Activate your premium subscription today
ലഗേജിൽ നിയന്ത്രണം കൊണ്ടുവരണം. ദീർഘദൂര റൂട്ടുകളിൽ ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് സ്റ്റോപ് വേണ്ടി വരും. സമയക്കൂടുതലുള്ളതിനാൽ ക്രൂ ഷിഫ്റ്റുകളിലും മാറ്റം വേണ്ടി വരും. ഇതിനായി അധിക ക്രൂവിനെ കമ്പനി നിയോഗിക്കേണ്ടി വരാം.
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനം മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ റദ്ദാക്കി. രാത്രി 7.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. ബോർഡിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു വിമാനം റദ്ദാക്കിയെന്ന അപ്രതീക്ഷിത അറിയിപ്പ്.
ദുബായ് ∙ ഇന്ത്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമയാന മേഖലയിൽ പ്രവേശിക്കുന്നത് പാക്കിസ്ഥാൻ തടഞ്ഞതോടെ യുഎഇ-ഇന്ത്യ വിമാന സർവീസിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതായി റിപോർട്ട്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നടപടികൾക്ക് മറുപടിയുമായി പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത വിലക്കി. വ്യോമപാത നിഷേധിച്ച പാക്കിസ്ഥാൻ നടപടിക്ക് പരിഹാരം കാണാൻ മറ്റ് പാതകളിലൂടെ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും അറിയിച്ചു. ഇതോടെ നോർത്ത് അമേരിക്ക, യുകെ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ അധികസമയമെടുക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും യാത്രാസമയം കൂടും.
എയര്‍ ഇന്ത്യയുടെ സ്റ്റോക്ഹോം - ഡല്‍ഹി നേരിട്ടുള്ള വിമാനസര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വീഡനിലെ ഇന്ത്യന്‍ സമൂഹം സിവില്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നല്കി
ലണ്ടൻ ∙ വിമാനയാത്രക്കിടെ സഹയാത്രികനായ ജാപ്പനീസ് പൗരന്റെ മേൽ മൂത്രമൊഴിച്ച് യാത്രക്കാരൻ. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായി എയർലൈൻ. ഇക്കഴിഞ്ഞ ബുധനാഴ്ച ന്യൂ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മൾട്ടി നാഷനൽ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ ജാപ്പനീസ് പൗരന്റെ
ന്യൂഡൽഹി ∙ ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് പൈലറ്റ് അർമാന് ജീവൻ നഷ്ടമായതെന്നാണ് വിവരം. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.
ന്യൂഡൽഹി– ബാങ്കോക്ക് വിമാനത്തിൽവച്ച് സഹയാത്രികന്റെ മേൽ ഇന്ത്യൻ യാത്രക്കാരൻ മൂത്രമൊഴിച്ചതായി പരാതി. എയർ ഇന്ത്യ 2336 വിമാനത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ തുഷാർ മസന്ദ് എന്ന 24 കാരന് ഒരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായ സഹയാത്രികനു മേൽ മൂത്രമൊഴിക്കുകയായിരുന്നു. സംഭവം അധികൃതരെ അറിയിച്ചതായി എയർ ഇന്ത്യ പറഞ്ഞു.
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. ആദ്യ സർവീസ് ഇന്നലെ വെളുപ്പിന് 1.20 ന് 167 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ടു. ആഴ്ചയിൽ 3 ദിവസമാണ് സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കണ്ണൂരിൽ എത്തി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.20ന് പുറപ്പെട്ട് 3.10ന് മുംബൈയിൽ എത്തുന്ന
കോഴിക്കോട് ∙ അവധിക്കാലത്ത് വിദേശത്തേക്കുള്ള യാത്രക്കാരെ, പ്രത്യേകിച്ച് ഗൾഫ് യാത്രികരെ ഞെക്കിപ്പിഴിയുന്നതിൽ ഇത്തവണ അയവുവരുത്തി വിമാനക്കമ്പനികൾ. നോമ്പു കാലത്തും പെരുന്നാളിനും നാട്ടിലെത്തുന്ന യാത്രക്കാരെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്ക് ഇത്തവണയുണ്ടായില്ല. സാധാരണ അവധിക്കാലങ്ങളിൽ ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ വർധിപ്പിക്കുന്ന കമ്പനികൾ ഇത്തവണ കാര്യമായ വർധന വരുത്തിയില്ല.
Results 1-10 of 156