Activate your premium subscription today
കൊച്ചി ∙ ഇന്ത്യൻ റയിൽവേ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ റെയിൽവേ വികസന രംഗത്തെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകന് ഏർപ്പെടുത്തിയ പുരസ്കാരം മലയാള മനോരമ,തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ റോബിൻ ടി. വർഗീസിനു സമ്മാനിക്കും. 50,000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇതോടൊപ്പം ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നുള്ള 7 സീനിയർ കരാറുകാരെ ചടങ്ങിൽ ആദരിക്കും.
തിരുവനന്തപുരം ∙ റെയിൽവേ മെയിൽ സർവിസ് ( ആർഎംഎസ്) ഓഫിസുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആർഎംഎസ് ഓഫിസുകളെ സ്പീഡ് പോസ്റ്റ് പ്രോസസിങ് ഹബുകളുമായി സംയോജിപ്പിക്കാനും റജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും തീരുമാനിച്ചതിന്റെ ഭാഗമായി രാജ്യത്തെ 312 ആർഎംഎസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതിൽ 12 ഓഫിസുകൾ കേരളത്തിലാണ്.
വടകര ∙അമൃത് ഭാരതി പദ്ധതിയിൽ 25 കോടി രൂപ ചെലവിൽ നവീകരിക്കുന്ന റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. നവീകരണം പുരോഗമിക്കുന്ന മാഹി സ്റ്റേഷന്റെയൊപ്പം വടകരയുടെയും ഉദ്ഘാടനം ഓൺലൈനായിട്ട് ആയിരിക്കും. 21.66 കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റേഷൻ വിപുലീകരണത്തിൽ കൂടുതൽ
സ്ത്രീസാന്നിധ്യം ഏറെ കുറഞ്ഞ മേഖലയാണ് ചുമട്ടുതൊഴിൽ. എന്നാൽ ഇന്ത്യൻ റെയിൽവേയിലുൾപ്പടെ സ്ത്രീകൾ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഭർത്താവ് മരിച്ചതിന് പിന്നാലെ മൂന്ന് മക്കളെ വളർത്താൻ റെയിൽവേയിൽ ചുമട്ടുതൊഴിലാളിയായ
കൊല്ലം∙ നവീകരിച്ച കൊല്ലം റെയിൽവേ സ്റ്റേഷന് 2026ലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു നാടിനു സമർപ്പിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എംപി. റെയിൽവേ ബോർഡിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ഡിവിഷനൽ മാനേജരുടെ മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. നവീകരണ ജോലികൾ 50 ശതമാനം
ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനും ഓടിത്തുടങ്ങിയ ട്രെയിനിനും ഇടയിൽപ്പെട്ടു യുവാവിനു ഗുരുതര പരുക്ക്. തമിഴ്നാട് കടലൂർ സ്വദേശി ലതീഷിന് ആണു പരുക്കേറ്റത്. ശനിയാഴ്ച രാത്രി ഒൻപതോടെ കന്യാകുമാരി - ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം.
ലക്നൗ∙ ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് ഒട്ടേറെ തൊഴിലാളികൾ കുടുങ്ങിയതായി സംശയം. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
തിരുവനന്തപുരം ∙ സാങ്കേതിക ജോലികൾ കാരണം തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഉണ്ടാകുമെന്നു റെയിൽവേ അറിയിച്ചു. എറണാകുളം ജംക്ഷൻ– ഷൊർണൂർ സ്പെഷൽ സർവീസ് (06018) 18, 25 ദിവസങ്ങളിൽ റദ്ദാക്കി.
ഉദുമ ∙ വാഹനമിടിച്ച് സംരക്ഷണ ഭിത്തി തകരുന്നത് പതിവായ കളനാട് റെയിൽവേ മേൽപാലത്തിൽ ഉരുക്ക്കമ്പിയുടെ സുരക്ഷാവേലി നിർമിച്ചു റെയിൽവേ അധികൃതർ. കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിലാണ് വേലി നിർമിച്ചിട്ടുള്ളത്. രാത്രിയിൽ വാഹനത്തിൽ നിന്നുള്ള പ്രകാശം അടിക്കുമ്പോൾ തിളങ്ങുന്ന ചായം
കോഴിക്കോട് ∙ പരശുറാം എക്സ്പ്രസിൽ ഇന്നലെയും തിരക്കിനു കുറവില്ല. താംബരം മംഗളൂരു എക്സ്പ്രസ് (16159) 21 മിനിറ്റ് വൈകി 2.36നാണ് കോഴിക്കോട് വിട്ടത്. പരശുറാം 20 മിനിറ്റ് നേരത്തേ കോഴിക്കോട് എത്തിയെങ്കിലും ഇറങ്ങാനോ കയറാനോ കഴിയാത്തത്ര തിരക്കായിരുന്നു കോച്ചുകളിൽ. 4.08ന് കോഴിക്കോട്ടെത്തിയ പരശുറാം പുറപ്പെട്ടത്
Results 1-10 of 1357