Activate your premium subscription today
ദോഹ∙ ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്നതുൾപ്പെടെ സ്കൈട്രാക്സിന്റെ ഈ വർഷത്തെ 4 പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്സ്. തുടർച്ചയായ 9–ാം വർഷമാണ് സ്കൈട്രാക്സിന്റെ ലോകത്തിലെ മികച്ച എയർലൈനിനുള്ള ബഹുമതി ഖത്തർ എയർവേയ്സ് നേടുന്നത്.
ദോഹ/ദുബായ് ∙ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്സും എമിറേറ്റ്സും മുൻനിരയിൽ. ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും സ്ഥാനം പിടിച്ചിട്ടുണ്ട്.പട്ടികയിൽ ഒന്നാമത് ന്യൂസീലൻഡിന്റെ എയർ ന്യൂസീലൻഡും രണ്ടാമത് ഓസ്ട്രേലിയയുടെ ഖ്വാന്റാസുമാണ്. ഖത്തർ എയർവേയ്സും
ഏപ്രിൽ 15 ന് ഖത്തർ കുടുംബദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ടിക്കറ്റിൽ ഇളവ് പ്രക്യപിച്ച് ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ്.
ദോഹ ∙ ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലെ യാത്രക്കാർക്ക് ആകാശ യാത്രയിലുടനീളം അധികം താമസിയാതെ ഇൻറർനെറ്റ് ലഭ്യമാകും. ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടി ഉടൻ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.
ദോഹ∙ പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത് ഖത്തർ എയർവേയ്സിന്റെ ദോഹ–ലണ്ടൻ സർവീസുകളെയും സാരമായി ബാധിച്ചു. യാത്രാ തടസ്സം നേരിട്ട വിമാനങ്ങളുടെ വിവരങ്ങളും കമ്പനി പുറത്തുവിട്ടു. യാത്രക്കാർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ.
അടുത്ത രണ്ട് വര്ഷത്തിനുള്ളിൽ ഇരുനൂറോളം വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേയ്സ്. വ്യോമയാന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഖത്തർ എയർവേസ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷ യാത്രക്കാരുടെ ശേഷി എട്ട് കോടിയിലേക്ക് ഉയർത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി സിഇഒ ബദർ മുഹമ്മദ് അൽ മീർ വ്യക്തമാക്കി.
ദോഹ ∙ വിമാന കമ്പനികളിൽ സമയനിഷ്ഠയിൽ വീണ്ടും റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്. ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് ‘ഓൺ ടൈം’ എയർലൈൻ ആയി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തത്. സിറിയം പുറത്തുവിട്ട 2024ലെ പട്ടികയിലാണ് ഖത്തർ എയർവേയ്സ് നേട്ടം ആവർത്തിച്ചത്.
ദോഹ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് ആയ പാരീസ് സെന്റ്. ജർമനുമായുള്ള (പിഎസ്ജി) കരാർ നീട്ടി ഖത്തർ എയർവേയ്സ്. 2028 വരെ പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരാനാണ് തീരുമാനം.കരാർ നീട്ടിയതോടെ ഖത്തർ എയർവേയ്സും പിഎസ്ജിയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ
പുതിയ നഗരത്തിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ആകാശ യാത്രയിലെ ജീവിതം എന്നിവ പങ്കുവെയ്ക്കുക മാത്രമല്ല യാത്രകൾ പ്ലാൻ ചെയ്യാനും സാമ സഹായിക്കും. യാത്രാ സംബന്ധമായ ചോദ്യങ്ങൾക്കും സാമ ഉത്തരം നൽകും.
ദോഹ ∙ ഡിസംബർ 18ന് നടക്കുന്ന ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേസ്. എക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചത്.
Results 1-10 of 72