മാരുതി സുസുക്കി
Maruti Suzuki

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാക്കളാണ് മാരുതി സുസുക്കി. ഇന്ത്യൻ പാസഞ്ചർ കാർ വിപണി വിഹിതത്തിലെ പകുതിയും മാരുതി സുസുക്കിക്ക് സ്വന്തം. 1982 ലാണ് സുസുക്കി മോട്ടർകോർപ്പറേഷനും ഗവൺമെന്റ് ഓഫ് ഇന്ത്യയും ചേർന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ് ആരംഭിക്കുന്നത്. 1983 ൽ ആദ്യ കാറായ മാരുതി 800 പുറത്തിറങ്ങി. നിലവിൽ വിവിധ വിഭാഗത്തിലായി നിരവധി മോഡലുകൾ മാരുതിക്കുണ്ട്.