Activate your premium subscription today
കൊച്ചി ∙ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറിൽ സര്വീസ് നടത്താനുള്ള കെഎസ്ആർടിസിയുെട റോയൽവ്യൂ ഡബിൾ ഡെക്കർ ബസിനെതിരെ ഹൈക്കോടതി. ബസിൽ എങ്ങനെയാണ് അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളി എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. ഏറെ വർഷം പഴക്കമുള്ള ബസാണ് വൻ തുക ചെലവാക്കി പുതുക്കിപ്പണിത് ഓടിക്കുന്നതെന്ന വിമർശനം നിലനിൽക്കെയാണ് അനധികൃത ലൈറ്റിങ്ങിന്റെയും മറ്റും പേരിൽ ഹൈക്കോടതിയും ഇടഞ്ഞത്.
തണ്ണിത്തോട് ∙ മലയോര മേഖലയിലേക്ക് കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് കെഎസ്ആർടിസി’ ജനകീയ കൂട്ടായ്മ നടത്തുന്ന സമരത്തിന് ഫലം കാണുന്നു.സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് ഗതാഗത മന്ത്രി എംഎൽഎയുടെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്ന്
പാലക്കാട് ∙യാത്രക്കാർ മഴയും വെയിലുമേറ്റു വരി നിൽക്കേണ്ടി വരുമ്പോഴും കെഎസ്ആർടിസി സ്റ്റാൻഡിലെ സംസ്ഥാനാന്തര ബസ് ടെർമിനൽ സൗകര്യം ഉണ്ടായിട്ടും അടച്ചിട്ടിരിക്കുന്നു.പുതിയ കെഎസ്ആർടിസി സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തതു മുതൽ സംസ്ഥാനാന്തര ബസ് ടെർമിനൽ ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.ആഘോഷാവസരങ്ങളിലും
എടപ്പാൾ മാണൂർ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മുപ്പതോളം പേർക്കു പരുക്ക്. പുലർച്ചെ 3 മണിയോടെയാണ് അപകടം. മാനന്തവാടിയിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കാസർകോട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു ടൂറിസ്റ്റ് ബസ്.
കൊല്ലം ∙ കെഎസ്ആർടിസി ബസിൽ നിന്നു സ്വർണമാല പൊട്ടിച്ചെടുത്ത പ്രതി ഈസ്റ്റ് പൊലീസിന്റെ പിടിയിൽ. നെയ്യാറ്റിൻകര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടിൽ ചന്ദ്രനെ (45) ആണ് അറസ്റ്റ് ചെയ്തത്. ഞായർ പുലർച്ചെ 2.30നാണു സംഭവം. കന്യാകുമാരി സ്വദേശി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു യാത്ര ചെയ്യവേ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം ബസ് എത്തിയ സമയത്ത് ഇയാളുടെ കഴുത്തിൽ കിടന്ന മാല പ്രതി പൊട്ടിച്ച് എടുക്കുകയായിരുന്നു.
പത്തനംതിട്ട∙ കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ പേ ആൻഡ് പാർക്ക് ഏരിയയുടെ മുന്നിൽ വാക്കേറ്റം നടത്തിയ യുവാക്കൾ കവാടത്തിന്റെ വാതിൽ ബലമായി അടച്ചിട്ടു. ഇതേ തുടർന്ന് ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പുറത്തേക്ക് പോകുന്നതിന് തടസ്സമായി. അര മണിക്കൂറോളം ഈ സ്ഥിതി തുടർന്നു. കവാടത്തിന് മുന്നിൽ നിലയുറപ്പിച്ച
കൊച്ചി∙ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടന് പൊളിക്കും. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും. കെഎസ്ആർടിസിയുടെയും വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം
മാനന്തവാടി ∙ നല്ലൂർനാട് ജില്ലാ കാൻസർ സെന്റർ, കാരക്കുനിയിലെ കണ്ണൂർ സർവകലാശാല ക്യാംപസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനുള്ള ഏക പൊതുഗതാഗത മാർഗമായ കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് നിലച്ചു. പ്രതിഷേധവുമായി നാട്ടുകാർ കെഎസ്ആർടിസി ഡിടിഒ ബൈജുവിനെ ഉപരോധിച്ചു. 2023 ജനുവരി 6നാണ് ഗ്രാമവണ്ടി സർവീസ് ആരംഭിച്ചത്.
കണ്ണൂർ ∙ 11 വർഷം മുൻപ്, തന്റെ 38ാം വയസ്സിലാണ് പണിക്കർ വീട്ടിൽ കെ.ഗീത കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. അന്നു തുടങ്ങിയ ശീലമാണ് സീറ്റുകൾ വൃത്തിയാക്കുക എന്നത്. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള ഗീതയുടെ മറുപടിയിങ്ങനെ–‘അയ്യോ, അത് അത്ര വലിയ കാര്യമല്ലന്നേ. പൊടിപിടിച്ച സീറ്റിൽ ഇരിക്കാനൊക്കില്ലല്ലോ. കണ്ടക്ടറുടെ സീറ്റ് തുടയ്ക്കുന്ന കൂട്ടത്തിൽ മറ്റു സീറ്റുകളും തുടച്ചുവൃത്തിയാക്കുമെന്നു മാത്രം’.
കൊച്ചി ∙ ലോകത്തെ ഏറ്റവും മോശം ബസ് സ്റ്റാൻഡിന് അവാർഡ് നൽകുന്നെങ്കിൽ അത് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കിട്ടുമെന്നു ഹൈബി ഈഡൻ എംപി വിമർശിച്ചത് കഴിഞ്ഞ മാസമാണ്. നിലവിലെ സ്റ്റാൻഡിനു സമീപം പുതിയ സ്റ്റാൻഡ് നിർമാണത്തിനു കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡിൽ നിന്നു 12 കോടി രൂപ അനുവദിച്ചെങ്കിലും എല്ലാം
Results 1-10 of 2570