Activate your premium subscription today
കൊച്ചി ∙ മെട്രോയുടെ ഫീഡർ സംവിധാനമായി വാട്ടർ മെട്രോയും ബസ് സർവീസുകളും ചേർത്തു കൊച്ചിയിൽ സമഗ്ര ഗതാഗത സംവിധാനം പൂർണമാക്കാനാണു ശ്രമിക്കുന്നതെന്നു കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ. കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ 95 ശതമാനം പേരും സുരക്ഷിതത്വം അനുഭവിക്കുന്നതായി സർവേ വെളിപ്പെടുത്തിയതായും അദ്ദേഹം
കൊച്ചി ∙ സുസ്ഥിരവും പ്രകൃതിക്കിണങ്ങിയതുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ മാതൃകയാക്കേണ്ടതാണ് കൊച്ചി വാട്ടർ മെട്രോ എന്ന് വിദഗ്ധർ. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഏവരുടേയും അവകാശങ്ങളിൽപ്പെട്ടതാണെന്നും വിവിധ ഗതാഗത സംവിധാനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതികളാണ് അതിൽ വിജയം കാണുകയെന്നും ഈ മേഖലയിലെ വിദഗ്ധർ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായി ഇന്ത്യ–ജർമനി സഹകരണത്തോെട നടത്തുന്ന ഗ്രീൻ ആന്‍ഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റ് (ജിഎസ്ഡിപി)യുെട കൊച്ചി എഡീഷനിലായിരുന്നു വിദഗ്ധർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്.
കൊച്ചി ∙ മാർച്ച് 1ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും
കൊച്ചി∙ ഇൻഫോപാർക്ക്–കലൂർ സ്റ്റേഡിയം റൂട്ടിലെ മെട്രോ റെയിൽ നിർമാണം മെല്ലെപ്പോക്കിൽ. ഫണ്ട് കിട്ടാത്തതിനാൽ കരാറുകാർ പകുതിയോളം തൊഴിലാളികളെ പിൻവലിച്ചു.മെട്രോ റെയിൽപാത സ്ഥാപിക്കാനുള്ള തൂണുകളുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഫണ്ട് മുടങ്ങിയത്. കാക്കനാട്ടേക്കുള്ള മെട്രോ റെയിൽ
കൊച്ചി∙ കൊച്ചി മെട്രോ കലൂര്‍-ജെഎല്‍എന്‍ സ്റ്റേഡിയം റൂട്ടില്‍ ട്രാക്കിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വേഗ നിയന്ത്രണം ഒരാഴ്ചയ്ക്കുള്ളില്‍ നീക്കി പതിവ് വേഗം പുനഃസ്ഥാപിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. പതിവ് പരിശോധനയ്ക്കിടെ ഈ ഭാഗത്തെ പില്ലറിന് മുകളില്‍ ട്രാക്കിന് ഇടയിലുള്ള പെഡസ്റ്റിയല്‍ ഭാഗത്തെ ബുഷിന് തേയ്മാനം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബുഷ്മാറ്റി സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
കൊച്ചി ∙ സംസ്ഥാന ബജറ്റിൽ വീണ്ടും ഇടംപിടിച്ച ‘കൊച്ചി മറൈൻ ഇകോ–സിറ്റി’യുടെ ആദ്യ ഘട്ടത്തിന് ടെൻഡർ വിളിച്ചത് കഴിഞ്ഞ മാസം. പദ്ധതി നിശ്ചയിച്ച് 10 വർഷങ്ങൾക്ക് ശേഷമാണ് നടപ്പാക്കൽ രൂപത്തിലേക്ക് അടുക്കുന്നതും. കൊച്ചി മറൈൻ ഡ്രൈവിനു സമീപം ജി സ്മാരകത്തിനും മംഗളവനത്തിനുമടുത്തുള്ള കേരള സംസ്ഥാന ഹൗസിങ് ബോർഡിന്റെ 17.9 ഏക്കർ സ്ഥലത്താണ് ഫ്ലാറ്റുകൾ, ഷോപ്പിങ് മാളുകൾ, കൺവെൻഷൻ സെന്റർ, ഓഫിസുകൾ, ഹോട്ടലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഇകോ–സിറ്റി നിർമിക്കുന്നത്. 2400 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഹൗസിങ് ബോർഡിന് 3650 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.
കൊച്ചി: കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് റിസേര്‍ച്ച് സ്ഥാപകന്‍ ഡോ. ഡി ധനുരാജ് പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് എത്രത്തോളം പാറ പൊട്ടിക്കേണ്ടിവന്നു? പശ്ചിമഘട്ടത്തില്‍ നിന്നുള്ള എത്ര ലക്ഷം ടണ്‍ പ്രകൃതി വിഭവങ്ങളാണ് അതിന്റെ
കൊച്ചി∙ കൊച്ചി മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവീസ് ഹിറ്റ്. ആലുവ-വിമാനത്താവളം, കളമശേരി-മെഡിക്കൽ കോളജ്, കളമശേരി–കുസാറ്റ് റൂട്ടുകളിൽ ജനുവരി 16ന് ആരംഭിച്ച സർവീസിൽ വെള്ളിയാഴ്ച വരെ 15,500 ഓളം പേർ യാത്ര ചെയ്തു. പ്രതിദിനം ശരാശരി 1900 ത്തിലേറെ പേർ സർവീസ് പ്രയോജനപ്പെടുത്തുന്നു. ഇലക്ടിക് ബസ് സർവീസ് ആരംഭിച്ചതോടെ ആലുവ, കളമശേരി മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി.
