ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളാണ് ഓട്ടോമൊബൈലി ലംബോർഗിനി (അഥവാ ലംബോർഗിനി). ഇറ്റാലിയൻ സ്വദേശി ഫെറൂസിയോ ലംബോർഗിനിയാണ് ഓട്ടോമൊബൈലി ലംബോർഗിനിയുടെ സ്ഥാപകൻ. 1998 മുതൽ ഫോക്സ് വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലംബോർഗിനിയുടെ ആസ്ഥാനം ഇറ്റലിയിലെ ബൊളോണ ആണ്. ട്രാക്ടർ നിർമ്മാണത്തിൽ നിന്നാരംഭിച്ച് വാഹനങ്ങൾക്കായുള്ള ഹീറ്റർ,എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയും രൂപകൽപ്പന ചെയ്ത ലംബോർഗിനി 1963ൽ ആണ് ആഡംബര സ്പോർട്സ് കാർ നിർമ്മാണം ആരംഭിക്കുന്നത്.