Activate your premium subscription today
തിരുവനന്തപുരം∙ മോട്ടര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്തു എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാർ ∙ മോട്ടർ വാഹന ചെക്പോസ്റ്റുകൾ അഴിമതിരഹിതമാക്കാൻ ‘വെർച്വൽ ചെക്പോസ്റ്റ്’ വരുന്നു. വാളയാർ ഉൾപ്പെടെ സംസ്ഥാനാതിർത്തിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ‘വെർച്വൽ ചെക്പോസ്റ്റ്’ സ്ഥാപിക്കാനാണു മോട്ടർ വാഹന വകുപ്പ് നീക്കം. ഇതു സംബന്ധിച്ച ശുപാർശ സർക്കാരിനു കൈമാറിയെന്നാണു വിവരം. 20നു ജില്ലയിലെത്തുന്ന ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണു സൂചന.
കാസർകോട് ∙ വീട്ടിലെ വണ്ടിയെടുത്ത് റോഡിലേക്കിറങ്ങുന്ന കുട്ടിഡ്രൈവർമാർ ജാഗ്രതൈ. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ജില്ലയിൽ പൊലീസ് പൊക്കിയത് പ്രായപൂർത്തിയാകാത്ത 682 ഡ്രൈവർമാരെ. മോട്ടർ വാഹന വകുപ്പ് എടുത്ത കേസുകളുടെ എണ്ണം ഇതിലേറെയുണ്ട്. വാഹനത്തിന്റെ ഉടമകളെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അതിൽ അമ്മമാരും ബന്ധുക്കളും ഉൾപ്പെടും. സംഭവങ്ങളിൽ അന്വേഷണം പൂർത്തിയായ ശേഷം ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്. പിടിക്കപ്പെട്ടവർ ഉപയോഗിക്കുന്നതിൽ ഏറെയും വീട്ടിലെ സ്കൂട്ടറുകളാണ്. ജില്ലയിലെ പലയിടങ്ങളിലും നടക്കുന്ന വാഹനപകടങ്ങളിൽ കുട്ടി ഡ്രൈവർമാർ ഏറെയുണ്ട്. എന്നാൽ കേസുകൾ റജിസ്റ്റർ ചെയ്യാതെ മുന്നോട്ടു പോവുകയാണ് പതിവ്. പ്രായപൂർത്തിയാകാത്തവർ പൊതുനിരത്തിൽ വാഹനമോടിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.
വിദേശയാത്രകളില്‍ ആ നാട്ടില്‍ കൂടി സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളത് നിങ്ങളുടെ യാത്രകളെ കൂടുതല്‍ അനായാസമാക്കും. വാഹനം ഓടിക്കാന്‍ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസന്‍സുകളെ ഉപയോഗിക്കാം. പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമ സാധുതയുണ്ട്. നമ്മുടെ ഡ്രൈവിങ് ലൈസന്‍സിന്
ഭാരത് സീരീസ് (ബിഎച്ച് സീരീസ്) പ്രകാരം റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു കേരള വാഹന നികുതി നിയമ പ്രകാരമുള്ള വാഹന നികുതിയാണു ബാധകമെന്നു ഹൈക്കോടതി വ്യക്തമാക്കി. ബിഎച്ച് സീരീസ് പ്രകാരം വാഹനം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് ഡി.കെ. സിങ്
കൊച്ചി ∙ ഭാരത് സീരീസ് (ബിഎച്ച് സീരീസ്) പ്രകാരം റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കു കേരള വാഹന നികുതി നിയമ പ്രകാരമുള്ള വാഹന നികുതിയാണു ബാധകമെന്നു ഹൈക്കോടതി വ്യക്തമാക്കി. ബിഎച്ച് സീരീസ് പ്രകാരം വാഹനം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് ഡി.കെ.
കാക്കനാട് ∙ കൊച്ചിയിലും പരിസരത്തും ഗതാഗത നിയമലംഘനം കണ്ടെത്താൻ സമീപ ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 1,041 വാഹനങ്ങൾ. വിവിധ കുറ്റങ്ങൾക്ക് വാഹന ഉടമകളിൽ നിന്ന് 26,86,950 രൂപ പിഴ ഈടാക്കി. മോട്ടർ വാഹന വകുപ്പും പൊലീസും ഒരുമിച്ചാണ് പരിശോധനയ്ക്കിറങ്ങിയത്. വാഹനങ്ങളുടെ
ഇരിട്ടി∙ കാൽനട യാത്രക്കാരുടെ റോഡ് കുറുകെ കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് കുറുകെ കടക്കുമ്പോൾ നിർത്താതെ അമിത വേഗത്തിൽ കയറി പോകാൻ ശ്രമിക്കുന്ന വാഹന ഡ്രൈവർമാരെ കുടുക്കാൻ ലക്ഷ്യമിട്ട് ഇരിട്ടി ജോയിന്റ്
കുട്ടിക്കാനം ∙ പുല്ലുപാറയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസിന് അപകടസമയത്തു ബ്രേക്ക് കുറവായിരുന്നെന്ന് ചക്രങ്ങൾ അഴിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നാണു കണ്ടെത്തിയിരുന്നത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നാണു ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി.
കാക്കനാട്∙ ആർടിഒയെ അറിയിക്കാതെ പൊളിച്ചു വിറ്റവ ഉൾപ്പെടെ നികുതി കുടിശികയുള്ള അയ്യായിരത്തോളം വാഹനങ്ങളുടെ ഉടമകൾക്കെതിരെ ജപ്തി നടപടി ശക്തമാക്കി മോട്ടർ വാഹന വകുപ്പ്.കലക്ടറുടെ സഹായത്തോടെ ജപ്തി ചെയ്തു നികുതി കുടിശിക ഈടാക്കാനാണ് നടപടി. ഭൂരിഭാഗം പേർക്കും നോട്ടിസ് നൽകിക്കഴിഞ്ഞു. പഴയ വാഹനങ്ങളുടെ 11 കോടി
Results 1-10 of 1343