Activate your premium subscription today
രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി 'സീനിയർ സിറ്റിസൺ ടിക്കറ്റ് ഡിസ്കൗണ്ട്' എന്നൊരു പുതിയ നയം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചുവെന്ന് വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇത് പ്രകാരം, മുതിർന്ന പൗരന്മാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ് ലഭ്യമാകുമെന്നാണ് അവകാശവാദം. ഇളവ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ, ഇളവ് പരിധികൾ, ടിക്കറ്റ് ബുക്ക് ചെയ്യേണ്ട വിധം തുടങ്ങിയ വിശദ വിവരങ്ങൾ ഉൾപ്പെടെയാണ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജ പ്രചാരണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
ഏറ്റുമാനൂർ∙ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്, മലബാർ എക്സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ജനകീയ വികസന സമിതി റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം നടത്തി. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ജനകീയ വികസന സമിതി പ്രസിഡന്റ്
ന്യൂഡൽഹി∙ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു ഡൽഹി ലഫ്. ഗവർണർ വി. കെ. സക്സേനയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടു.
കടലുണ്ടി ∙ റെയിൽവേ ലവൽക്രോസിൽ ഇലക്ട്രോണിക് ലിഫ്റ്റിങ് ബാരിയർ (ഇലക്ട്രിക് റെയിൽവേ ഗേറ്റ്) സ്ഥാപിച്ചു. ഇന്നലെ വൈകിട്ട് കമ്മിഷൻ ചെയ്ത ബാരിയർ പ്രവർത്തിപ്പിച്ചു തുടങ്ങിയതോടെ കൈകൊണ്ടു പ്രവർത്തിപ്പിച്ചിരുന്ന പഴയ ഗേറ്റ് ഒഴിവാക്കി. ആധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക് ഗേറ്റ്
ഉത്തര്‍പ്രദേശിലെ വാരാണസി ജംക്ഷന് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടിത്തം. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. പന്ത്രണ്ടോളം ഫയര്‍ എൻജിനുകൾ എത്തിയാണ് തീയണച്ചത്. റെയില്‍വേ പൊലീസ്, ആര്‍പിഎഫ്, പ്രാദേശിക പൊലീസ് എന്നിവരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
തൃശൂർ ∙ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര തെക്ക് ഒറ്റമാംവിളയിൽ ശുഭകുമാരിയമ്മയുടെ (45) ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
തിരുവനന്തപുരം∙ 4 വർഷം കൊണ്ട് തിരുവനന്തപുരം–കാസർകോട് പാതയിലെ പരമാവധി വേഗം 130 കിലോമീറ്റർ ആക്കാൻ ലക്ഷ്യമിട്ട റെയിൽവേ ഒന്നര വർഷം പിന്നിടുമ്പോൾ 110 ൽ പോലും എത്തിക്കാൻ കഴിയാതെ കിതയ്ക്കുന്നു. ഒന്നര വർഷം കൊണ്ടു വേഗം 110 കിലോമീറ്ററും 4 വർഷം കൊണ്ടു 130 കിലോമീറ്ററുമാക്കുമെന്നായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ 2023 ഏപ്രിലിലെ പ്രഖ്യാപനം.
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ 2030ൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി.
വർക്കല∙ മാതൃക റെയിൽവേ സ്റ്റേഷൻ പദവിയുള്ള ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസനത്തിൽ പ്രധാന ഇനമായിരുന്ന രണ്ടു പ്ലാറ്റ്ഫോമുകളിലും പൂർണമായി റൂഫിങ് വേണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തും റൂഫിങ് നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതിൽ ട്രെയിൻ യാത്രക്കാർ ഇപ്പോഴും അമർഷം പങ്കുവെയ്ക്കുന്നു.
കൊച്ചി∙ ട്രെയിൻ യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമായിരുന്ന എറണാകുളം– ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസായി (06001– 06002) ആരംഭിക്കും. എറണാകുളം ജംക്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്നു ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയിൽ മൂന്നു ദിവസം വീതമാണു സർവീസ്. എറണാകുളത്തു നിന്നുള്ള
Results 1-10 of 64