Activate your premium subscription today
പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചതോടെ ബെംഗളൂരു റൂട്ടിലേക്ക്് കേരള ആർടിസിയുടെ കൂടുതൽ എസി ബസുകളെത്തും. 8 സ്ലീപ്പർ, 14 എസി സീറ്റർ കം സ്ലീപ്പർ, 10 സീറ്റർ ബസുകളാണ് പുതുതായി വാങ്ങുന്നത്. മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ കേരള ആർടിസിയുടെ വോൾവോ, സ്കാനിയ ബസുകൾ പലതും 10 വർഷത്തിലേറെ കാലപ്പഴക്കമുള്ളതാണ്.
കോഴിക്കോട്∙ കർണാടക ആർടിസിയും സ്വകാര്യ ബസുകളും പുത്തൻ എസി ബസുകളിറക്കി മലബാറിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുമ്പോൾ ഓടിത്തുരുമ്പിച്ച ബസുകളുമായി കെഎസ്ആർടിസി. ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നത് കണക്കിലെടുത്താണ് സ്വകാര്യ ബസുകളും കർണാടകയും പുത്തൻ ബസുകൾ നിരത്തിലിറക്കുന്നത്. രാത്രി സർവീസ് നടത്തുന്ന എസി ബസുകളിലാണ് യാത്രക്കാർ കൂടുതൽ. ജോലിക്കും വിദ്യാഭ്യാസത്തിനുമായി പോകുന്നവർ വൈകിട്ട് കയറി പിറ്റേന്ന് രാവിലെ എത്തി ജോലി സ്ഥലങ്ങളിലേക്കും മറ്റും പോകാൻ സാധിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിക്കുന്നത്. ടിക്കറ്റ് നിരക്ക് അൽപം കൂടിയാലും യാത്രാ സൗകര്യമാണ് ആളുകൾ നോക്കുന്നത്.
ഒല്ലൂർ ∙ ചീരാച്ചിയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ 2 സ്ത്രീകൾ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് മരിച്ചു. ചീരാച്ചി വാകയിൽ റോഡിൽ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നാണു സംഭവം. പള്ളിയിൽ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ മൈലേജ് പരിശോധന ഇനി ബസിന് മാത്രമല്ല, ഡ്രൈവർക്കും ബാധകം. ഏത് ഡ്രൈവർ ഓടിക്കുമ്പോഴാണ് ബസിന് കൂടുതൽ മൈലേജ് ലഭിക്കുന്നതെന്നും കെഎസ്ആർടിസി പരിശോധിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് മറ്റ് സർവീസുകളെ അപേക്ഷിച്ച് കൂടുതൽ ഡീസൽ ചെലവാകുന്നുണ്ടെന്നും ഡ്രൈവർമാർ ബോധപൂർവം ഡീസൽ പാഴാക്കുന്നെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഇത്തരം പരിശോധനയ്ക്കു കൂടിയുള്ള നിർദേശം.
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ മൈലേജ് പരിശോധന ഇനി ബസിന് മാത്രമല്ല, ഡ്രൈവർക്കും ബാധകം. ഏത് ഡ്രൈവർ ഓടിക്കുമ്പോഴാണ് ബസിന് കൂടുതൽ മൈലേജ് ലഭിക്കുന്നതെന്നും കെഎസ്ആർടിസി പരിശോധിക്കുന്നു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾക്ക് മറ്റ് സർവീസുകളെ അപേക്ഷിച്ച് കൂടുതൽ ഡീസൽ ചെലവാകുന്നുണ്ടെന്നും ഡ്രൈവർമാർ ബോധപൂർവം ഡീസൽ പാഴാക്കുന്നെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പരിശോധനയ്ക്കുള്ള നിർദേശം.
പത്തനംതിട്ട ∙ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നുകാട്ടി വിഡിയോ ചെയ്തതിന്റെ പേരിൽ കരാർ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടറായ ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ.കമലനെയാണ് കഴിഞ്ഞ 23ന് പിരിച്ചുവിട്ടത്.
തിരുവനന്തപുരം ∙ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ ആശ്രദ്ധമായാണ് വാഹനം ഓടിക്കുന്നതെന്നും അത് ശ്രദ്ധയില്‍ പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസിനു നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വിസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാർക്ക് പ്രത്യേക പരിശീലനം നല്കാന് ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ സംസ്ഥാനത്തെ നിരത്തുകളില്‍ ഏതെങ്കിലും കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടാൽ ആദ്യം ഉയരുന്ന ചോദ്യം ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടോ എന്നും അപകടത്തില്‍പ്പെട്ടയാള്‍ക്ക് ഏതു തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും എന്നുമാണ്. ആകെയുള്ള ബസുകളില്‍ വളരെ കുറച്ച് എണ്ണത്തിനു മാത്രമാണ് മോട്ടര്‍ വാഹന
കൊച്ചി ∙ ശബരിമല തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടു പോകരുതെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്നും കെഎസ്ആർടിസിക്കു ഹൈക്കോടതിയുടെ കർശന നിർദേശം. തീർഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ്
കുഴൽമന്ദം∙ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആ൪ടിസി ബസിന്റെ മുൻവശത്തെ ചില്ലു പൊട്ടി ഡ്രൈവ൪ക്കു പരുക്കേറ്റു. തൃശൂ൪ ഡിപ്പോയിലെ സുശീലന്റെ (54) കൈക്കും വിരലിനുമാണു പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. യാത്രികർക്ക് ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ ഒൻപതോടെ കണ്ണാടി മണലൂരിലായിരുന്നു സംഭവം. തൃശൂരിൽ നിന്നു
Results 1-10 of 118