Activate your premium subscription today
കൊട്ടാരക്കര∙പരാതികൾക്കും സമരങ്ങൾക്കും ഫലമില്ല. കൊട്ടാരക്കരയിലെ ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമാക്കി കെഎസ്ആർടിസി ബസ് ട്രിപ്പുകൾ അട്ടിമറിക്കുന്നു. ഭരണ യൂണിയനിൽപ്പെട്ടവർ തന്നെ പരാതികളുമായി രംഗത്തുണ്ട്.വരുമാന നഷ്ടമെന്ന പേരു ചുമത്തി ലാഭത്തിൽ ഓടുന്ന ട്രിപ്പുകളും റദ്ദാക്കുന്നതായാണ് പരാതി. 15 മിനിറ്റ്
നെടുങ്കണ്ടം ∙ നെടുങ്കണ്ടത്തുനിന്നു തമിഴ്നാട്ടിലേക്ക് കെഎസ്ആർടിസി യാത്ര ആരംഭിച്ചു. നെടുങ്കണ്ടം ഡിപ്പോയിൽ നിന്നു കമ്പത്തേക്കുള്ള പുതിയ സർവീസ് എം.എം.മണി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കല്ലാർ-തൂക്കുപാലം-രാമക്കൽമേട് - ബാലൻപിള്ളസിറ്റി - കമ്പംമെട്ട് വഴിയാണ് സർവീസ്. രാവിലെ 7:50, 11:10, ഉച്ചകഴിഞ്ഞ് 3 എന്നീ സമയങ്ങളിൽ നെടുങ്കണ്ടത്തുനിന്നു പുറപ്പെടുന്ന ബസ് യഥാക്രമം 9:30, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ കമ്പത്തുനിന്നു തിരികെ പുറപ്പെടും. തുടർന്ന് വൈകിട്ട് 6:30ന് തൂക്കുപാലം വഴി കട്ടപ്പനയ്ക്കും തിരികെ 8:10ന് നെടുങ്കണ്ടത്തേക്കും സർവീസ് നടത്തും.
കുട്ടിക്കാനം ∙ പുല്ലുപാറയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസിന് അപകടസമയത്തു ബ്രേക്ക് കുറവായിരുന്നെന്ന് ചക്രങ്ങൾ അഴിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നാണു കണ്ടെത്തിയിരുന്നത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണു ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി.
ചങ്ങനാശേരി ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ കാത്ത് ‘ഇരിപ്പ്’ ഇല്ല, ‘നിൽപ്’ മാത്രം. ട്രോളിയതല്ല!. സ്റ്റാൻഡിലെ താൽക്കാലിക കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലാണ്. പരിസരത്തുണ്ടായിരുന്ന മരങ്ങളുടെ ശിഖരം വെട്ടി മാറ്റിയതോടെ ആകെയുള്ള തണലും പോയി. നഗരമധ്യത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് നോക്കിയുള്ള ‘നിൽപ്’ ആണ്
പത്തനംതിട്ട ∙ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നുകാട്ടി വിഡിയോ ചെയ്തതിന്റെ പേരിൽ കരാർ ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടറായ ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ.കമലനെയാണ് കഴിഞ്ഞ 23ന് പിരിച്ചുവിട്ടത്.
കുട്ടിക്കാനം ∙ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം.
മാനന്തവാടി ∙ പത്തനംതിട്ടയിൽ നിന്നു ദിവസവും ഗുരുവായൂർ കുറ്റ്യാടി വഴി മാനന്തവാടിക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ പുതുവത്സരം ആഘോഷിച്ചു. ബസിലെ സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ കേക്ക്
കടയ്ക്കൽ∙ കെഎസ്ആർടിസി രാത്രികാല ബസുകൾ പാതിവഴിയിൽ സർവീസ് മുടക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പാരിപ്പള്ളി മടത്തറ റൂട്ടിൽ സർവീസ് നടത്തുന്ന ചില ബസുകളാണ് മടത്തറ പോകാതെ കടയ്്ക്കൽ എത്തി തിരിച്ചു മടങ്ങുന്നത്. പാരിപ്പള്ളിയിൽ നിന്നു വൈകിട്ട് 6.30 കടയ്ക്കൽ എത്തി
കോഴിക്കോട് ∙ നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സർവീസ് തുടങ്ങിയപ്പോൾ ബുക്കിങ് ഫുൾ. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സർവീസ് ഇന്നുരാവിലെ നിറയെ ആളുകളുമായി സർവീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കി. രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സർവീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.
വിഴിഞ്ഞം ∙ കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോയിൽനിന്നു ആനവണ്ടിയിൽ ആടിപ്പാടി അതിഥിത്തൊഴിലാളികളുടെ വാഗമൺ വിനോദ യാത്ര. ബജറ്റ് ടൂറിസം പദ്ധതിയിൽ അതിഥിത്തൊഴിലാളികളുടെ ആനവണ്ടിയിലെ ആദ്യ വിനോദയാത്രയായിരുന്നു ഇതെന്നു കോഓർഡിനേറ്റർ ഉച്ചക്കട സ്വദേശിയായ രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ 3 നാണ് 42 പേരുൾപ്പെട്ട അതിഥി
Results 1-10 of 938