരംഭിച്ചു. സ്റ്റേഷന്റെ തെക്കുവശത്തു തൈനോത്ത് റോഡ് തുടങ്ങുന്ന ഭാഗത്തു മെട്രോ പാർക്കിങ് ഏരിയയ്ക്കു സമീപം പ്രത്യേക സ്ഥലം കണ്ടെത്തിയാണ് സ്റ്റാൻഡ്. മെട്രോ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലേക്കു കുറഞ്ഞ നിരക്കിൽ ഓടുകയാണ് ലക്ഷ്യം.
കൊച്ചി∙ നവംബർ 7ന് ജവഹർലാൽ നെഹ്റു (ജെഎൽഎൻ) സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരം കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് വിപുലീകരിക്കുന്നു. 7ന് അവസാന റവന്യൂ സർവീസ് ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11 നായിരിക്കും
Results 1-10 of 191