Activate your premium subscription today
തൃശൂർ∙ ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാർജിച്ച തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ വൈറലാകുന്നു. സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആംബുലൻസിന് വഴിയൊരുക്കിയ വനിതാ
പാലക്കാട് ∙ വി.ടി.ഭട്ടതിരിപ്പാട് സ്മാരകം സ്ഥിതിചെയ്യുന്ന അഞ്ചേക്കർ ഭൂമി തരംമാറ്റി നൽകിയ സർക്കാർ, തൊട്ടുപിന്നിലുള്ള ആലങ്ങാട്ടുതറ പട്ടികജാതി കോളനിയിലെ 23 കുടുംബങ്ങളുടെ ഭൂമിതരംമാറ്റൽ ആവശ്യം കണ്ടില്ലെന്നു നടിക്കുന്നു. വാളയാർ– വടക്കഞ്ചേരി ദേശീയപാതയോരത്തുള്ള, രേഖകളിൽ വയൽ ആയിരുന്ന സ്ഥലത്താണ് 68.43 കോടി രൂപ മുടക്കി സാംസ്കാരിക വകുപ്പ് വി.ടി.ഭട്ടതിരിപ്പാട് സ്മാരകം നിർമിച്ചിരിക്കുന്നത്.
കൊരട്ടി ∙ ദേശീയപാതയിൽ 15 കിലോമീറ്ററോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു കിടന്നു. രാത്രി മുഴുവനും തുടർന്ന ഗതാഗതക്കുരുക്ക് പകൽ സമയത്തും വിട്ടൊഴിഞ്ഞില്ല. എറണാകുളത്തേയ്ക്കുള്ള പാതയിൽ ചിറങ്ങരയിലെ അടിപ്പാത നിർമാണ സ്ഥലത്തു കൂടി കടന്നു പോകാനുള്ള തടസ്സമാണ് വില്ലനായത്. ചിറങ്ങരയിൽ നിന്നു വാഹനങ്ങളുടെ നിര 9
താമരശ്ശേരി∙ കോഴിക്കോട് –വയനാട് ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ കാരാടി വട്ടക്കുണ്ട് വളവിൽ നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റും വട്ടക്കുണ്ട് പാലത്തിന്റെ കൈവരിയും ഇടിച്ച് തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നൻ നിസ്സാര പരുക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച
ചിറങ്ങര ∙ ദേശീയപാതയിലെ അടിപ്പാത നിർമാണം ഉൾപ്പെടെ പണികൾ കാരണം എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ എല്ലാ ദിവസവും ഗതാഗതക്കുരുക്ക്. ഒരു മാസത്തോളമായി ഇതാണു സ്ഥിതി. ഗതാഗതക്കുരുക്കു പരിഹരിക്കാനായി വിവിധ സമാന്തര പാതകളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നു. ഇതിനാൽ കുരുക്കിനു നേരിയ അയവുമാത്രമാണുണ്ടായത്. വ്യാഴാഴ്ചയും വാഹനങ്ങൾക്കു ദേശീയപാതയിൽ ഏറെ നേരം കാത്തു കിടക്കേണ്ടി വന്നു. പൊങ്ങം മുതൽ പെരുമ്പി വരെ ഭാഗങ്ങളിലാണു വാഹനങ്ങളുടെ നിര രൂപപ്പെട്ടത്. കൊരട്ടി, മുരിങ്ങൂർ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്കു രൂപപ്പെട്ടെങ്കിലും അധികം വൈകാതെ പരിഹരിക്കപ്പെട്ടു. കുരുക്കു പരിഹരിക്കാനായി പൊലീസ് സമാന്തര പാതകളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടതോടെ ആ പാതകളിലും തിരക്കായി.
കൊരട്ടി ∙ അവസാന നിമിഷവും തിരുത്തലുകൾ വരുത്തി കാത്തിരിപ്പിനൊടുവിൽ ദേശീയപാതയിലെ ചിറങ്ങര അടിപ്പാതയുടെ ബോക്സിന്റെ അടിത്തറ കോൺക്രീറ്റിങ് നടത്തി. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പ്രോജക്ട് മാനേജർ ബിജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽ നടത്തിയ പരിശോധനയിലാണു വീണ്ടും പിഴവുകൾ കണ്ടത്.
വളാഞ്ചേരി∙ വട്ടപ്പാറ മേൽഭാഗത്ത് ആറുവരിപ്പാത ബൈപാസ് പാലത്തിനടിയിലൂടെ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം അനുഭവപ്പെടുന്നതായി പരാതി. എസ്എൻഡിപി ഓഫിസിനു മുൻവശത്തുനിന്നാണ് അടിപ്പാത പാലത്തിനടിയിലൂടെ വഴിതിരിയുന്നത്. റോഡിന്റെ വീതിക്കുറവാണ് ഇവിടെ വാഹനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ
രാമനാട്ടുകര ∙ ആറുവരി ദേശീയപാതയിൽ നിസരി ജംക്ഷനു സമീപത്തെ പ്രവേശന വഴികൾ അടച്ചു.രാമനാട്ടുകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഇടിമുഴിക്കൽ സർവീസ് റോഡിലേക്കും ഇടിമുഴിക്കൽ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്കും ഇനി പ്രവേശിക്കാനാകില്ല.നിസരിക്ക് സമീപം റോഡിന്റെ ഇരുഭാഗത്തും ട്രാഫിക് കോണുകൾ
കോഴിക്കോട് ∙ ദേശീയപാത ആറുവരി വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ്, പാച്ചാക്കിൽ ജംക്ഷനുകളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ കൂട്ടിച്ചേർക്കൽ പൂർത്തീകരിച്ചു. ഇന്നു രാത്രിയോടെ കുടിവെള്ളം എല്ലാ മേഖലയിലും എത്തുമെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നു പെരുവണ്ണാമൂഴിയിൽ നിന്നു പമ്പിങ് ആരംഭിച്ചു. 10 മണിക്കൂറിനകം
വളാഞ്ചേരി ∙ ആറുവരിപ്പാത വയഡക്റ്റ് ബൈപാസിലേക്കു വഴിയൊരുക്കാൻ വട്ടപ്പാറ മേൽഭാഗത്ത് കുന്നിടിച്ചു പാതയൊരുക്കുന്നു. എസ്എൻഡിപി ഓഫിസ് കവാടം മുതൽ കഞ്ഞിപ്പുരയിലെ പഴയ സിഐ ഓഫിസ് പരിസരം വരെയുള്ള ഭാഗത്താണ് തകൃതിയായി റോഡ് പണി നടക്കുന്നത്. വട്ടപ്പാറ മേൽഭാഗത്ത് നമസ്കാരപ്പള്ളിക്കു പിറകിലുള്ള വലിയ കുന്നാണ്
Results 1-10 of 1236