Activate your premium subscription today
മസ്കത്ത് ഗവര്‍ണറേറ്റിലെ ആമിറാത്ത് വിലായത്തില്‍ വികസന പ്രവർത്തനങ്ങൾക്കായി അല്‍ ജൂദ് റോഡ് ഭാഗികമായി അടച്ചു. അല്‍ ഇഹ്സാന്‍ റൗണ്ട് എബൗട്ട് മുതല്‍ ഒമാന്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗത്തേക്കുള്ള പാതയാണ് അടച്ചിടുന്നത്.
തൊടുപുഴ ∙ റോഡ് പണിക്കായി ഗതാഗതം തടസ്സപ്പെടുത്തി അധികൃതരുടെ ഒത്താശയോടെ കോടിക്കണക്കിനു രൂപയുടെ കരിങ്കൽ അനധികൃതമായി ഖനനം ചെയ്തെടുത്തു. റവന്യു വിഭാഗം സ്റ്റോപ് മെമ്മോ കൊടുത്തശേഷവും ഖനനം തുടർന്നതായും ആരോപണം. ഇടുക്കി ജില്ലയിലെ മുണ്ടിയെരുമ – ഉടുമ്പൻചോല റോഡിന്റെ നിർമാണത്തോടനുബന്ധിച്ചാണു കരിങ്കൽക്കൊള്ള നടന്നത്.
ഫുജൈറയിലെ യുഎഇ-ഒമാൻ വാം ബോർഡർ ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. പുതിയ അതിർത്തി പോസ്റ്റ് യുഎഇക്കും ഒമാനുമിടയിലുള്ള യാത്ര സുഗമമാക്കുകയും കണക്ടിവിറ്റി വർധിപ്പിക്കുകയും ചെയ്യും.
റോഡ് നിർമാണത്തിൽ സ്വാഭാവിക റബർ ഉപയോഗം വർധിപ്പിക്കാനുള്ള സാധ്യതകൾ തേടുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിനായി പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ജോലികൾ ഉടൻ ആരംഭിക്കും.
കൊല്ലം ∙ ദേശീയപാത – 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയത്തിൽ ജംക്ഷനു സമീപം നിർമിക്കുന്ന പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു.തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയർന്നു. കാവനാട്– മേവറം ബൈപാസ് റോഡിൽ അയത്തിൽ ജംക്ഷനും
കോഴിക്കോട്∙ താമരശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം. ദേശീയപാത 766ൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കുഴി അടയ്ക്കുന്ന ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഇരിങ്ങാലക്കുട ∙ തൃശൂർ - കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് ജംക്ഷൻ മുതൽ പൂതംകുളം വരെ നടക്കുന്ന നിർമാണ പ്രവൃത്തികൾ ഡിസംബർ 6ന് അകം പൂർത്തിയാകുമെന്ന് കലക്ടറേറ്റിൽ ചേർന്ന കെഎസ്ടിപി റോഡ് നിർമാണ അവലോകന യോഗത്തിൽ മന്ത്രി ആർ.ബിന്ദു പറഞ്ഞു. കൂടുതൽ യന്ത്രങ്ങളും തൊഴിലാളികളെയും
1310 കോടി ദിർഹം ചെലവിൽ അബുദാബിയിലെ റോഡുകൾ നവീകരിക്കുന്നു. വീതിയും സൗകര്യവും കൂട്ടി ഗതാഗതക്കുരുക്ക് നീക്കി കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാനും കാൽനട യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനും വേണ്ടിയാണ് പരിഷ്കാരമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.
മുക്കം ∙ 4 വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാതെ കയ്യിട്ടാപൊയിൽ – മാമ്പറ്റ – വട്ടോളിപ്പറമ്പ് – തൂങ്ങംപുറം – അമ്പലക്കണ്ടി റോഡ് ഉദ്ഘാടനം ഇന്നു നടത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. 6 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ, കിലോമീറ്ററിന് ഒരു കോടി രൂപ ചെലവഴിച്ചാണു നവീകരണ പ്രവൃത്തി. ടാറിങ് മാത്രമാണു
ഉപ്പുകുന്ന് ∙ ഉടുമ്പന്നൂർ പഞ്ചായത്തിലെ കരിമ്പിൻകയം- ഉപ്പുകുന്ന് റോഡ് നവീകരിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിട്ടും പണി ഏറ്റെടുക്കാൻ വിസമ്മതിച്ച് കരാറുകാർ. അതേസമയം പണി നടത്തിക്കാനും ആരുമില്ല. യാത്രാദുരിതത്തിലായ നാട്ടുകാർ റോഡ് പണി നടക്കാത്തതു കാണിച്ച് നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു. വെള്ളപ്പൊക്ക
Results 1-10 of 250