Activate your premium subscription today
വടകര ∙ ചിരകാല സ്വപ്നമായ നാദാപുരം റോഡ് റെയിൽവേ അടിപ്പാതയുടെ ഉദ്ഘാടനം ആഘോഷമാക്കി നാട്ടുകാർ. കാരക്കാട് പെയ്ൻ പാലിയേറ്റീവിന്റെ ഹോം കെയർ ആംബുലൻസ് കടത്തി വിട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അടിപ്പാത നാടിന് സമർപ്പിച്ചു. നാട മുറിക്കുകയും ശിലാഫലകം അനാഛാദനം ചെയ്യുകയും ചെയ്തു. കിഴക്കും പടിഞ്ഞാറും രണ്ടായി
തൃക്കരിപ്പൂർ ∙ അപായ സാധ്യത കണക്കിലെടുത്ത് റെയിൽപാതക്കരികിലെ വിദ്യാലയങ്ങളുടെ പരിസരത്ത് പാളം കടക്കാൻ നടപ്പാലം വേണമെന്ന നിരന്തര ആവശ്യത്തോട് റെയിൽവേ അധികൃതർ മുഖം തിരിക്കുന്നു. പാളം കടന്ന് വിദ്യാലയങ്ങളിൽ കുട്ടികൾ എത്തുന്നത് കടുത്ത ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ നടന്നു കയറാനുള്ള മേൽപാലം ആവശ്യം
തലയോലപ്പറമ്പ് ∙ ചെമ്പ് പഞ്ചായത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തുകളാണ് കൃഷ്ണൻ തുരുത്തും ശാസ്താം തുരുത്തും പൂക്കൈത തുരുത്തും. മൂവാറ്റുപുഴയാറിന്റെയും പുല്ലാന്തിയാറിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണിത്. പതിറ്റാണ്ടുകളായി ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട് എങ്കിലും യാത്രാ ദുരിതം
ഇലകമൺ ∙ ഒരു കോടി രൂപ ചെലവഴിച്ച് ഇലകമൺ ഏലാ തോടിന് കുറുകെ നിർമിച്ച കണിയാൻകുന്ന് പാലത്തിന് പ്രയോജനമില്ലാതായെന്നു പരാതി. അപ്രോച്ച് റോഡ് പണിയാത്തിനാൽ പാലത്തിന്റെ മറുവശത്ത് നടന്ന് ഇറങ്ങാനും കഴിയില്ല. ഇവിടെ താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളും യാത്രാക്ലേശം നേരിടുന്നുണ്ട്. കണിയാൻകുന്ന് പാലം കൊച്ചുപാരിപ്പള്ളി-
മൂലമറ്റം ∙ ഗോത്രവർഗമേഖലയായ പതിപ്പള്ളി– തെക്കുംഭാഗത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2 ഗ്രാമങ്ങളെ തമ്മിൽ ചേർക്കുന്ന റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ തെക്കുംഭാഗത്തുള്ളവർ താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ഇടാട് എത്തി ഇവിടെ നിന്നാണ് യാത്ര
കുട്ടനാട്∙ കാവാലം– തട്ടാശേരി പാലം നിർമാണത്തിനു കിഫ്ബി 60.03 കോടി രൂപയുടെ അന്തിമ സാമ്പത്തിക അനുമതി നൽകി.സാങ്കേതികാനുമതി കൂടി ലഭിച്ചാൽ നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിനു ടെൻഡർ നടപടിയിലേക്കു കടക്കാം. ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടി പൂർത്തിയായേക്കും. മഴ സീസണു ശേഷം നിർമാണം ആരംഭിക്കാൻ
ചെർപ്പുളശ്ശേരി ∙ നെല്ലായ പഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട കല്ലിടുമ്പ് കോഴിക്കുന്നത്ത് കുഴിപ്പുറം പ്രദേശത്തെ ആറു കുടുംബങ്ങൾ വീട്ടിലേക്ക് റോഡില്ലാതെ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷം 10 പിന്നിട്ടെങ്കിലും പരിഹാരമായില്ല. ആറു വീടുകളിൽ മുപ്പതോളം അംഗങ്ങളിൽ 3 പേർ ഭിന്നശേഷിക്കാരും രോഗബാധിതനായി
തേഞ്ഞിപ്പലം∙ ചേലേമ്പ്ര കാക്കഞ്ചേരിയിലെ പഴയ വളവിൽ പള്ളിയാളി– ചേലൂപ്പാടം ഗ്രാമീണ റോഡിൽ ഒരു വർഷത്തിലേറെയായി മണ്ണടിഞ്ഞു ഗതാഗതം മുടങ്ങിയിട്ടും പരിഹാരം വൈകുന്നു. പലപ്പോഴായി മഴക്കെടുതിയിൽ ദേശീയപാതയ്ക്ക് അരികെ ഗ്രാമീണ റോഡിൽ മണ്ണു നിറഞ്ഞു. ഇവിടത്തെ ചൊവ്വാഴ്ചച്ചന്ത പെരുവള്ളൂർ വരപ്പാറയിലേക്ക് മാറ്റേണ്ടിവന്നു.
കോഴിക്കോട്∙ ആറുവരിപ്പാതയാകുന്ന ദേശീയപാത 66ൽ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള (40.8 കിലോമീറ്റർ) നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ഈ ഭാഗത്ത് യാത്രാക്ലേശവും കഠിനമാണ്. 60% മാത്രമാണ് ഇവിടെ നിർമാണം നടന്നിട്ടുള്ളത്. 90% പൂർത്തിയാകേണ്ട സമയത്താണ് ഈ മെല്ലെപ്പോക്ക്. 2021 ഒക്ടോബറിൽ കരാർ നൽകിയതാണെങ്കിലും നിർമാണം തുടങ്ങിയത്
എടക്കര ∙ വേനൽ കാഠിന്യത്തിലേക്കു കടക്കും മുൻപേ മലയോരത്ത് പുഴകളിൽ ജലവിതാനം കുറഞ്ഞു. പുന്നപ്പുഴയിലെ വഴിക്കടവ് പുഞ്ചക്കൊല്ലിക്കടവിൽ രണ്ടാഴ്ച മുൻപുവരെ പുഴ കടക്കാൻ ആദിവാസികൾ ചങ്ങാടമാണ് ഉപയോഗിച്ചിരുന്നത്. വെള്ളം കുറഞ്ഞതോടെ പുഴയിലൂടെ താൽക്കാലിക നടപ്പാത ഒരുക്കി ഇതിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ പുന്നപ്പുഴയിൽ ചിലയിടങ്ങളിൽ മൺതിട്ടകളായി. ചാലിയാറിലെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിലും ആദിവാസികൾ പുഴയിറങ്ങി കടക്കാൻ തുടങ്ങിയിട്ടുണ്ട്.
Results 1-10 of 1784