Activate your premium subscription today
കോട്ടയം∙ ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിന്റെ അപകടയാത്രയിൽ വലഞ്ഞു യാത്രക്കാർ. മഴ പെയ്തപ്പോൾ ബസിന്റെ ഹെഡ് ലൈറ്റ് പ്രവർത്തിച്ചില്ല. തുടർന്ന് ആംബുലൻസിന്റെ വെളിച്ചത്തിലാണു വാഹനം ഡ്രൈവർ ഓടിച്ചത്. ബസിന്റെ വൈപ്പർ പ്രവർത്തിച്ചില്ല. ബസിനുള്ളിൽ വെള്ളം കയറി. ആകെ ഒരു ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നുത്.
തൃക്കരിപ്പൂർ ∙ റെയിൽവേ ഗേറ്റിൽ മുഖാമുഖം വന്ന ബസുകൾ പിന്നോട്ടെടുക്കാതെ ഡ്രൈവർമാർ തർക്കിച്ചുനിന്നതിനെ തുടർന്ന് ഗേറ്റ് അടയ്ക്കാനാകാതെ ട്രെയിൻ നിർത്തിയിട്ടു. തൃക്കരിപ്പൂർ–പയ്യന്നൂർ റൂട്ടിലെ ബീരിച്ചേരി റെയിൽവേ ഗേറ്റിൽ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. മംഗളൂരു ഭാഗത്തേക്കുള്ള വിവേക് എക്സ്പ്രസാണ്
ഇടപ്പള്ളിയിൽ നടുറോഡിൽ മാരകായുധങ്ങളുമായി സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കോഴിക്കോട് ∙ ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്കു മർദനം. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം ഇന്നലെ രാത്രി ആയിരുന്നു സംഭവം. കാർ മാറ്റുന്നതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ വടകര - തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലി(35) ആണ് മർദനത്തിനിരയായത്.
ബസ് സംരക്ഷണ ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ അവസാന വാരത്തിൽ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവച്ച് സമരം നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ.
അടിമാലി ∙ സ്വകാര്യ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇരുചക്ര വാഹന വർക് ഷോപ്പിലേക്ക് ഇടിച്ചു കയറി. 8 വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. ഒരു ബൈക്ക് പൂർണമായും തകർന്നു. ഈ സമയം വാഹനത്തിന് സൈഡിൽ നിൽക്കുകയായിരുന്ന 2 യുവാക്കൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഫെഡറൽ ബാങ്ക് അടിമാലി ബ്രാഞ്ചിനു സമീപത്താണ് അപകടം.
തിരൂർ ∙ തീരദേശ മേഖലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. ഉണ്യാലിൽ കനോലി കനാലിലെ പാലം അടച്ചിട്ടതിനു ബദൽ മാർഗം കണ്ടെത്താത്തതിൽ പ്രതിഷേധിച്ചാണ് സൂചനാ സമരം നടത്തുന്നത്. തിരൂരിൽനിന്ന് ഉണ്യാൽ വഴി താനൂരിലേക്കും കൂട്ടായിയിലേക്കും ഒട്ടേറെ ബസ് സർവീസുകളുണ്ട്. പാലം അടച്ചിട്ടതു കാരണം ഈ സർവീസുകൾ പൂർണമായി നിലച്ച
കൊച്ചി ∙ സംസ്ഥാനത്തെ സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. ദൂരപരിധി നിശ്ചയിച്ചു കൊണ്ടുള്ള മോട്ടർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്. വ്യവസ്ഥ നിലനിൽക്കില്ലെന്ന സ്വകാര്യ ബസ്സുടകളുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.
കൊച്ചി ∙ എറണാകുളം മേനക ജംക്ഷനില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി മുണ്ടംവേലി കൈതവേലിക്കകത്ത് വീട്ടിൽ മേരി സനിത (36) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഭർത്താവ് ലോറൻസിന് (ഡെന്നി) ഗുരുതര പരുക്കേറ്റു. ഒരേ ഉടമയുടെ രണ്ടു ബസുകൾ തമ്മിലുണ്ടായ മത്സരയോട്ടത്തിനിടെയാണ് അപകടം. മേനക ബസ് സ്റ്റോപ്പില്‍ ആളുകളെ ഇറക്കാന്‍ ഒരു ബസ് നിർത്തിയ സമയത്ത് രണ്ടാമത്തെ ബസ് അതിവേഗത്തില്‍ ഈ ബസിനെ
പാലാ ∙ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് പാലാ ഇടമറ്റത്ത് സ്വകാര്യ ബസ് അപകത്തിൽപെട്ടു. ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. ഇടമറ്റം സ്വദേശി എം.ജി.രാജേഷ് ആണ് മരിച്ചത്. ബസ് മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 15 പേർക്ക് പരുക്കേറ്റു. ചേറ്റുതോട്- പാലാ റൂട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസ് ഓടിക്കുന്നതിനിടെ രാജേഷിന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
Results 1-10 of 664