Activate your premium subscription today
റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം 3,000 രൂപയുടെ വാര്‍ഷിക പാസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് വര്‍ഷത്തില്‍ പരമാവധി 200 തവണ ടോള്‍ പ്ലാസകളിലൂടെ കടന്നു പോവാനുള്ള അവസരമാണ് പുതിയ പാസ് നല്‍കുക. ദേശീയപാതകളിലൂടെയുള്ള ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെയായിരിക്കും പുതിയ വാര്‍ഷിക പാസിന്റെ പ്രവര്‍ത്തനമെന്നും യാത്രികരുടെ പണം ലാഭിക്കാന്‍ എങ്ങനെയാണ് സഹായിക്കുകയെന്നും വിശദീകരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു.
വ്യത്യസ്തമായിരുന്നു കേരളത്തിന്റെ കാലാവസ്ഥയും മഴരീതികളും. എന്നാൽ അടുത്തകാലത്തായി പെയ്ത്തുരീതികൾ ആകെ മാറി. കേരളത്തിൽ ഉണ്ടാകുന്ന മിക്ക ദുരന്തങ്ങൾക്കു പിന്നിലും കാലാവസ്ഥാമാറ്റത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. ദേശീയ പാത 66 ഇടിഞ്ഞുതാണതിനു പിന്നിലും കാലാവസ്ഥാ മാറ്റം തകർത്തു പെയ്തതിന്റെ അദൃശ്യമായ ചരടുവലി വായിച്ചെടുക്കാം. എടുത്തിട്ട മൺബണ്ടുകളും റോഡും ഇരുത്തിപ്പോയതിനു പിന്നിൽ കനത്ത മഴയുടെ പങ്ക് എന്തായിരുന്നു? ഈ ഭിന്നകാലാവസ്ഥാരീതിയിലെ മാറ്റങ്ങളെപ്പറ്റി അറിയാത്തവരാണോ റോഡുകളും പാലങ്ങളും രൂപകൽപന ചെയ്യുന്ന നിർമാണ കമ്പനികളും ഉപരിതല ഗതാഗത മന്ത്രാലയവും?
കൊച്ചി ∙ ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്താക്കി. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം. ദേശീയപാത 66ൽ 17 ഇടങ്ങളിലെ എംബാങ്മെന്റ് നിർമാണം
കുറച്ച് വർഷങ്ങൾക്കു മുൻപാണ്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കത്തു കിട്ടി. മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും കേന്ദ്രം ഉന്നയിച്ചിട്ടുള്ളത്. വീതി 45 മീറ്ററിൽ നിന്ന് കുറയ്ക്കാനാവില്ല, ജിഎസ്ടി ഒഴിവാക്കിക്കൊടുക്കണം, 25 ശതമാനം തുക കേരളം വഹിക്കണം. ഈ വ്യവസ്ഥകൾ പാലിച്ചാൽ ഹൈവേ നിർമാണം തുടങ്ങാം. ഉദ്യോഗസ്ഥ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 3 വ്യവസ്ഥകൾക്കും ഒകെ പറഞ്ഞു. സംസ്ഥാനത്തിന് ഉണ്ടാകാനിടയുള്ള ജിഎസ്ടി നഷ്ടമോ? പദ്ധതി വരാതിരുന്നാലും ജിഎസ്ടി കിട്ടില്ലല്ലോ. ഇക്കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ ആ സംശയവും മാറി. മടക്ക തപാലിൽ കേന്ദ്രത്തിന്റെ
കോട്ടയം ∙ മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞുപോകാൻ കാരണം മണ്ണിലെ ജലാംശം കുറയ്ക്കാനുള്ള നടപടികൾ കൃത്യമായി ചെയ്യാത്തതെന്ന് ഈ രംഗത്തെ വിദഗ്ധർ. പാതയുടെ അടിത്തറയിലെ കളിമണ്ണ് ഇളകിയതാണ് അപകടത്തിനു കാരണം. വയലിലൂടെ ഏതാണ്ട് 10 – 16 മീറ്റർ വരെ ഉയരത്തിലാണ് മേൽപാലം. അവിടെ കൂടുതലും കളിമണ്ണായിരിക്കും ഉണ്ടാകുക. ജലാംശം കൂടുന്തോറും മണ്ണിന്റെ ഉറപ്പു നഷ്ടപ്പെടും. അടിത്തറ നിർമിക്കുംമുൻപ് മണ്ണിലെ ജലാംശം പരമാവധി കുറയ്ക്കണം.
കോഴിക്കോട് ∙ പരിസ്ഥിതി ആഘാതപഠനം നടത്താതെയും കേരളത്തിലെ മണ്ണിന്റെ ഘടന വിശദമായി പഠിക്കാതെയും നിർമാണ മാനദണ്ഡങ്ങൾ നിശ്ചയിച്ചതാണു ദേശീയ പാതയുടെ പല ഭാഗങ്ങളും ഇടിഞ്ഞു വീണ് അപകടങ്ങളുണ്ടാവാൻ കാരണമെന്നു വിദഗ്ധർ. ഉപരിതല ഗതാഗത മന്ത്രാലയം ഇന്ത്യയ്ക്കു പൊതുവേ നിശ്ചയിച്ച റോഡ് നിർമാണ മാനദണ്ഡങ്ങൾ കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റാത്തതു വീഴ്ചയായി. റോഡ് നിർമാണ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തലുകളിൽ നിന്ന്:
എന്നെങ്കിലുമൊരിക്കൽ ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ട, ടോൾ ശാശ്വതമെന്ന് കേന്ദ്രം. റോഡ് പണിയുന്ന കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്നാണു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇത്രനാളായി വിവിധ ടോൾ ബൂത്തുകൾ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.
മുംബൈ∙ എംഎസ്ആർഡിസിക്ക് (മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷൻ) കീഴിലുള്ള മുഴുവൻ ടോൾ പ്ലാസകളിലും അടുത്ത മാസം ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഒന്നിന് അകം ഫാസ്ടാഗുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ ടോൾ തുകയുടെ ഇരട്ടി പിഴയായി നൽകേണ്ടിവരും. ടോൾ
തിരുവനന്തപുരം∙ മൊബൈല്‍ ഫോണില്‍ സംസാരിച്ചു പലരും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും ഇത്തരക്കാരില്‍നിന്നു പിഴ ഈടാക്കണമെന്നും നിയമസഭയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ‘‘വേണമെങ്കില്‍ വണ്ടി നിര്‍ത്തിക്കൊള്ളണം എന്നാണ് ഇത്തരക്കാരുടെ നിലപാട്. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചിരിക്കുന്നവര്ക്ക് എന്തിനാണ് സീബ്രാലൈന്‍ വരച്ചിരിക്കുന്നത് എന്നറിയില്ല. പൊലീസ് വകുപ്പാണു നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അതു നടക്കും.
കൊല്ലം ∙ മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലുമില്ലാത്ത വിവരങ്ങളുമായി ടെലിഗ്രാം ബോട്ട്. വാഹനത്തിന്റെ വിവരങ്ങൾക്കൊപ്പം വ്യക്തികളുടെ സ്വകാര്യത കൂടി നഷ്ടമാകുന്ന രീതിയിലാണ് തട്ടിപ്പ്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയുടെ ഭാഗത്തു നിന്നാണു വിവരങ്ങൾ ചോർന്നതെന്നാണു സംശയം. വെഹിക്കിൾ ഇൻഫോ ബോട്ട് എന്ന അക്കൗണ്ട് വഴിയാണ് ഈ ഗുരുതര തട്ടിപ്പു നടക്കുന്നത്.
Results 1-10 of 46