Activate your premium subscription today
അബുദാബി ∙ സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സലാല-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു.
നെടുമ്പാശേരി ∙ വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണു പിടിയിലായത്.
കോഴിക്കോട്∙ സാങ്കേതികത്തകരാറെന്ന സംശയത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്. ദുബായിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു പൈലറ്റ് അറിയിച്ചത്. എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന്
റിയാദ് ∙ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ നിന്ന് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ചില എയർലൈനുകളുടെ സർവീസുകൾ മൂന്നാം ടെർമിനലിലേക്കു മാറ്റി.
മനാമ ∙ മാതാപിതാക്കളെ വിമാനത്തിൽ യാത്ര ചെയ്യിപ്പിക്കുക അല്ലെങ്കിൽ അവർക്കൊപ്പം വിമാനയാത്ര നടത്തുക ഇതെല്ലാം മക്കൾക്ക് അഭിമാനകരമായ ഒന്നാണ്. എന്നാൽ അതിനുമപ്പുറം തന്റെ ആദ്യ വിമാന യാത്ര മകൻ പൈലറ്റായുള്ള വിമാനത്തിൽ ആയിരിക്കണമെന്ന അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസിലെ രാജ്യാന്തര പൈലറ്റ് ആയ കണ്ണൂർ സ്വദേശി സിദ്ധാർഥ്.
ഇന്ത്യ, ഗള്ഫ്, തെക്കന് ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര് ഇന്ത്യ എക്സ്പ്രസ്. ഡിസംബര് 20 മുതല് ബാങ്കോക്കിലേക്കും പുതിയ സര്വ്വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളില് നിന്നാണ് ബാങ്കോക്കിലേക്കു നേരിട്ടുള്ള സര്വ്വീസുകള്. കൊച്ചിയില് നിന്നും
ഏതൊരു സഞ്ചാരികളേയും ആകര്ഷിക്കാനും അമ്പരപ്പിക്കാനും പോന്ന വിഭവങ്ങളുണ്ട് ഇന്ത്യയുടെ വടക്കു കിഴക്കന് സംസ്ഥാനങ്ങളില്. സാധ്യതക്ക് അനുസരിച്ചുള്ള വിനോദസഞ്ചാരം ആ നാട്ടില് ഇന്നും നടക്കാത്തതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരസാധ്യതയാണ് എയര്
തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നവംബർ 23 മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട് 8:05നു കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നു തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു
എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിച്ച ഒരു ‘തങ്കപ്പെട്ട ബ്രാൻഡ്’, അതായിരുന്നു വിസ്താര. നല്ലതു പറയിപ്പിക്കുക ഇത്ര വലിയ കാര്യമാണോയെന്നു തോന്നാം, പക്ഷേ വ്യോമയാനരംഗത്ത് ഇത് വമ്പൻ സംഗതി തന്നെയാണ്. അത്രയ്ക്കുണ്ട് പല വിമാനക്കമ്പനികളെക്കുറിച്ചും ജനങ്ങളുടെ മനസ്സിലുള്ള ‘നെഗറ്റീവ്’ ചിന്താഗതി. സർക്കാരിൽ നിന്ന് ഏറ്റെടുത്ത് നാളുകൾ കഴിഞ്ഞിട്ടു പോലും എയർ ഇന്ത്യയെക്കുറിച്ചുള്ള ‘നെഗറ്റിവിറ്റി’ സാക്ഷാൽ ടാറ്റ ഗ്രൂപ്പിന് പോലും മായ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കണം. എയർ ഇന്ത്യയിലേക്ക് വിസ്താര ലയിക്കുന്നുവെന്ന് കേട്ടപ്പോൾ മുതൽ ആളുകൾ ചോദിച്ചത് ഒരേയൊരു ചോദ്യമാണ്–‘വിസ്താരയുടെ എക്സ്പീരിയൻസ് എയർ ഇന്ത്യയാകുമ്പോൾ കിട്ടുമോ?’. ആ ചോദ്യം ഒടുവിൽ ടാറ്റ ഗ്രൂപ്പ് കേട്ടു. വിസ്താര വിമാനങ്ങളിലെ യാത്രാനുഭവം അതേപടി നിലനിർത്തുമെന്ന് ഉറപ്പുനൽകേണ്ടി വന്നു. ഒപ്പം ഒരു വാഗ്ദാനവും–എയർ ഇന്ത്യയെ വിസ്താരയുടെ തലത്തിലേക്ക് ഉയർത്തും! ഈ വാഗ്ദാനം യാത്രക്കാർ അപ്പാടെ വിഴുങ്ങിയിട്ടില്ലെന്നതു സത്യമാണ്. പക്ഷേ, 10 വർഷം പഴക്കവും 70 വിമാനങ്ങളും മാത്രമുള്ള ഒരു കമ്പനിയുടെ നിലവാരത്തിലേക്ക് 140 വിമാനങ്ങളും 90 വർഷത്തിന്റെ ചരിത്രവുമുള്ള ഒരു കമ്പനി മാറുമെന്ന് പറയേണ്ടി വന്നെങ്കിൽ, അത് വിസ്താരയുടെ വിജയമാണ്. മറ്റൊരു ബ്രാൻഡിനും അവകാശപ്പെടാനാവാത്ത മികവിന്റെ ചരിത്രമാണ് വിസ്താരയ്ക്കുള്ളത്. ബ്രാൻഡ് നിറം മുതൽ പ്രീമിയം ഇക്കോണമി ക്ലാസ് വരെ ഇതിൽ എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ പ്രീമിയം ഇക്കോണമിയെന്ന സങ്കൽപ്പം തന്നെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് വിസ്താരയ്ക്കാണ്. ഇന്ത്യൻ വ്യോമയാന രംഗത്തിന് ഒരു പ്രീമിയം ലുക്ക് ആൻഡ് ഫീൽ നൽകിയാണ് വിസ്താര കടന്നുപോകുന്നത്.
Results 1-10 of 185