റോഡിനു നടുവിൽ ഭീമൻ തൂണുകൾക്കു മുകളിലൂടെ പായുന്ന കുഞ്ഞൻ തീവണ്ടി. കേട്ടപ്പോൾത്തന്നെ പല കൊച്ചിക്കാരുടെയും നെറ്റി ചുളിഞ്ഞത് ആശങ്ക കൊണ്ടാണ്. തിരക്കേറിയ റോഡുകളിൽ മെട്രോത്തൂണുകൾ വന്നാൽ ഗതാഗതക്കുരുക്കു കൂടില്ലേ? ആദ്യത്തെ കൗതുകം കഴിഞ്ഞാൽ മെട്രോയിൽ ആളു കയറുമോ? ഇങ്ങനെ പലതായിരുന്നു ചോദ്യങ്ങൾ. ഇന്ന്, ഏഴു വർഷത്തിനിപ്പുറം, ‘മെട്രോ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനേ?’ എന്നു കൊച്ചിക്കാരോടു ചോദിച്ചാൽ ഉത്തരം ‘പണി കിട്ടിയേനേ’ എന്നാണ്. കൊച്ചിയുടെ യാത്രകളെ മെട്രോ അത്രമേൽ അനായാസമാക്കുന്നു. നഗരത്തിന്റെ വിശാലദൂരങ്ങളെ മിനിറ്റുകളുടെ അടുപ്പത്തിലേക്കു ചുരുക്കുന്നു. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ കയറുന്ന കൊച്ചി മെട്രോ തുടർച്ചയായി രണ്ടാം വർഷവും പ്രവർത്തന ലാഭം നേടിയെന്ന വാർത്ത, ഒരു പൊതുഗതാഗത സംവിധാനത്തിന്റെ വിജയത്തിനു തെളിവാണ്. അതിന്റെ കണക്കുകൾ തിരഞ്ഞുപോകുമ്പോൾ ആ വിജയത്തിനു തിളക്കം കൂടുന്നു. മെട്രോയുടെ ആദ്യഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെയായിരുന്നു സ്റ്റേഷനുകൾ. രണ്ടാം ഘട്ടത്തിലാണ് തൃപ്പൂണിത്തുറ വരെ മെട്രോ സർവീസ് ആരംഭിച്ചത്. ഡിസംബർ 24ന് ഏകദേശം ഒരുലക്ഷത്തി പതിനാലായിരം ആളുകളാണ് മെട്രോ ഉപയോഗിച്ചതെന്ന് കണക്കുകൾ രേഖപ്പെടുത്തി. സർവീസ് ആരംഭിച്ചതിനു ശേഷം രണ്ടാം തവണയാണ് മെട്രോ പ്രവർത്തന ലാഭം നേടുന്നത്. 2022 – 2023 ൽ 5.35 കോടി രൂപയായിരുന്നു ലാഭം. 2023 – 2024 ൽ അത് 23 കോടിയായി ഉയർന്നു. കണക്കുകളിൽ കണ്ണോടിക്കുമ്പോൾ മനസ്സിലാകും, തണുത്ത കുഞ്ഞൻ കോച്ചുകളിൽ നഗരത്തിന്റെ തലയ്ക്കു മുകളിലൂടെ പായുന്നതിന്റെ കൗതുകത്തിനപ്പുറം മെട്രോയെ കൊച്ചി ഏറ്റെടുത്തിരിക്കുന്നു. എന്തുകൊണ്ടാവും അത്? യാത്രക്കാരോടു തന്നെ ചോദിച്ചറിയാമെന്നു തീരുമാനിച്ചു. തൃപ്പൂണിത്തുറ മുതൽ ആലുവ വരെ ഒരു അന്വേഷണ യാത്ര.
കളമശേരി ∙ മെട്രോ ടൗൺ സ്റ്റേഷനിൽ നിന്നു കുസാറ്റ് ക്യാംപസിലേക്കുള്ള മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു.കുസാറ്റ് റജിസ്ട്രാർ ഡോ.എ.യു.അരുൺ ഫ്ലാഗ്ഓഫ് ചെയ്തു. സിൻഡിക്കറ്റ് അംഗം ഡോ.ജി.സന്തോഷ് കുമാർ, സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ശോഭ സൈറസ്, സെക്ഷൻ ഓഫിസർ ബിനി സേവ്യർ, കൊച്ചി മെട്രോ അഡീഷനൽ
Results 1-10 of 178