Activate your premium subscription today
റിയാദ് ∙ മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.
ദുബായ് ∙ പൊതുഗതാഗത സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ ഇനി മൊബൈൽ ഫോണിലെ വോലറ്റിൽ സൂക്ഷിക്കാം.
ദുബായ് ∙ പൊതുഗതാഗത മേഖലയിൽ ആഡംബര വാഹനങ്ങളുടെ ഉപയോഗത്തിൽ 44% വർധന രേഖപ്പെടുത്തി ആർടിഎ. കഴിഞ്ഞ വർഷം 4.3 കോടി ട്രിപ്പുകളാണ് ആഡംബര വാഹനങ്ങൾ നടത്തിയത്. ദുബായ് ലക്ഷ്വറി ട്രാൻസ്പോർട്ട് സർവീസിൽ യാത്ര ചെയ്തവരുടെ എണ്ണം 7.5 കോടിയാണ്. യാത്രക്കാരുടെ എണ്ണത്തിലും 44% വളർച്ചയുണ്ടായതായും ആർടിഎ അറിയിച്ചു.
ദുബായ് ∙ പൊതുഗതാഗത രംഗത്തേക്ക് അത്യാധുനിക റെയിൽ ബസ് അവതരിപ്പിക്കാൻ ഒരുങ്ങി ദുബായ്.
പുതിയ റൂട്ടുകളും കൂടുതൽ സേവനങ്ങളും ഉൾപ്പെടെ പൊതുഗതാഗത വികസനത്തിന് തയാറെടുത്ത് ജിദ്ദ. ഏപ്രിൽ 1 മുതൽ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 91 പുതിയ ബസുകൾ പുറത്തിറങ്ങും. ബസ് റൂട്ടുകളുടെ എണ്ണം നിലവിലെ ആറിൽ നിന്ന് 14 ആയി ഉയർത്തുമെന്നും ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സിഇഒ യൂസഫ് അൽ സയേഗ് പ്രഖ്യാപിച്ചു.
ദുബായ് ∙ പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ.
ബര്ലിനിലെ ട്രേഡ് യൂണിയനായ വെർഡി ഈ മാസം 27ന് 24 മണിക്കൂർ പൊതുഗതാഗത പണിമുടക്ക് പ്രഖ്യാപിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടാണ് പണിമുടക്ക്. പൊതുഗതാഗത കമ്പനിയായ ബര്ലിനര് വെര്കെര്സ്ബെട്രിബെനിലെ (ബിവിജി) തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡിനു നടുവിൽ ഭീമൻ തൂണുകൾക്കു മുകളിലൂടെ പായുന്ന കുഞ്ഞൻ തീവണ്ടി. കേട്ടപ്പോൾത്തന്നെ പല കൊച്ചിക്കാരുടെയും നെറ്റി ചുളിഞ്ഞത് ആശങ്ക കൊണ്ടാണ്. തിരക്കേറിയ റോഡുകളിൽ മെട്രോത്തൂണുകൾ വന്നാൽ ഗതാഗതക്കുരുക്കു കൂടില്ലേ? ആദ്യത്തെ കൗതുകം കഴിഞ്ഞാൽ മെട്രോയിൽ ആളു കയറുമോ? ഇങ്ങനെ പലതായിരുന്നു ചോദ്യങ്ങൾ. ഇന്ന്, ഏഴു വർഷത്തിനിപ്പുറം, ‘മെട്രോ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്തേനേ?’ എന്നു കൊച്ചിക്കാരോടു ചോദിച്ചാൽ ഉത്തരം ‘പണി കിട്ടിയേനേ’ എന്നാണ്. കൊച്ചിയുടെ യാത്രകളെ മെട്രോ അത്രമേൽ അനായാസമാക്കുന്നു. നഗരത്തിന്റെ വിശാലദൂരങ്ങളെ മിനിറ്റുകളുടെ അടുപ്പത്തിലേക്കു ചുരുക്കുന്നു. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ കയറുന്ന കൊച്ചി മെട്രോ തുടർച്ചയായി രണ്ടാം വർഷവും പ്രവർത്തന ലാഭം നേടിയെന്ന വാർത്ത, ഒരു പൊതുഗതാഗത സംവിധാനത്തിന്റെ വിജയത്തിനു തെളിവാണ്. അതിന്റെ കണക്കുകൾ തിരഞ്ഞുപോകുമ്പോൾ ആ വിജയത്തിനു തിളക്കം കൂടുന്നു. മെട്രോയുടെ ആദ്യഘട്ടത്തിൽ ആലുവ മുതൽ പേട്ട വരെയായിരുന്നു സ്റ്റേഷനുകൾ. രണ്ടാം ഘട്ടത്തിലാണ് തൃപ്പൂണിത്തുറ വരെ മെട്രോ സർവീസ് ആരംഭിച്ചത്. ഡിസംബർ 24ന് ഏകദേശം ഒരുലക്ഷത്തി പതിനാലായിരം ആളുകളാണ് മെട്രോ ഉപയോഗിച്ചതെന്ന് കണക്കുകൾ രേഖപ്പെടുത്തി. സർവീസ് ആരംഭിച്ചതിനു ശേഷം രണ്ടാം തവണയാണ് മെട്രോ പ്രവർത്തന ലാഭം നേടുന്നത്. 2022 – 2023 ൽ 5.35 കോടി രൂപയായിരുന്നു ലാഭം. 2023 – 2024 ൽ അത് 23 കോടിയായി ഉയർന്നു. കണക്കുകളിൽ കണ്ണോടിക്കുമ്പോൾ മനസ്സിലാകും, തണുത്ത കുഞ്ഞൻ കോച്ചുകളിൽ നഗരത്തിന്റെ തലയ്ക്കു മുകളിലൂടെ പായുന്നതിന്റെ കൗതുകത്തിനപ്പുറം മെട്രോയെ കൊച്ചി ഏറ്റെടുത്തിരിക്കുന്നു. എന്തുകൊണ്ടാവും അത്? യാത്രക്കാരോടു തന്നെ ചോദിച്ചറിയാമെന്നു തീരുമാനിച്ചു. തൃപ്പൂണിത്തുറ മുതൽ ആലുവ വരെ ഒരു അന്വേഷണ യാത്ര.
ദുബായ് ∙ പൊതുഗതാഗത മേഖലയിൽ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്ക് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകാരം നൽകി.
കൂട്ടിമുട്ടലുകൾ ഒഴിവാക്കാനും ലാൻഡിങ്ങിൽ സഹായിക്കാനുമായി റഡാറുകളും സെൻസറുകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 30 എക്സ് സൂം ലെൻസുകളുള്ള ഒപ്റ്റിക്കൽ, തെർമൽ ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഇരട്ട ക്യാമറകളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.
Results 1-10 of 86